കേരളത്തിന് രണ്ടാമത്തെ വന്ദേഭാരത്; റെയില്‍വേ മന്ത്രിയില്‍ നിന്ന് ഉറപ്പ് കിട്ടിയെന്ന് കെ.സുരേന്ദ്രന്
കേരളത്തിന് രണ്ടാമത്തെ വന്ദേഭാരത്; റെയില്‍വേ മന്ത്രിയില്‍ നിന്ന് ഉറപ്പ് കിട്ടിയെന്ന് കെ.സുരേന്ദ്രന്
തിരുവനന്തപുരം: കേരളത്തിന് ഒരു വന്ദേഭാരത് എക്സ്പ്രസ് കൂടി അനുവദിക്കുമെന്ന് കേന്ദ്രം ഉറപ്പുനല്‍കിയെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് പറഞ്ഞു. ട്രെയിന്‍ ആവശ്യപ്പെട്ട് താന്‍ കത്ത് നല്‍കിയതിനെത്തുടര്‍ന്നാണ് നടപടിയെന്നും അദ്ദേഹം അവകാശപ്പെട്ടു. പ്രഖ്യാപനം ഈ ആഴ്ച്ച തന്നെ ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സംസ്ഥാനത്തിന് രണ്ടാമത് വന്ദേ ഭാരത് അനുവദിക്കുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയെന്നാണ് കെ. സുരേന്ദ്രന് പറഞ്ഞത്. തിരുവനന്തപുരത്ത് നിന്ന് കാസര്കോട്ടെയ്ക്കായിരിക്കും സര്‍വീസ്.
''കേരളീയര്‍ക്കു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓണസമ്മാനമാണിത്. വിഷുക്കൈനീട്ടമായി കേന്ദ്രം നല്കിയ വന്ദേഭാരത് എക്സ്പ്രസിനെ ഇരുകയ്യും നീട്ടിയാണ് കേരളം സ്വീകരിച്ചത്. ഈ ട്രെയിനിലെ തിരക്കിനെത്തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ അതേ റൂട്ടില്‍ രണ്ടാമത്തെ വന്ദേ ഭാരത് അനുവദിക്കുന്നത്. രണ്ടാമത്തെ വന്ദേഭാരത് ആവശ്യപ്പെട്ട് കത്ത് നല്‍കിയതിനെ തുടര്‍ന്നു കേന്ദ്രം അടിയന്തരമായി ഈ വിഷയത്തില്‍ നടപടി കൈക്കൊള്ളുകയായിരുന്നു.''- സുരേന്ദ്രന് വിശദീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."