HOME
DETAILS
MAL
കുവൈറ്റിൽ അഞ്ച് പേരുടെ വധശിക്ഷ നടപ്പിലാക്കി
backup
July 27 2023 | 14:07 PM
Five people were executed in Kuwait
കുവൈത്ത് സിറ്റി : കുവൈത്തിൽ വിവിധ കുറ്റകൃത്യങ്ങൾക്ക് വധ ശിക്ഷക്ക് വിധിക്കപ്പെട്ട് സെൻട്രൽ ജയിലിൽ കഴിയുന്ന അഞ്ചു പേരുടെ
വധ ശിക്ഷ നടപ്പിലാക്കി. അഞ്ച് പേരിൽ കുവൈത്തിൽ 28 പേരുടെ മരണത്തിനിടയാക്കിയ ഇമാം സാദിഖ് മസ്ജിദിൽ ബോംബ് സ്ഫോടനം നടത്തിയ കേസിൽ ശിക്ഷിക്കപ്പെടുന്ന പ്രതിയും കൊലപാതകത്തിന് ശിക്ഷിക്കപ്പെട്ട മൂന്ന് പേരും മയക്കുമരുന്ന് ഇടപാടിലെ പ്രതിയും ഉൾപ്പെടും.പബ്ലിക് പ്രോസിക്യൂഷൻ കാര്യാലയത്തിലെ ചീഫ് ക്രിമിനൽ എക്സിക്യൂഷൻ ഓഫീസർ, ആഭ്യന്തരമന്ത്രാലയം ജയിൽ വിഭാഗം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി, കറക്ഷണൽ സ്ഥാപനങ്ങളുടെ ഡയറക്ടർ ജനറൽ, ക്രിമിനൽ എക്സിക്യൂഷൻ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ജനറൽ എന്നിവരുടെ സാന്നിധ്യത്തിലാണ് വധശിക്ഷ നടപ്പിലാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."