ഓഗസ്റ്റില്‍ ബാങ്കുകള്‍ക്ക് 10 ദിവസം അവധി; അവധി ദിനങ്ങളെ അറിഞ്ഞിരിക്കാം
ഓഗസ്റ്റില്‍ ബാങ്കുകള്‍ക്ക് 10 ദിവസം അവധി; അവധി ദിനങ്ങളെ അറിഞ്ഞിരിക്കാം
ബാങ്ക് ഇടപാടുകള്‍ നടത്താത്തവര്‍ ഇപ്പോള്‍ വളരെ ചുരുക്കമായിരിക്കും. നിക്ഷേപങ്ങള്‍, ഭവന വായ്പ. കാര്‍ ലോണ്‍ തുടങ്ങിയവയുടെ ഇഎംഐ എന്നിവയെല്ലാം ബാങ്കില്‍ നേരിട്ടെത്തി അടയ്ക്കുന്നവരും കുറവല്ല. അതിനാല്‍ തന്നെ ബാങ്ക് അവധി ദിനങ്ങള്‍ അറിഞ്ഞിരിക്കുന്നത് നല്ലതാണ്. കാരണം ഇടപാടുകള്‍ നടത്താന്‍ എത്തുന്ന ദിനം ബാങ്ക് അവധിയാണെങ്കില്‍ എല്ലാ കാര്യങ്ങളും താളം തെറ്റിയെന്ന് വരും. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) അവധിക്കാല കലണ്ടര്‍ അനുസരിച്ച്, 2023 ആഗസ്റ്റില്‍ ഇന്ത്യയിലെ ബാങ്കുകള്‍ 14 ദിവസത്തേക്ക് അടച്ചിടും.
റിസര്‍വ് ബാങ്ക് പുറത്തുവിട്ട കലണ്ടര്‍പ്രകാരം ഓഗസ്റ്റില്‍ 14 ദിവസം രാജ്യത്ത് ബാങ്കുകള്‍ക്ക് അവധി. ഇതില്‍ 10 ദിവസം കേരളത്തിലെ ബാങ്കുകളും അടഞ്ഞു കിടക്കും. അടുത്ത മാസം ബാങ്ക് ഇടപാടുകള്‍ നടത്താന്‍ ആലോചിക്കുന്ന ഉപയോക്താക്കള്‍ അവധികള്‍ കൂടി കണക്കിലെത്ത് കാര്യങ്ങള്‍ പ്ലാന്‍ ചെയ്യുക. അതേസമയം, ഇന്റര്‍നെറ്റ് ബാങ്കിംഗ്, യു.പി.ഐ തുടങ്ങിയവ വഴിയുള്ള ഇടപാടുകള്‍ക്ക് തടസമുണ്ടാലില്ല.
നാല് ഞായറാഴ്ചകളും രണ്ട് ശനിയാഴ്ചകളും ഉള്‍പ്പെടെ മൊത്തം 14 ദിവസങ്ങളാണ് രാജ്യത്തെ ബാങ്കുകള്‍ക്ക് അവധി വരുന്നത്. ഇതുകൂടാതെ മറ്റ് പ്രാദേശിക അവധികളുമുണ്ട്. സംസ്ഥാനങ്ങള്‍ക്ക് അനുസരിച്ച് പ്രാദേശിക അവധികള്‍ വ്യത്യാസപ്പെടും.
കേരളത്തിലെ ബാങ്കുകള്‍ക്ക് ശനിയും ഞായറും കൂടാതെ ഓഗസ്റ്റ് 15 (സ്വാതന്ത്ര്യദിനം), ഓഗസ്റ്റ് 28 (ഒന്നാം ഓണം), ഓഗസ്റ്റ് 29 (തിരുവോണം), ഓഗസ്റ്റ് 31 (ശ്രീനാരായണ ഗുരുജയന്തി) എന്നീ ദിവസങ്ങളിലാണ് അവധി.
ബാങ്കുകള്‍ വഴി 2,000 രൂപ നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള അവസാന തീയതി സെപ്റ്റംബര്‍ 30 ആണ്. നോട്ട് മാറ്റിയെടുക്കാനായി ബാങ്കില്‍ പോകുന്നവരും അവധി ദിനങ്ങള്‍ ഓര്‍ത്തുവയ്ക്കുക.
രക്ഷാബന്ധന്, സ്വാതന്ത്ര്യദിനം, ഓണം തുടങ്ങി ഈ മാസത്തില്‍ അവധികളേറെയാണ്. അടിയന്തിര ജോലികള്‍ക്കായി ബാങ്ക് സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ അവധിദിനം അറിഞ്ഞില്ലെങ്കില്‍ പെട്ടുപോകും. രാജ്യത്തുടനീളമുള്ള സ്വകാര്യ, പൊതുമേഖലാ ബാങ്കുകള്‍ 14 ദിവസത്തേക്ക് അടച്ചിടുമെങ്കിലും എല്ലാ ദിവസങ്ങളിലും ഇന്റര്‍നെറ്റ് ബാങ്കിംഗ് സേവനങ്ങള്‍ ലഭ്യമാകും.
ആഗസ്റ്റിലെ ബാങ്ക് അവധി ദിനങ്ങള്‍ ഇവയാണ്
ആഗസ്റ്റ് 6: ഞായറാഴ്ച
ആഗസ്റ്റ് 8: ടെന്‍ഡോങ് ലോ റം ഫാത്ത് ആഘോഷം ( ഗാംഗ്ടോക്കില്‍ ബാങ്കുകള്‍ അടഞ്ഞുകിടക്കും)
ആഗസ്റ്റ് 12: രണ്ടാം ശനിയാഴ്ച
ആഗസ്റ്റ് 13: ഞായറാഴ്ച
ആഗസ്റ്റ് 15: സ്വാതന്ത്ര്യദിനം (അഗര്‍ത്തല, അഹമ്മദാബാദ്, ഐസ്വാള്‍, ബേലാപൂര്‍, ബംഗളൂരു, ഭോപ്പാല്‍, ഭുവനേശ്വര്‍, ചണ്ഡീഗഡ്, ചെന്നൈ, ഡെറാഡൂണ്‍, ഗാംഗ്ടോക്ക്, ഗുവാഹത്തി, ഹൈദരാബാദ് ആന്ധ്രാപ്രദേശ്, ഹൈദരാബാദ് തെലങ്കാന, ഇംഫാല്‍, ജയ്പൂര്‍, ജമ്മു, കാണ്‍പൂര്‍, കൊച്ചി, കൊഹിമ, കൊല്‍ക്കത്ത, ലഖ്നൗ, ദില്ലി, ഷിംല, ശ്രീനഗര്‍, തിരുവനന്തപുരം എന്നിവിടണ്ടങ്ങളില് ബാങ്ക് അവധി)
ആഗസ്റ്റ് 16: പാഴ്സി പുതുവത്സരം (ബേലാപ്പൂര്‍, മുംബൈ, നാഗ്പൂര്‍ എന്നിവിടങ്ങളില്‍ ബാങ്കുകള്‍ അടഞ്ഞുകിടക്കും)
ആഗസ്റ്റ് 18: ശ്രീമന്ത ശങ്കരദേവന്റെ തിഥി (ഗുവാഹത്തിയില്‍ ബാങ്കുകള്‍ അടഞ്ഞുകിടക്കും)
ആഗസ്റ്റ് 20: ഞായറാഴ്ച
ആഗസ്റ്റ് 26: നാലാമത്തെ ശനിയാഴ്ച
ആഗസ്റ്റ് 27: ഞായറാഴ്ച
ആഗസ്റ്റ് 28: ആദ്യ ഓണം (കൊച്ചിയിലും തിരുവനന്തപുരത്തും ബാങ്കുകള്‍ അടഞ്ഞുകിടക്കും)
ആഗസ്റ്റ് 29: തിരുവോണം (കൊച്ചിയിലും തിരുവനന്തപുരത്തും ബാങ്കുകള്‍ അടഞ്ഞുകിടക്കും)
ആഗസ്റ്റ് 30: രക്ഷാബന്ധന് (ജയ്പൂരിലും ശ്രീനഗറിലും ബാങ്കുകള്‍ അടഞ്ഞുകിടക്കും)
ഓഗസ്റ്റ് 31: രക്ഷാബന്ധന്/ശ്രീനാരായണ ഗുരു ജയന്തി (ഗാങ്ടോക്ക്, ഡെറാഡൂണ്‍, കാണ്‍പൂര്‍, കൊച്ചി, ലഖ്നൗ, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ബാങ്കുകള്‍ അടഞ്ഞുകിടക്കും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."