മണിപ്പൂര്‍ വിഷയത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാര്‍: പ്രതിപക്ഷ നേതാക്കള്‍ക്ക് അമിത് ഷാ കത്തയച്ചു
പ്രതിപക്ഷ നേതാക്കള്‍ക്ക് അമിത് ഷാ കത്തയച്ചു
ന്യൂഡല്‍ഹി: മണിപ്പൂര്‍ വിഷയത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. ചര്‍ച്ചക്ക് തയ്യാറാണെന്ന് അറിയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇരുസഭകളിലെയും പ്രതിപക്ഷ നേതാക്കള്‍ക്ക് കത്തയച്ചു. മണിപ്പൂര്‍ പ്രശ്നം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാണ്. ഇതിന് കക്ഷി രാഷ്ട്രീയത്തിന് അതീതമായി എല്ലാവരില്‍ നിന്നും സഹകരണം തേടുന്നു. ഈ സുപ്രധാന പ്രശ്നം പരിഹരിക്കുന്നതിന് എല്ലാ പാര്‍ട്ടികളും സഹകരിക്കുമെന്നാണ് പ്രതീക്ഷയെന്നും അമിത് ഷാ കത്തില്‍ പറഞ്ഞു.
ട്വിറ്ററിലാണ് കത്തിനെ സംബന്ധിച്ച് അമിത് ഷാ വ്യക്തമാക്കിയത്. മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഉള്‍പ്പടെയുള്ള നേതാക്കള്‍ക്ക് അയച്ച കത്തും ട്വിറ്ററിലൂടെ അമിത് ഷാ പങ്കുവെച്ചിട്ടുണ്ട്. സര്‍ക്കാറിനെതിരെ ഇന്‍ഡ്യയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ അവിശ്വാസ പ്രമേയത്തിനൊരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ക്കിടെയാണ് അമിത് ഷാ കത്തയച്ചതെന്നത് ശ്രദ്ധേയമാണ്.
Today, I wrote to the opposition leaders of both houses, Shri @adhirrcinc Ji of Lok Sabha, and Shri @kharge Ji of Rajya Sabha, appealing to them for their invaluable cooperation in the discussion of the Manipur issue.
— Amit Shah (@AmitShah) July 25, 2023
The government is ready to discuss the issue of Manipur and… pic.twitter.com/IpGGtYSNwT
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."