കുവൈത്തിൽ മയക്കുമരുന്നുമായി ബന്ധപ്പെട്ട് നിരവധി പ്രവാസികളെയും പൗരന്മാരെയും അറസ്റ്റ് ചെയ്തു
കുവൈത്ത് സിറ്റി: മയക്കുമരുന്ന് ഉപയോഗിച്ചതിനും കൈവശം വെച്ചതിനും 30 വയസ്സ് പ്രായമുള്ള കുവൈത്തി പൗരനെ അൽ-അഹമ്മദി സുരക്ഷാ സേന അറസ്റ്റ് ചെയ്തതായി അൽ-അൻബ ദിനപത്രം റിപ്പോർട്ട് ചെയ്തു. മഹ്ബൂല മേഖലയിലെ ചെക്ക് പോയിന്റിന് സമീപമെത്തിയപ്പോൾ ഇയാൾ രക്ഷപ്പെടാൻ ശ്രമിച്ചതായും, ഇയാൾ മുൻ ക്രിമിനലാണെന്നും നിരവധി കേസുകളുമായി ബന്ധപ്പെട്ട് തിരയുന്നയാളാണെന്നും ദിനപത്രം കൂട്ടിച്ചേർത്തു.
കൂടാതെ, മയക്കുമരുന്ന് കഴിച്ചതിന് ഒരു കുവൈറ്റിയെയും രണ്ട് പ്രവാസികളെയും സിഐഡി ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. ഇവരിൽ നിന്ന് മയക്കുമരുന്ന്, എയർ റൈഫിൾ, മയക്കുമരുന്ന് സാമഗ്രികൾ എന്നിവ പിടിച്ചെടുത്തു. മറ്റൊരു സംഭവത്തിൽ, രാസവസ്തുക്കൾ, മയക്കുമരുന്ന് ഗുളികകൾ, ഹാഷിഷ് സിഗരറ്റുകൾ, മയക്കുമരുന്ന് സാ എന്നിവ കൈവശം വച്ചതിന് മൂന്ന് കുവൈത്തി പൗരന്മാരെ പോലീസ് അറസ്റ്റ് ചെയ്തു. ആറ് പ്രതികളെയും ഡ്രഗ് കൺട്രോൾ ജനറൽ അഡ്മിനിസ്ട്രേഷനിലേക്ക് റഫർ ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."