HOME
DETAILS

ഓണ്‍ലൈന്‍ തട്ടിപ്പ്; വീട്ടിലിരുന്ന് പണം സമ്പാദിക്കാനൊരുങ്ങിയ യുവതിക്ക് കിട്ടിയത് എട്ടിന്റെ പണി

  
backup
July 24 2023 | 02:07 AM

women-lost-nine-lakh-in-online-fraud-company

ഓണ്‍ലൈന്‍ തട്ടിപ്പ്; വീട്ടിലിരുന്ന് പണം സമ്പാദിക്കാനൊരുങ്ങിയ യുവതിക്ക് കിട്ടിയത് എട്ടിന്റെ പണി

തിരുവനന്തപുരം: 'വീട്ടിലിരുന്നു പണം സമ്പാദിക്കാം' എന്ന സമൂഹമാധ്യമത്തിലെ പരസ്യം വഴി തട്ടിപ്പിനിരയായ തിരുവനന്തപുരം സ്വദേശിനിക്ക് 9.5 ലക്ഷം രൂപ നഷ്ടമായി. ഫേസ്ബുക്കില്‍ കണ്ട പരസ്യത്തിന് താഴെ താല്‍പര്യം അറിയിച്ച് കമന്റ് ചെയ്ത യുവതിക്ക് തങ്ങള്‍ അയച്ചു നല്‍കുന്ന വിഡിയോ ലിങ്കുകള്‍ തുറന്ന് അവയ്ക്ക് ലൈക്ക് ചെയ്യുക എന്നതാണ് തട്ടിപ്പുകമ്പനി നല്‍കിയ ജോലി. പണം ലഭിച്ച് തുടങ്ങിയതോടെ ഇവര്‍ ഇതില്‍ കൂടുതല്‍ ആകൃഷ്ടയായി. ബിറ്റ് കോയിനില്‍ നിക്ഷേപിച്ചാല്‍ കൂടുതല്‍ പണം കിട്ടും എന്ന ഓഫറും കമ്പനി നല്‍കി. വാഗ്ദാനത്തില്‍ വീണ യുവതി ബിറ്റ് കോയിനില്‍ പണം നിക്ഷേപിച്ചു. കമ്പനി നല്‍കിയ തന്റെ വിര്‍ച്ച്വല്‍ അക്കൗണ്ടില്‍ പണം എത്തുന്നത് കണ്ട് യുവതി ആവേശത്തോടെ കൂടുതല്‍ തുക നിക്ഷേപിച്ചു. ഒടുവില്‍ അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിക്കാന്‍ സാധിക്കാതെ വന്നപ്പോഴാണ് തട്ടിപ്പിനിരയായതായി മനസിലായത്.

യുവതിയുടെ പരാതിയെ തുടര്‍ന്ന് സൈബര്‍ ക്രൈം വിഭാഗം കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഓണ്‍ലൈന്‍ തട്ടിപ്പുകളില്‍ കുടുങ്ങുന്നവരില്‍ ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍, ഐ.ടി പ്രൊഫഷണലുകള്‍, കച്ചവടക്കാര്‍ തുടങ്ങി വിദ്യാര്‍ഥികളും വരെ ഉള്‍പ്പെടുന്നുണ്ട്. ഇത്തരം തട്ടിപ്പുകള്‍ക്കെതിരേ ജാഗ്രത പുലര്‍ത്തണമെന്ന് പൊലിസ് പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിന്റെ 10 വിക്കറ്റ് വീഴ്ത്തി അൻഷുൽ കംബോജ്

Kerala
  •  25 days ago
No Image

'ബി.ജെ.പി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറി, സ്‌നേഹത്തിന്റെ കടയില്‍ അംഗത്വമെടുത്തു: സന്ദീപ് വാര്യര്‍

Kerala
  •  25 days ago
No Image

യു.പിയില്‍ മെഡി.കോളജില്‍ തീപിടിത്തം; 10 നവജാത ശിശുക്കള്‍ വെന്തുമരിച്ചു, 16 കുഞ്ഞുങ്ങള്‍ക്ക് പൊള്ളലേറ്റു

National
  •  25 days ago
No Image

തെളിമ പദ്ധതിക്ക് തുടക്കം:  റേഷൻ കാർഡിലെ തെറ്റുകൾ സൗജന്യമായി തിരുത്താം

Kerala
  •  25 days ago
No Image

സി.പി.എമ്മിലേക്കല്ല, സന്ദീപ് വാര്യര്‍ എത്തിയത് കോണ്‍ഗ്രസില്‍; സുധാകരനും സതീശനും ചേര്‍ന്ന് സ്വീകരിച്ചു

Kerala
  •  25 days ago
No Image

ഒന്നെടുത്താല്‍ ഒന്ന് സൗജന്യം; എല്‍ഇഡി ബള്‍ബ് ഓഫറുമായി കെഎസ്ഇബി

Kerala
  •  25 days ago
No Image

പരിഷ്കരണം പാളി; ഒന്നാം ക്ലാസിലെ പുതിയ പാഠപുസ്തകം വീണ്ടും മാറ്റാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  25 days ago
No Image

കൊയിലാണ്ടി ബസ് സ്റ്റാന്‍ഡില്‍ ചുറ്റിത്തിരിയുന്ന കുട്ടികളെ ചോദ്യം ചെയ്തതിന് വനിത എഎസ്‌ഐയെ കൊണ്ട് മാപ്പു പറയിപ്പിച്ചു യുവാക്കള്‍;  വൈറലായി വിഡിയോ

Kerala
  •  25 days ago
No Image

അബ്ദുറഹീമിന്റെ മോചനത്തിനായി സമാഹരിച്ചത് 47.87 കോടി; ഇതുവരെ ചെലവായത് 36.27 കോടിയെന്ന് ലീഗല്‍ അസിസ്റ്റന്‍സ് കമ്മിറ്റി 

Kerala
  •  25 days ago
No Image

തിരുവനന്തപുരത്ത് വീട്ടുമുറ്റത്ത് നില്‍ക്കുന്നയാളെ മദ്യപിച്ചെത്തിയ അയല്‍വാസി വെട്ടിക്കൊന്നു

Kerala
  •  25 days ago