കടലിൽ കുളിക്കാനിറങ്ങിയ മലപ്പുറം സ്വദേശി തിരയിൽപെട്ട് മരിച്ചു
കടലിൽ കുളിക്കാനിറങ്ങിയ മലപ്പുറം സ്വദേശി തിരയിൽപെട്ട് മരിച്ചു
ഫുജൈറ: യുഎഇ ദിബ്ബയിൽ കടലിൽ കുളിക്കാനിറങ്ങിയ മലപ്പുറം സ്വദേശി തിരയിൽപെട്ട് മരിച്ചു. മലപ്പുറം പെരുമ്പടപ്പ് പുത്തൻപള്ളി സ്വദേശി വാലിയിൽ നൗഷാദാണ് (38) മരിച്ചത്. കുളിക്കുന്നതിനിടെ ശക്തമായ തിരയിൽപ്പെട്ട് ബീച്ച് നവീകരണത്തിന് കൂട്ടിയിട്ട കല്ലുകളിൽ ചെന്ന് തല ഇടിക്കുകയായിരുന്നു. ചൊവ്വാഴ്ച വൈകീട്ടായിരുന്നു അപകടം.
അവധിയായതിനാൽ സുഹൃത്തുക്കളോടൊന്നിച്ച് കുളിക്കാനിറങ്ങിയതായിരുന്നു നൗഷാദ്. തിര ശക്തമായതിനാൽ കൂടെയുണ്ടായവർക്കും നൗഷാദിനെ രക്ഷിക്കാനായില്ല. ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
ആറ് വർഷമായി ഫുജൈറയിലുള്ള നൗഷാദ് സ്വകാര്യ മണി എക്സ്ചേഞ്ചിൽ ജോലി ചെയ്യുകയായിരുന്നു. പരേതനായ വാലിയിൽ കുഞ്ഞിമോന്റെയും ഫാത്തിമയുടെയും മകനാണ്.
ഭാര്യ: അർഷ നൗഷാദ്. മകൾ: ഐറ മറിയം. സഹോദരങ്ങൾ: നൗഫൽ (ഖത്തർ), ഷാഹിദ, വാഹിദ. ഖബറടക്കം നാട്ടിൽ നടക്കും. മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടു പോകാനുള്ള ഒരുക്കങ്ങൾ നടക്കുകയാണെന്ന് ബന്ധുക്കൾ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."