ഇനി അപേക്ഷയുമായി വരരുത്; ഇ.ഡി ഡയറക്ടറുടെ കാലാവധി വീണ്ടും നീട്ടി സുപ്രിംകോടതി
ഇനി അപേക്ഷയുമായി വരരുത്; ഇ.ഡി ഡയറക്ടറുടെ കാലാവധി വീണ്ടും നീട്ടി സുപ്രിംകോടതി
ന്യൂഡല്‍ഹി: ഇഡി ഡയറക്ടര്‍ സ്ഥാനത്ത് എസ്‌കെ മിശ്രയ്ക്ക് വീണ്ടും കാലാവധി നീട്ടി നല്‍കി. കേന്ദ്രസര്‍ക്കാരിന്റെ ആവശ്യത്തില്‍ ദേശീയ താത്പര്യം മുന്‍നിര്‍ത്തിയാണ് കാലാവധി ഒരിക്കല്‍ കൂടി നീട്ടുന്നതെന്ന് വ്യക്തമാക്കിയ സുപ്രിം കോടതി ഇനി വീണ്ടും കാലാവധി നീട്ടില്ലെന്നും വ്യക്തമാക്കി.
സെപ്തംബര്‍ 15 വരെ മിശ്രയ്ക്ക് ഡയറക്ടര്‍ സ്ഥാനത്ത് തുടരാമെന്ന് സുപ്രിംകോടതി വ്യക്തമാക്കി. ജൂലൈ 31 ന് മിശ്രയുടെ സര്‍വീസ് അവസാനിപ്പിക്കണമെന്ന് സുപ്രികോടതി ഉത്തരവിട്ടിരുന്നു. നവംബര്‍ 18 വരെയായിരുന്നു മിശ്രയുടെ കാലാവധി. ഇനി കാലാവധി നീട്ടണമെന്ന ആവശ്യവുമായി കോടതിയെ സമീപിക്കരുതെന്ന് ജസ്റ്റിസ് ബി.ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
സഞ്ജയ് കുമാര്‍ മിശ്രയെന്ന എസ്‌കെ മിശ്ര 1984 ബാച്ച് ഐആര്‍എസ് ഉദ്യോഗസ്ഥനാണ്. 2018 ലാണ് ഇഡി ഡയറക്ടറായി അദ്ദേഹത്തെ ആദ്യം നിയമിക്കുന്നത്. 2020 നവംബറില്‍ കാലാവധി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി. തുടര്‍ന്ന് 2021 സെപ്റ്റംബറില്‍ രണ്ട് മാസത്തേക്ക് കൂടി കാലാവധി നീട്ടി. 2022 നവംബറിലും സര്‍ക്കാര്‍ മിശ്രയുടെ കാലാവധി നീട്ടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."