HOME
DETAILS

പ്ലസ് വൺ: കൈയാലപ്പുറത്തോ മലബാറിലെ വിദ്യാർഥികൾ

  
backup
July 25 2023 | 19:07 PM

editorial-about-high-secondary-seats

എസ്.എസ്.എൽ.സി ഒരു കടമ്പ തന്നെയായിരുന്നു കോഴിക്കോട്ട്, നൈനാംവളപ്പ് സ്വദേശി സൽമാനെ പോലുള്ളവർക്ക്. പഠനാരംഭം മുതൽ പരീക്ഷാകാലംവരെ നേരിട്ട പ്രതികൂല സാഹചര്യങ്ങളോട് പടപൊരുതിയാണ് തീരദേശ - പിന്നോക്ക മേഖലകളിലെ കുട്ടികൾ ഉപരിപഠനത്തിന് അർഹത നേടുന്നത്. പത്താംതരം കടന്നിട്ടും പ്ലസ് വൺ പ്രവേശനം സ്വപ്‌നം മാത്രമായി അവശേഷിച്ചപ്പോൾ തെരുവിൽ പച്ചക്കറി വിൽക്കാനിറങ്ങിയ സൽമാനെന്ന പതിനഞ്ചുകാരന്റെ വാർത്ത കഴിഞ്ഞ ദിവസം ഞങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. സൽമാൻ മാത്രമല്ല, മലബാറിലെ ആയിരക്കണക്കിന് വിദ്യാർഥികളും അവരുടെ രക്ഷിതാക്കളും ആവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു ചോദ്യമുണ്ട്. മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും ഉറപ്പുപറഞ്ഞ ഉപരിപഠന യോഗ്യത നേടിയ എല്ലാവർക്കുമുള്ള പ്ലസ് വൺ സീറ്റെവിടെ?

രണ്ടാമത്തെ സപ്ലിമെന്ററി അലോട്ട്‌മെന്റും ഇന്നലെ വൈകുന്നേരത്തോടെ അവസാനിച്ചപ്പോൾ പാലക്കാട് മുതൽ കാസർകോട് വരെയുള്ള ജില്ലകളിലെ പതിനായിരക്കണക്കിന് വിദ്യാർഥികൾക്ക് ഇനിയും പ്രവേശനം കിട്ടാനുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇതൊന്നും അപ്രതീക്ഷിതമായി സംഭവിച്ചതല്ല. മലബാറിലെ പത്താംതരത്തിലെ ഉയർന്ന വിജയശതമാനവും കുറഞ്ഞ പ്ലസ് വൺ സീറ്റുകളുടെ എണ്ണവും താരതമ്യം ചെയ്താൽ ആർക്കും തിരിച്ചറിയാവുന്നതേയുള്ളൂ.
പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കാൻ മലബാറിലെ സ്‌കൂളുകളിലേക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് ശുപാർശ ചെയ്ത 97 താൽക്കാലിക ബാച്ചുകൾക്ക് ഇന്ന് ചേരുന്ന മന്ത്രിസഭായോഗം അംഗീകാരം നൽകുമെന്നാണ് അറിയുന്നത്. അങ്ങനെയെങ്കിൽ അത് കുറെ വിദ്യാർഥികൾക്കുകൂടി അനുഗ്രഹമാകുമെങ്കിലും പ്രതിസന്ധിക്ക് പൂർണപരിഹാരമാവില്ല. മലബാർ ജില്ലകളിലുള്ള കുറെ വിദ്യാർഥികൾ ഉപരിപഠനത്തിന് വേറെ വഴി നോക്കുക തന്നെ വേണ്ടിവരും. രണ്ടാം അലോട്ട്‌മെന്റ് പൂർത്തിയായപ്പോഴും മലബാറിൽ 15,748 വിദ്യാർഥികളാണ് പുറത്ത്.

ഇതിൽ മലപ്പുറത്തുള്ളത് 8338 പേരാണ്. 97 ബാച്ചിന്റെ ആനുപാതികമായ സീറ്റ് മലപ്പുറത്ത് ലഭിച്ചാലും രണ്ടായിരത്തിലേറെ വിദ്യാർഥികൾക്ക് പ്ലസ് വൺ പ്രവേശനമുണ്ടാവില്ല.


മലബാറിലെ പ്ലസ്‌ വൺ സീറ്റ് ക്ഷാമത്തിന് ഇരുട്ടുകൊണ്ടു ഓട്ടയടക്കുന്ന സർക്കാരിന്റെ കൺകെട്ട് വിദ്യയാണ് ആയിരക്കണക്കിന് വിദ്യാർഥികളുടെ ആശങ്ക ഓരോ വർഷവും ഉയരാൻ ഇടവരുത്തുന്നത്. സ്ഥിരം ബാച്ച് എന്ന ആവശ്യത്തോടെ മുഖം തിരിച്ചുനിൽക്കുകയാണ് സർക്കാരും വിദ്യാഭ്യാസ വകുപ്പും. അലോട്ട്‌മെന്റ് പട്ടികയിൽ മാനേജ്‌മെന്റ്, അൺ എയ്ഡഡ് ക്വാട്ടകളിലെ സീറ്റുകളുടെ എണ്ണവും ഉൾപ്പെടുത്തി ആവശ്യത്തിന് സീറ്റുകളുണ്ടെന്ന ബോധപൂർവ പ്രചാരണവും വിദ്യാഭ്യാസ വകുപ്പിന്റെ പതിവു തന്ത്രമാണ്. ഈ സീറ്റുകളിലേക്കുള്ള പ്രവേശനം ഏകജാലകം വഴിയല്ലെന്ന് അറിയാമായിരുന്നിട്ടും തന്ത്രപൂർവം കരുക്കൾ നീക്കുകയാണ് വിദ്യാഭ്യാസ വകുപ്പ്.

2021ൽ അനുവദിച്ച 79 താൽക്കാലിക ബാച്ചുകളും 2022ൽ അനുവദിച്ച രണ്ട് ബാച്ചും ഇപ്പോഴും തുടരുന്നുണ്ട്. അനുവദിക്കുമ്പോൾ താൽക്കാലിക ബാച്ചുകളാണെങ്കിലും ഓരോ വർഷവും വിദ്യാർഥികളുടെ എണ്ണം കൂടുന്നതിനനുസരിച്ച് ബാച്ചും സീറ്റും തുടരുകയാണ്. അന്നൊക്കെ സർക്കാർ പറഞ്ഞിരുന്നത് മലബാറിലെ പ്ലസ് വൺ സീറ്റ് ക്ഷാമത്തെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച വി. കാർത്തികേയൻ കമ്മിറ്റി റിപ്പോർട്ട് വരട്ടെയെന്നും എന്നിട്ട് നടപടിയെടുക്കാമെന്നുമായിരുന്നു. എന്നാൽ മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 150 ഓളം അധിക ബാച്ചുകൾ അനുവദിക്കണമെന്ന കാർത്തികേയൻ കമ്മിറ്റി ശുപാർശ മുഖ്യമന്ത്രിയുടെ മേശപ്പുറത്തിരിക്കുമ്പോഴാണ് താൽക്കാലിക ബാച്ചുകൾ അനുവദിച്ച് കൈകഴുകുന്നത്. കുട്ടികൾ കുറവുള്ള ജില്ലകളിലെ ബാച്ചുകൾ ഇവിടേക്ക് മാറ്റുകയും പുതിയ ബാച്ചുകൾ അനുവദിക്കുകയും ചെയ്യാമെന്ന നിർദേശങ്ങൾ റിപ്പോർട്ടിൽ പറയുന്നുണ്ട്. സീറ്റു ക്ഷാമത്തിന് ശാശ്വത പരിഹാരമുണ്ടാകണമെങ്കിൽ കാർത്തികേയൻ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുക തന്നെ വേണം.


പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കുകയും പുറത്തായ വിദ്യാർഥികൾ വൻ ഫീസ് നൽകി സ്വകാര്യ പഠനം തുടങ്ങുകയും ചെയ്താൽ പ്രതിസന്ധി തീർന്നുവെന്ന് സർക്കാർ കണക്കാക്കരുത്. സ്ഥിരം ബാച്ചും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയില്ലെങ്കിൽ വരും വർഷങ്ങളിലും ഇതേ പ്രതിസന്ധി രൂക്ഷമാകും. കഴിഞ്ഞ വർഷവും ഞങ്ങൾ ഇതേ അഭിപ്രായം മുന്നോട്ടുവച്ചിരുന്നു; സർക്കാർ ചെവിക്കൊണ്ടില്ല. അടുത്ത വർഷം എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്നതിൽ ആറായിരത്തിലേറെ വിദ്യാർഥികളുടെ വർധനവുണ്ട്. 2023-24 വർഷത്തിൽ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡുകളിലായി പത്താം ക്ലാസിൽ പരീക്ഷ എഴുതാനിരിക്കുന്നത് 4,28,423 വിദ്യാർഥികളാണ്. ഇതിൽ കൂടുതലും മലബാറിലുമാണ്. സീറ്റ് വർധിപ്പിക്കുന്നതിലൂടെ എല്ലാ കുട്ടികൾക്കും പ്രവേശനം ഉറപ്പാക്കാൻ സാധിക്കുമെങ്കിലും ഇത്രയധികം കുട്ടികളെ ഒറ്റക്ലാസിലിരുത്തി പഠിപ്പിക്കുക ക്ലേശകരമാണ്.

65-70 വരെ വിദ്യാർഥികൾ ഒരു ക്ലാസിൽ ഇരിക്കേണ്ടിവരും പലയിടത്തും. ഇത് അധ്യാപകർ നേരിടുന്ന വലിയ പ്രതിസന്ധി തന്നെയാണ്.
ഇതൊക്കെ മലബാറിലെ അവസ്ഥയാണെങ്കിൽ തെക്കൻ കേരളത്തിൽ സീറ്റ് ഇപ്പോഴും അധികമാണ്. രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റിൽ 10,670 സീറ്റുകളാണ് തെക്കൻ ജില്ലകളിൽ ഒഴിഞ്ഞുകിടക്കുന്നത്. താൽക്കാലിക ബാച്ചുകൾ അനുവദിച്ചാലും വിദ്യാർഥികൾക്ക് ഇഷ്ടമുള്ള വിഷയം തിരഞ്ഞെടുക്കാനുള്ള അവസരമുണ്ടാകില്ലെന്ന പ്രശ്‌നം നിലനിൽക്കുന്നുണ്ട്. ഉപരിപഠന യോഗ്യത നേടിയിട്ടും ഇഷ്ടപ്പെട്ട സ്‌കൂളിൽ താൽപര്യമുള്ള വിഷയത്തിൽ പ്രവേശനം കിട്ടാതെവരുന്ന വിദ്യാർഥികളുടെ മാനസികവ്യഥ മനസിലാക്കാൻ ഭരണാധികാരികൾക്ക് കഴിയുന്നില്ലെന്നത് വേദനാജനകമാണ്.

ഇഷ്ടപ്പെട്ട വിഷയത്തിൽ എല്ലാവർക്കും പഠിക്കാനാകുമോ എന്നു ചോദിച്ചത് നമ്മുടെ വിദ്യാഭ്യാസ മന്ത്രിയാണ്.
വിദ്യാർഥികൾ പഠിക്കട്ടെ, അതിന് ദേശത്തിൻ്റെയോ വർഗത്തിൻ്റേയോ വേർതിരിവു വേണ്ട. എല്ലാവർക്കും പഠിക്കാൻ തുല്യാവകാശം ഉണ്ടാക്കിക്കൊടുക്കുക എന്നത് സർക്കാരിന്റെ ഉത്തരവാദിത്വം മാത്രമല്ല, വിദ്യാർഥികളുടെ അവകാശം കൂടിയാണെന്ന വസ്തുതയും മറക്കരുത്.

Content Highlights:editorial about high secondary seats



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭാരതപ്പുഴയില്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  2 months ago
No Image

ലോകാരോഗ്യ സംഘടനാ സഹകരണത്തിൽ; 'യു.എ.ഇ സ്റ്റാൻഡ്‌സ് വിത്ത് ലബനാൻ' ദുരിതാശ്വാസ കാംപയിനിന് തുടക്കം

uae
  •  2 months ago
No Image

അഞ്ച് ദിവസ സന്ദര്‍ശനത്തിനായി മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു ഇന്ത്യയിലെത്തി

National
  •  2 months ago
No Image

'അത് അപ്പുറം പാക്കാലാം'; തമിഴില്‍ മറുപടിയുമായി അന്‍വര്‍, വാഹനം പൊലീസ് തടയുന്നുവെന്നും ആരോപണം

Kerala
  •  2 months ago
No Image

'കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുത്'; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

Kerala
  •  2 months ago
No Image

പി.വി. അന്‍വറിന്റെ നയവിശദീകരണ സമ്മേളനം അല്പസമയത്തിനകം

Kerala
  •  2 months ago
No Image

വനിത ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ്: പാകിസ്താനെതിരേ ഇന്ത്യക്ക് 106 റണ്‍സ് വിജയ ലക്ഷ്യം

Cricket
  •  2 months ago
No Image

കൊല്ലം-എറണാകുളം സ്‌പെഷ്യല്‍ മെമു സര്‍വീസ് നാളെ മുതല്‍

Kerala
  •  2 months ago
No Image

അടച്ചിട്ട് മൂന്നുമാസത്തിന് ശേഷം വാഗമണ്ണിലെ ചില്ലുപാലം തുറക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്

Kerala
  •  2 months ago
No Image

പരീക്ഷയ്ക്ക് മുന്‍പേ എല്‍ഡി ക്ലാര്‍ക്ക് ചോദ്യപേപ്പര്‍ വെബ്‌സൈറ്റിലെന്ന് പരാതി; ചോര്‍ന്നിട്ടില്ലെന്ന് പിഎസ്‌സി 

Kerala
  •  2 months ago