ചൈനയിൽ സ്‌കൂൾ ജിമ്മിന്റെ മേൽക്കൂര തകർന്നു; പെൺകുട്ടികളുൾപ്പെടെ 11 പേർക്ക് ദാരുണാന്ത്യം
ചൈനയിൽ സ്‌കൂൾ ജിമ്മിന്റെ മേൽക്കൂര തകർന്നു; പെണ്കുട്ടികളുൾപ്പെടെ 11 പേർക്ക് ദാരുണാന്ത്യം
ബീജിംഗ്: വടക്കുകിഴക്കൻ ചൈനയിൽ സ്‌കൂൾ ജിമ്മിന്റെ മേൽക്കൂര തകർന്ന് 11 പേർ മരിച്ചതായി റിപ്പോർട്ട്. ഹീലോങ്ജിയാങ് പ്രവിശ്യയിലെ ക്വിഖിഹാറിലെ നമ്പർ 34 മിഡിൽ സ്‌കൂളിലെ ജിം ആണ് തകർന്നത്. മരിച്ചതിൽ കൂടുതലും പെണ്കുട്ടികളാണെന്നാണ് റിപ്പോർട്ട്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് ആയിരുന്നു സംഭവമെന്ന് സ്റ്റേറ്റ് ന്യൂസ് ഏജൻസി സിൻഹുവ പറഞ്ഞു. പെൺകുട്ടികളുടെ ഒരു വോളിബാൾ ടീം പരിശീലനം നടത്തുമ്പോഴായിരുന്നു അപകടം.
അപകടത്തിൽ 11 പേർ മരിച്ചു, അപകടത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് സ്റ്റേറ്റ് ബ്രോഡ്കാസ്റ്റർ സിസിടിവി പറഞ്ഞു. അപകടം നടക്കുമ്പോൾ 19 പേർ ജിമ്മിൽ ഉണ്ടായിരുന്നുവെന്ന് പ്രാദേശിക പത്രമായ ഹീലോങ്ജിയാങ് ഡെയ്‌ലി റിപ്പോർട്ട് ചെയ്തു. അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പുറത്തെടുത്ത നാല് പേർ രക്ഷപ്പെട്ടു.'
160 ഓളം അഗ്നിശമന സേനാംഗങ്ങളും 39 അഗ്നിശമന ട്രക്കുകളും ഉൾപ്പെട്ട തിരച്ചിലിലാണ് നാല് പേരെ രക്ഷിക്കാനും 11 പേരുടെ മൃതദേഹങ്ങൾ കണ്ടെടുക്കാനും സാധിച്ചത്.
സംഭവത്തിൽ കെട്ടിടത്തിന്റെ നിർമാണ കമ്പനിയുടെ ചുമതലയുള്ളവരെ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാലും മോശം നിർമാണവും കാരണം ചൈനയിൽ അപകടങ്ങൾ സാധാരണമാണ്.
കഴിഞ്ഞ മാസം, വടക്കുപടിഞ്ഞാറൻ ചൈനയിലെ ഒരു ബാർബിക്യൂ റസ്‌റ്റോറന്റിലുണ്ടായ സ്‌ഫോടനത്തിൽ 31 പേർ മരിച്ചിരുന്നു. ഏപ്രിലിൽ, ബീജിംഗിലെ ഒരു ആശുപത്രിയിലുണ്ടായാ തീപിടിത്തത്തിൽ 29 പേരും കൊല്ലപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."