ഗ്യാന്‍ വാപി: ബിജെപി മറ്റൊരു ബാബരി മസ്ജിദ് പ്രശ്‌നം ആവര്‍ത്തിക്കാനുള്ള കോപ്പ് കൂട്ടുകയാണെന്ന് ഇടി മുഹമ്മദ് ബഷീര്‍ എം.പി
ഗ്യാന്‍ വാപി: ബിജെപി മറ്റൊരു ബാബരി മസ്ജിദ് പ്രശ്‌നം ആവര്‍ത്തിക്കാനുള്ള കോപ്പ് കൂട്ടുകയാണെന്ന് ഇടി മുഹമ്മദ് ബഷീര്‍ എം.പി
്ഡല്‍ഹി: ഗ്യാന്‍ വാപി മസ്ജിദ് പ്രശ്‌നം ബിജെപി കുത്തിപ്പൊക്കി കൊണ്ടുവരുന്നത് അടുത്ത തെരഞ്ഞെടുപ്പിലേക്ക് മൂര്‍ച്ചയുള്ള ഒരായുധം ഉണ്ടാക്കുന്നതിന് വേണ്ടിയാണെന്നും. മതേതര ജനാധിപത്യ വിശ്വാസികള്‍ അതിനെ ഒന്നിച്ച് എതിര്‍ക്കണമെന്നും ഇടി മുഹമ്മദ് ബഷീര്‍ എംപി.
ഗ്യാന്‍ വാപി മസ്ജിദ് പ്രശ്‌നം ബിജെപി കുത്തിപ്പൊക്കി കൊണ്ടുവരുന്നത് അടുത്ത തെരഞ്ഞെടുപ്പിലേക്ക് മൂര്‍ച്ചയുള്ള ഒരായുധം ഉണ്ടാക്കുന്നതിന് വേണ്ടിയാണ്, മതേതര ജനാധിപത്യ വിശ്വാസികള്‍ അതിനെ ഒന്നിച്ച് എതിര്‍ക്കണമെന്ന് ഇന്ന് ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാജ്യത്തെ സമാധാനാന്തരീക്ഷം തകര്‍ക്കുന്ന നടപടിയാണിപ്പോള്‍ ബിജെപി ചെയ്തുകൊണ്ടിരിക്കുന്നത്. ഇത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് മാത്രമല്ല മറ്റൊരു ബാബരി മസ്ജിദ് പ്രശ്‌നം ആവര്‍ത്തിക്കുവാനുള്ള കോപ്പ് കൂട്ടുകയാണ് ബിജെപി ചെയ്യുന്നത്.
ഇത് 1991 ല്‍ പാര്‍ലിമെന്റ് പാസാക്കിയ ആരാധനാലയങ്ങളുടെ സംരക്ഷണം സംബന്ധിച്ച നിയമത്തിന് വിരുദ്ധമാണെന്നും എംപി ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം…
ഗ്യാന്‍ വാപി മസ്ജിദ് പ്രശ്‌നം ബിജെപി കുത്തിപ്പൊക്കി കൊണ്ടുവരുന്നത് അടുത്ത തെരഞ്ഞെടുപ്പിലേക്ക് മൂര്‍ച്ചയുള്ള ഒരായുധം ഉണ്ടാക്കുന്നതിന് വേണ്ടിയാണ്, മതേതര ജനാധിപത്യ വിശ്വാസികള്‍ അതിനെ ഒന്നിച്ച് എതിര്‍ക്കണമെന്ന് ഇന്ന് ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഈ പ്രശ്‌നം സംബന്ധിച്ച് പാര്‍ലമെന്റ് നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യാന്‍ നോട്ടീസ് നല്‍കിയിരുന്നു .
രാജ്യത്തെ സമാധാനാന്തരീക്ഷം തകര്‍ക്കുന്ന നടപടിയാണിപ്പോള്‍ ബിജെപി ചെയ്തുകൊണ്ടിരിക്കുന്നത്. ഇത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് മാത്രമല്ല മറ്റൊരു ബാബരി മസ്ജിദ് പ്രശ്‌നം ആവര്‍ത്തിക്കുവാനുള്ള കോപ്പ് കൂട്ടുകയാണ് ബിജെപി ചെയ്യുന്നത് .
ഇത് 1991 ല്‍ പാര്‍ലിമെന്റ് പാസാക്കിയ ആരാധനാലയങ്ങളുടെ സംരക്ഷണം സംബന്ധിച്ച നിയമത്തിന് വിരുദ്ധമാണ്. 1947 ആഗസ്റ്റ് 15ന് ഓരോ സമുദായത്തിന്റെയും കൈവശം ഉണ്ടായിരുന്ന ആരാധനാലയങ്ങള്‍ അത് കോട്ടം വരാതെ ഭാവിയില്‍ നില നില്‍ക്കുന്നതാണെന്ന അടിസ്ഥാന തത്വമാണ് ആ നിയമത്തില്‍ പറഞ്ഞിട്ടുള്ളത് . ഇന്ത്യയില്‍ മേലില്‍ യാതൊരു വിധ തര്‍ക്കവും ഉണ്ടാകാതിരിക്കാന്‍ വേണ്ടിയാണ് ഇത്തരത്തില്‍ ഒരു നിയമം കൊണ്ടുവന്നത്.
ഇപ്പോള്‍ ബിജെപിയെ അനുകൂലിക്കുന്ന ഹര്‍ജിക്കാര്‍ പറഞ്ഞിരിക്കുന്നത് ക്ഷേത്രം പൊളിച്ച തലസ്ഥാനത്താണ് പള്ളി നിര്‍മ്മിച്ചത് എന്നാണ്. അതുകൊണ്ട് അത് ഹിന്ദുമത ആചാര പ്രകാരമുള്ള പ്രതിഷ്ഠകള്‍ക്കും ആരാധന കര്‍മ്മങ്ങള്‍ക്കും വിട്ടുകൊടുക്കണം എന്നുള്ളതാണ്.
വര്‍ഷങ്ങളോളമായി നിലനില്‍ക്കുന്ന ഒരു സംവിധാനത്തെ പൊളിച്ചു അതുവഴി തങ്ങളുടെ ദുരുദ്ദേശം സാധിച്ചുകിട്ടാന്‍ വേണ്ടി ഗവണ്മെന്റിന്റെ സഹായം തേടുകയാണ് ഇപ്പോള്‍ ചെയ്തിട്ടുള്ളത്.
അവിടെ സര്‍വ്വേ നടത്തുവാനുള്ള അനുവാദം ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യക്ക് നല്‍കിയി ഉത്തരവ് നല്‍കുകയാണ് കോടതി ചെയ്തിട്ടുള്ളത്.
ആ ഉത്തരവിന് വഴിവെക്കുന്നതാകട്ടെ ഗവണ്മെന്റ് ആരാധനാലയങ്ങളുടെ സംരക്ഷണം സംബന്ധിച്ച് ഉള്ള നിയമത്തില്‍ വെള്ളം ചേര്‍ക്കാനും വീണ്ടും അത് പ്രശ്‌നമാക്കികൊണ്ടുവരാനും ഇത്തരക്കാര്‍ക്ക് സൗകര്യം ചെയ്തു കൊടുക്കുകയാണ്.
മുസ്ലിം ലീഗ് ഇക്കാര്യത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. ഇക്കാര്യത്തില്‍ തുടര്‍ന്ന് നിയമ നടപടി യെ കുറിച്ച് ആലോചിച്ചുകൊണ്ടിരിക്കുകയാണ്.
മുസ്ലിം ലീഗ് ഏത് കാലത്തും മത സൗഹാര്‍ദ്ദത്തിന്റെ പക്ഷത്ത് നില ഉറപ്പിച്ച പാര്‍ട്ടിയാണ്. അതെ സമയം ഏതൊരു മതത്തിന്റെയും അടിസ്ഥാന കാര്യങ്ങളില്‍ ഇടപെട്ട് അസ്വാസ്ത്യം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെങ്കില്‍ അതിനോട് യോജിച്ച് നില്‍ക്കുവാന്‍ കഴിയില്ലെന്ന് മാത്രമല്ല മുസ്ലിം ലീഗ് അതിനെ ശക്തമായി എതിര്‍ക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."