HOME
DETAILS
MAL
കുവൈത്ത് - സൂഖ് ഷർഖിൽ നാലുപേരുമായി ക്രൂയിസർ ബോട്ട് മുങ്ങി
backup
July 27 2023 | 13:07 PM
Cruiser boat sinks with four people in Souq Sharq, Kuwait
കുവൈത്ത് സിറ്റി: കുവൈറ്റിലെ സൂഖ് ഷർഖിൽ നാലുപേരുമായി ക്രൂയിസർ ബോട്ട് മുങ്ങി. 24 അടി നീളമുള്ള ക്രൂയിസറാണ് അപകടത്തിൽപെട്ടത്. റിപ്പോർട്ട് ലഭിച്ച ഉടനെ ഷുവൈഖ് മറൈൻ ഫയർ സ്റ്റേഷനിലേക്ക് നിർദേശം നൽകുകയും സംഘം എത്തി ആളുകളെ രക്ഷപ്പെടുത്തുകയുമായിരുന്നു എന്ന് ജനറൽ ഫയർഫോഴ്സിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചു. അഗ്നിശമനസേനയും മറൈൻ റെസ്ക്യൂ ടീമും ഉടൻ സ്ഥലത്തെത്തിയാണ് ആളുകളെ രക്ഷപ്പെടുത്തിയത്. നാലുപേരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് വകുപ്പ് അറിയിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."