കനത്ത മഴ, ഉഡുപ്പിയില്‍ രണ്ട് പേര്‍ മുങ്ങിമരിച്ചു..വിഡിയോ..
കനത്ത മഴ, ഉഡുപ്പിയില്‍ രണ്ട് പേര്‍ മുങ്ങിമരിച്ചു
കനത്ത മഴയെ തുടര്‍ന്ന് ദക്ഷിണ കന്നട നദികളില്‍ ജലനിരപ്പ് അപകടാവസ്ഥയില്‍. താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. ഉഡുപ്പിയില്‍ രണ്ട് പേര്‍ മുങ്ങിമരിച്ചു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും മഴക്കെടുതി രൂക്ഷമാണ്. ഡല്‍ഹിയില്‍ പ്രളയ ഭീതിയുയര്‍ത്തി യമുനാ നദിയിലെ ജലനിരപ്പ് അപകടനിലയ്ക്ക് മുകളില്‍ തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങളിലെആളുകളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.
മഴയിലും മേഘവിസ്‌ഫോടനത്തിലും ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങളില്‍ വന്‍ നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഹിമാചലിലും ഉത്തരാഖണ്ഡിലും അടുത്ത രണ്ട് ദിവസം കൂടി മഴ തുടരുമെന്നാണ് കാലവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ഉത്തരാഖണ്ഡിലെ ചാമോലി ജില്ലയില്‍ കനത്ത മഴ തുടരുകയാണ്. ബദ്രിനാഥ് ദേശീയ പാതയിലെ ഒരു ഭാഗം കനത്ത മഴയിലും മണ്ണിടിച്ചിലും ഒലിച്ചു പോയി. രുദ്രപ്രയാഗില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഋഷികേശ് ബദ്രീനാഥ് ദേശീയപാതയിലെ ഗതാഗതം തടസപ്പെട്ടു.
യു.പിയില്‍ ഹിന്‍ഡന്‍ നദിയിലെ ജലനിരപ്പ് ഉയര്‍ന്നതോടെ നോയിഡയില്‍ വെളളപ്പൊക്ക മുന്നറിയിപ്പ് നല്‍കി. മഹാരാഷ്ട്രയിലും ഗുജറാത്തിലും പ്രളയ സമാനമായ സാഹചര്യം ആണ്. മഹാരാഷ്ട്രയില്‍ നാല് ജില്ലകളില്‍ ഇന്ന് ഓറഞ്ച് ഓറഞ്ച് പ്രഖ്യാപിച്ചു.
VIDEO | A man died in Karnataka's Udupi after falling into an overflowing waterfall. pic.twitter.com/gP1q1L6EG7
— Press Trust of India (@PTI_News) July 24, 2023
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."