'സുന്നത്ത് കഴിച്ചതാണോ ഷംസീറിന്റെ പ്രത്യേകത, ഹിന്ദു മതവിശ്വാസങ്ങളെ ധിക്കരിക്കണ്ട, എന്നും ഹിന്ദു സമൂഹം ഇങ്ങനെ നിന്നെന്നു വരില്ല' ഷംസീറിനെതിരെ കൊലവിളി മുഴക്കി യുവമോര്‍ച്ച നേതാവ്
'സുന്നത്ത് കഴിച്ചതാണോ ഷംസീറിന്റെ പ്രത്യേകത, ഹിന്ദു മതവിശ്വാസങ്ങളെ ധിക്കരിക്കണ്ട, എന്നും ഹിന്ദു സമൂഹം ഇങ്ങനെ നിന്നെന്നു വരില്ല' ഷംസീറിനെതിരെ കൊലവിളി മുഴക്കി യുവമോര്‍ച്ച നേതാവ്
കണ്ണൂര്‍: സ്പീക്കര്‍ എ.എന്‍ ഷംസീറിനെതിരെ വംശീയാധിക്ഷേപവും കൊലവിളിയുമായി യുവമോര്‍ച്ച നേതാവ്. നിയമസഭാ ഓഫിസിനുള്ളില്‍നിന്ന് ഹൈന്ദവരൂപങ്ങളെല്ലാം നീക്കിയെന്നാരോപിച്ചാണ് യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. ഗണേഷിന്റെ കൊലവിളി. സുന്നത്ത കഴിച്ചിട്ടുണ്ട് എന്നതാണോ ഷംസീറിന്റെ പ്രത്യേകതയെന്ന് യുവമോര്‍ച്ചാ നേതാവ് അധിക്ഷേപിച്ചു. 'നിയമസഭയുടെ അകത്ത് ഹിന്ദുവിശ്വാസ പ്രമാണപ്രകാരമുള്ള കൊത്തുപണികളും രൂപങ്ങളും ചിത്രങ്ങളും നിലവിളക്കുമെല്ലാമുണ്ടായിരുന്നു. ഇത്തരം ഹിന്ദു വിശ്വാസങ്ങളെ പ്രചരിപ്പിക്കുന്ന ഒന്നും സഭയ്ക്കകത്തു വേണ്ടെന്നാണ് ഷംസീര്‍ സ്പീക്കറായി വന്ന സമയത്ത് പറഞ്ഞത്.'ഗണേഷ് പറഞ്ഞു.
എം.ബി രാജേഷിനും ശ്രീരാമകൃഷ്ണനുമില്ലാത്ത എന്തു പ്രത്യേകതയാണ് ഷംസീറിനുള്ളത്. സുന്നത്ത് കഴിച്ചു എന്ന പ്രത്യേകതയാണോ? അങ്ങനെയാണെങ്കില്‍ ഹിന്ദു മതവിശ്വാസങ്ങളെ എല്ലാ കാലത്തും ഇത്തരത്തില്‍ ധിക്കരിക്കരുത്. ജോസഫ് മാഷിന്റെ കൈ പോയ പോലെ ഷംസീറിന്റെ കൈ പോവില്ലെന്നു നിങ്ങള്‍ക്ക് ഉറപ്പുണ്ടാകും. പക്ഷെ, എല്ലാ കാലത്തും ഹിന്ദു സമൂഹം അങ്ങനെത്തന്നെ നിന്നുകൊള്ളണമെന്ന് ഷംസീര്‍ ഒരിക്കലും കരുതരുതെന്നാണ് പറയാനുള്ളത്- താക്കീതിന്റെ സ്വരത്തില്‍ യുവമോര്‍ച്ച നേതാവ് പറഞ്ഞു. ഷംസീര്‍ എത്രയും പെട്ടെന്ന് ഹിന്ദു മതവിശ്വാസങ്ങളെയും ആചാരങ്ങളെയും മോശപ്പെടുത്തിയതിനു മാപ്പുപറയണം. ഇല്ലെങ്കില്‍ തെരുവില്‍ നേരിടുമെന്നും കെ. ഗണേഷ് മുന്നറിയിപ്പ് നല്‍കി.
ഹിന്ദു വിശ്വാസത്തെ അവഹേളിച്ചെന്നും മതസ്പര്‍ധയുണ്ടാക്കുന്ന രീതിയില്‍ പ്രസംഗിച്ചെന്നും ആരോപിച്ച് സംസ്ഥാനത്തെ മുഴുവന്‍ പൊലിസ് സ്റ്റേഷനുകളിലും സ്പീക്കര്‍ ഷംസീറിനെതിരെ പരാതി നല്‍കാന്‍ വിശ്വഹിന്ദു പരിഷത്ത് തീരുമാനിച്ചിട്ടുണ്ട്. സ്പീക്കറെ സ്ഥാനത്തുനിന്നു നീക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും നിവേദനം നല്‍കാനും പ്രതിഷേധ പരിപാടികള്‍ നടത്താനും നീക്കമുണ്ട്. ഇന്നലെ തിരുവനന്തപുരം ജില്ലാ ബി.ജെ.പി വൈസ് പ്രസിഡന്റ് ആര്‍.എസ് രാജീവ് സിറ്റി പൊലിസ് കമ്മിഷണര്‍ക്ക് ഷംസീറിനെതിരെ പരാതി നല്‍കിയിരുന്നു.
ജൂലൈ 21ന് കുന്നത്തുനാട് മണ്ഡലത്തില്‍ നടന്ന ഒരു പരിപാടിയില്‍ സ്പീക്കര്‍ നടത്തിയ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബി.ജെ.പിയും ഹിന്ദുത്വ സംഘടനകളും രംഗത്തുള്ളത്. ശാസ്ത്ര സാങ്കേതികരംഗത്തെ നേട്ടങ്ങള്‍ക്കു പകരം ഹൈന്ദവപുരാണത്തിലെ മിത്തുകളാണു കുട്ടികളെ ഇപ്പോള്‍ പഠിപ്പിക്കാന്‍ നീക്കം നടത്തുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. താന്‍ പഠിച്ച കാലത്ത് വിമാനം കണ്ടുപിടിച്ചത് ആരെന്ന ചോദ്യത്തിന് ഉത്തരം റൈറ്റ് ബ്രദേഴ്‌സ് എന്നായിരുന്നു. എന്നാല്‍, ആദ്യ വിമാനം പുഷ്പകവിമാനമാണെന്ന് സ്ഥാപിക്കാനാണ് ഇപ്പോള്‍ നീക്കം നടക്കുന്നതെന്നും പ്രസംഗത്തില്‍ അദ്ദേഹം വിമര്‍ശിച്ചിരുന്നു.
uva-morcha-leader-k-ganesh-threatens-the-speaker-an-shamseer
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."