ഇടുക്കി ഡെപ്യൂട്ടി തഹസിൽദാർ വീടിനുള്ളിൽ മരിച്ച നിലയിൽ
ഇടുക്കി ഡെപ്യൂട്ടി തഹസിൽദാർ വീടിനുള്ളിൽ മരിച്ച നിലയിൽ
ഇടുക്കി: ഇടുക്കിയിലെ ഡെപ്യൂട്ടി തഹസിൽദാരെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കരുനാഗപ്പള്ളി മുട്ടത്ത് ബംഗ്ലാവിൽ അബ്ദുൽ സലാം (46) നെയാണ് ചെറുതോണി പാറേമാവിൽ വാടകയ്ക്ക് താമസിക്കുന്ന വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി 10 മണിയോടെ വീടിനുള്ളിൽ കസേരയിൽ ഇരുന്ന് മേശയിൽ തലവെച്ച് കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
രക്തം ഛർദ്ദിച്ചാണ് മരിച്ചത് എന്നാണ് കണക്കാക്കുന്നത്. ഹൃദയസ്തംഭനം സംഭവിച്ചതാകാം മരണകാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. ചെറുതോണി പാറേമാവിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു അബ്ദുൽ സലാം. ദിവസങ്ങൾക്ക് മുൻപാണ് ഇടുക്കിയിലേക്ക് ഇദ്ദേഹം സ്ഥലം മാറി എത്തിയത്.
ഇന്നലെ രാത്രി കുറേസമയം ഫോൺ വിളിച്ചിട്ടും എടുക്കാതെ വന്നതോടെ ബന്ധുക്കൾ വീട്ടുടമസ്ഥനെ വിവരം അറിയിക്കുകയായിരുന്നു. ഇദ്ദേഹം വീട്ടിലെത്തി നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കാണുന്നത്.
20 ദിവസം മുൻപാണ് അബ്ദുൽ സലാം ഇടുക്കിയിലേക്ക് സ്ഥലം മാറിയെത്തിയത്. മുൻപ് ചവറയിൽ കെ.എം.എം.എൽ സ്പെഷ്യൽ വില്ലേജ് ഓഫീസറായി ജോലി ചെയ്ത് വരികയായിരുന്നു. തഹസിൽദാറായി പ്രമോഷനോടെയാണ് ചെറുതോണിയിലെത്തിയത്. മൃതദേഹം ഇടുക്കി മെഡിക്കൽ കോളജിലേക്ക് മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."