നാളെ അവധിക്ക്' അവധി; കോഴിക്കോട് കലക്ടര്‍
നാളെ അവധിക്ക്' അവധി; കോഴിക്കോട് കലക്ടര്‍
കോഴിക്കോട്: കനത്ത മഴയെ തുടര്‍ന്ന് രണ്ടു ദിവസത്തെ അവധി പ്രഖ്യാപിച്ചതിന് പിന്നാലെ നാളെ അവധിയില്ലെന്ന് വ്യക്തമാക്കി കോഴിക്കോട് കലക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രവൃത്തിദിനമാണെന്നും എല്ലാവരും സുരക്ഷിതമായി വിദ്യാലയങ്ങളില്‍ പോയി തിരികെ വരണമെന്നും കലക്ടറുടെ പോസ്റ്റില്‍ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തി ദിവസമാണ്. വിദ്യാര്‍ത്ഥികള്‍ എല്ലാവരും സുരക്ഷിതരായി വിദ്യാലയങ്ങളില്‍ പോയി തിരികെ വരണം.
എല്ലാ സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍മാര്‍, പിടിഎ അംഗങ്ങള്‍, പഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ കുട്ടികള്‍ക്ക് സുരക്ഷിതമായി സ്‌കൂളില്‍ യാത്ര സാധ്യമാക്കുന്നു എന്ന് ഉറപ്പുവരുത്തണം. രക്ഷിതാക്കളും അദ്ധ്യാപകരും മഴക്കാലത്തെ അപകടസാധ്യതകള്‍ കുട്ടികളെ പറഞ്ഞു മനസിലാക്കണം, കുറച്ചു ദിവസത്തിന് ശേഷമാണ് കുട്ടികള്‍ സ്‌കൂളില്‍ എത്തുന്നത് എന്നത് കൊണ്ട് തന്നെ സ്‌കൂളും ക്ലാസ് മുറികളും പരിശോധിച്ച ശേഷം വേണം അദ്ധ്യാപനം ആരംഭിക്കാന്‍. പ്രിയപ്പെട്ട വിദ്യാര്‍ഥികള്‍ രക്ഷിതാക്കളുടെയും അദ്ധ്യാപകരുടെയും അധികാരികളുടെയും നിര്‍ദേശങ്ങള്‍ പാലിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം, ജാഗ്രതയോടെ ഉള്ള പെരുമാറ്റം അപകടങ്ങളെ ഒഴിവാക്കും, അപ്പൊ എല്ലാവരും ഗോ ടു യുവര്‍ ക്‌ളാസസ്സ് !!
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."