അസഭ്യങ്ങളോട് സമരസപ്പെടുന്ന കൗമാരം
ഹനീഫ് റഹ്മാനി പനങ്ങാങ്ങര
ഭാഷയും ഇടപെടലും അസഭ്യമായിത്തീരുന്നിടങ്ങളിൽ കണ്ണും കാതും തുറന്ന് ജീവിക്കുക ദുസ്സഹമാണ്. ദുർഗന്ധം വമിക്കുന്ന വേസ്റ്റുകൂമ്പാരങ്ങൾ കണക്കെ മനംപുരട്ടലുളവാക്കുന്ന സാഹചര്യം സൃഷ്ടിക്കാൻ നെറികെട്ട സംസാരങ്ങളും പെരുമാറ്റങ്ങളും നിമിത്തമായിത്തീരും. അടുത്തിടെ തുടർച്ചയായി മലയാളിയുടെ ചർച്ചകളിൽ ഏറെ ഇടം പിടിച്ചുകൊണ്ടിരിക്കുന്നതും സജീവശ്രദ്ധ തേടുന്നതുമായ വിഷയമാണ് പുതിയ തലമുറയുടെ തെറിഭാഷയും അശ്ലീലങ്ങളോടുള്ള ആഭിമുഖ്യവും.
തൊപ്പി മുതൽ വിനായകൻ വരെയുള്ള അഭിനവ ഹീറോകളായി അവതരിപ്പിക്കപ്പെടുന്നവർ കൗമാരങ്ങളുടെ ഭാഷയിലും സംസ്‌കാരത്തിലും ചെലുത്തുന്ന ദുഃസ്വാധീനം അപകടകരമാണ്. മറ്റുള്ളവരെ അവഹേളിച്ചും അപമാനിച്ചും സംസാരിക്കാനുള്ള സ്വാതന്ത്ര്യ മനോഭാവവും അത് പകരുന്ന ആനന്ദവൈകൃതവും ഒരു തലമുറയുടെതന്നെ ആഭിമുഖ്യമാകുംവിധം പടർന്നുപിടിക്കുമ്പോൾ അതുളവാക്കുന്ന ഭീഷണി ചെറുതല്ല. സാമൂഹികമാധ്യമങ്ങൾ ദുരുപയോഗം ചെയ്യപ്പെടുന്നതിലൂടെ പുതിയ തലമുറയുടെ സ്വഭാവ രൂപീകരണത്തെയും പെരുമാറ്റത്തെയും സാമൂഹികബോധത്തെയുംതന്നെ തെറ്റായി സ്വാധീനിക്കാനും അവരിൽ ഒട്ടും ശുഭകരമല്ലാത്ത പ്രവണതകൾ വളരാനും വഴിവെക്കും.
താരപരിവേഷമുള്ളവനെന്നോ സാധാരണ പൗരനെന്നോ വ്യത്യാസമില്ലാതെ സമൂഹത്തിലെ ഏതൊരു വ്യക്തിക്കും ഉണ്ടാവേണ്ട അടിസ്ഥാന മര്യാദയുടെ ഭാഗംതന്നെയാണ് മറ്റുള്ളവരോടുള്ള ആദരവും ബഹുമാനവും. ആരായാലും എന്തിന്റെ പേരിലായാലും നാവിൽ വരേണ്ട വാക്കുകൾക്കു മൂല്യമുണ്ടാവണം. വാവിട്ട വാക്കിന്റെ പേരിൽ വലിയ വിലകൊടുക്കേണ്ടിവരുമെന്നതു ചരിത്രപാഠമാണ്.
വാക്കിലും പ്രയോഗത്തിലുമൊക്കെ മാന്യത വേണമെന്ന നിർബന്ധം മാനുഷികമാണ്. സാംസ്‌കാരികബോധത്തിന്റെ ഭാഗമാണ്. എല്ലാ ഭാഷകളിലും പദങ്ങളെ മാന്യമെന്നും അമാന്യമെന്നും അറുവഷളമെന്നുമൊക്കെ വകതിരിക്കപ്പെടുന്നു.
ഭാഷാസഭ്യതയെ തകർത്തെറിയാനുള്ള ശ്രമങ്ങൾ നടക്കുന്നിടങ്ങളിൽ അതിനെ ചെറുക്കാനുള്ള ശാഠ്യങ്ങളും നടന്നുകാണുന്നത് അശ്ലീലങ്ങൾ കേൾക്കുന്നതുപോലും വസ്ത്രാക്ഷേപം ചെയ്യുന്നതിന് സമാനമായി കാണുന്ന പൊതുബോധമുള്ളതുകൊണ്ടാണ്.
അശ്ലീല പദപ്രയോഗങ്ങളോടും തെറിവാക്കുകളോടും താൽപ്പര്യം തോന്നുന്ന ഒരു കൗമാരം വളർന്നുവരുന്നുണ്ട്. തനിക്ക് പറയാൻ കഴിയാത്തത് മറ്റൊരാൾ പറയാൻ കാണിക്കുന്ന ധീരത കൗമാരക്കാർക്ക് അയാളോട് ആരാധന തോന്നാൻ കാരണമാകുന്നു.
ഒരു ജനതയുടെ ആവേശവുമാണ് കൗമാരം. അവരുടെ പക്വതയും പ്രസരിപ്പുമാണ് നല്ലനാളെയെ സമ്മാനിക്കുന്നത്. അവരുടെ ചടുലതയും ചുറുചുറുക്കുമാണ് സമൂഹത്തിന്റെ വസന്തകാലം നിലനിർത്തുന്നത്. യൗവനത്തിന്റെ ഊർജം തെറ്റായ ദിശയിൽ ചെലവഴിക്കുന്നിടത്ത് ലോകത്തിന്റെ സന്തുലിതാവസ്ഥയാണ് നഷ്ടമാകുന്നത്.
അന്തസിന്റെയും അഭിമാനത്തിന്റെയും സുന്ദര സ്വഭാവ മൂല്യങ്ങളെ ഉയർത്തിപ്പിടിക്കാൻ ഇസ്‌ലാം നമ്മെ പ്രചോദിതരാക്കുന്നു. നബി(സ) പറഞ്ഞു: അല്ലാഹു മാന്യനാണ്. മാന്യതയെയും വിശിഷ്ട സ്വഭാവ ഗുണങ്ങളെയും അവൻ ഇഷ്ടപ്പെടുന്നു. വൈകൃത സ്വഭാവങ്ങളെ അവൻ വെറുക്കുന്നു(ഹാകിം).
നൈർമല്യമെന്നത് വിശുദ്ധിയുടെ വിത്താണ്. നിഷ്‌കളങ്ക മനസുകളിൽ അത് വേരുപിടിച്ചാൽ നന്മമരങ്ങളായി വളരുകയും സുകൃത-വസന്തങ്ങളുടെ പരിമളം പരത്തുകയും ചെയ്യും. കുറ്റങ്ങളുടെയും കുറച്ചിലുകളുടെയും വഴിമാറി നടക്കലും തിന്മകളിൽനിന്ന് അകലം പാലിക്കലും നൈർമല്യത്തിന്റെ പ്രേരകങ്ങളാണ്.സ്വഛവും താളനിബദ്ധവുമായ സംഗീതമാവണം ജീവിതം.
പിന്നിക്കീറിയ നോട്ടുപുസ്തകം കണക്കെ ക്രമരഹിതമായ ജീവിതം അസ്വസ്ഥമാണ്. അനർഥമാണ്. കർമങ്ങളാണ് ജീവിതത്തിന്റെ കാതലെന്നും സുകൃതങ്ങളാൽ ജീവിതം കരുപിടിപ്പിക്കണമെന്നും പറയുമ്പോഴും കുറേയങ്ങ് തോന്നിയപോലെ വാരിവലിച്ച് ചെയ്തുകൂട്ടുന്നതിലല്ല കാര്യം, അടുക്കും ചിട്ടയുമുള്ള ലളിതമെങ്കിലും ക്രമബന്ധിതമായ ജീവിതം രൂപപ്പെടുത്തുന്നതിലാണ്.
തന്നെക്കൊണ്ട് ഒരാൾക്കും ഒരു ഉപദ്രവവുമുണ്ടാവരുതെന്ന വിചാരം വ്യാപകമാവണം. ദേശത്തിനോ സമുദായത്തിനോ സമൂഹത്തിനോ കോട്ടം വരുത്തുന്ന പ്രവർത്തനങ്ങൾ ഏതുമാവട്ടെ അവയിൽ നിന്ന് വിട്ടുനിൽക്കാൻ പ്രചോദിപ്പിക്കണം.
പറഞ്ഞുവയ്ക്കുന്നതിലൂടെയാണ് നാം നമ്മെ അവതരിപ്പിക്കുന്നത്. വർത്തമാനങ്ങളിലൂടെയാണ് ആളുകൾ നമ്മെ അളക്കുന്നതും തൂക്കുന്നതും. അതിനാൽ മിതഭാഷണം ശീലിക്കണം. സൗമ്യമായും സ്പഷ്ടമായും സംസാരിക്കണം. നല്ലത് പറയണം. സദുദ്ദേശ്യത്തോടെയാവണം.
സംസ്‌കാര സമ്പന്നന്റെ സംസാരവും സംശുദ്ധമായിരിക്കും. ഉൽകൃഷ്ട സമൂഹം വാർത്തെടുക്കാനുള്ള പണിപ്പുരയൊരുക്കുന്ന വിശുദ്ധ ഖുർആൻ ഉദാത്ത ശീലങ്ങളെ പരിശീലിപ്പിക്കുന്നുണ്ട്. 'വാക്കുകളിൽവച്ച് ഉത്തമമായതിലേക്കാണ് അവർക്ക് മാർഗദർശനം നൽകപ്പെട്ടത്. സ്തുത്യർഹനായ അല്ലാഹുവിന്റെ പാതയിലേക്കാണ് അവർക്ക് മാർഗ ദർശനം നൽകപ്പെട്ടത്'(അൽ ഹജ്ജ് 24). 'സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുകയും ശരിയായ വാക്ക് പറയുകയും ചെയ്യുക. എങ്കിൽ അവൻ നിങ്ങൾക്ക് നിങ്ങളുടെ കർമങ്ങൾ നന്നാക്കിത്തരികയും നിങ്ങളുടെ പാപങ്ങൾ പൊറുത്തുതരികയും ചെയ്യും. അല്ലാഹുവെയും അവന്റെ ദൂതനെയും അനുസരിക്കുന്നവനാരോ അവൻ മഹത്തായ വിജയം നേടിയിരിക്കുന്നന്നു'(അൽ അഹ്‌സാബ് 70-71).
നല്ലത് പറയാൻ അല്ലാഹു ഉപദേശിക്കുന്നുവെന്നു മാത്രമല്ല ഏറ്റവും സുന്ദരമായത് പറയാനും അല്ലാഹു പ്രേരണ നൽകുന്നുണ്ട്. 'ജനങ്ങളോട് നിങ്ങൾ നല്ല വാക്ക് പറയണം'(അൽ ബഖറ:83). 'നീ അവരോട് സൗമ്യമായ വാക്ക് പറഞ്ഞുകൊള്ളുക' (അൽ ഇസ്‌റാഅ് -28). 'അങ്ങ് എന്റെ ദാസന്മാരോട് പറയുക: അവർ പറയുന്നത് ഏറ്റവും നല്ല വാക്കായിരിക്കണമെന്ന്'(അൽ ഇസ്‌റാഅ് 53). 'നല്ലതും ചീത്തയും സമമാകുകയില്ല. ഏറ്റവും നല്ലത് ഏതോ അതുകൊണ്ട് നീ പ്രതിരോധിക്കുക. അപ്പോൾ ഏതൊരുവനും നീയും തമ്മിൽ ശത്രുതയുണ്ടോ അവനതാ ഉറ്റബന്ധുവെന്നോണം ആയിത്തീരുന്നു'(ഫുസ്സിലത്ത്-34).
സംസാരത്തിന്റെ സൗന്ദര്യ രീതിശാസ്ത്രം വിശദീകരിച്ച പ്രവാചകർ(സ) നാവിനെ നന്മയുടെ ആയുധമാക്കാൻ പഠിപ്പിച്ചു. മനുഷ്യ മനസ് നന്നായാലേ അവന്റെ വിശ്വാസം ശരിയാവൂ. നാവ് നന്നായാലേ മനസ് നന്നാവൂ. നാവിനെ നിയന്ത്രിച്ചവന്റെ നഗ്നത അല്ലാഹു മറക്കും. കോപം അടക്കിവച്ചവനെ അല്ലാഹു തന്റെ ശിക്ഷയിൽനിന്ന് രക്ഷപ്പെടുത്തും. നല്ലതുമാത്രം പറയാൻ നാവ് ഉപയോഗപ്പെടുത്തുക. അല്ലാത്തപ്പോൾ അടക്കിവെക്കുക. അങ്ങനെയായാൽ പിശാചിനെ അതിജീവിക്കാനാവും. തിരൂദൂതരുടെ നിർദേശങ്ങളാണിവ.
പ്രവാചകർ(സ)അരുൾ ചെയ്തു. 'ദൈവസ്മരണയില്ലാത്ത വർത്തമാനങ്ങൾ നിങ്ങൾ വർധിപ്പിക്കരുത്. ദൈവസ്മരണയില്ലാത്ത അധികപ്രസംഗം ഹൃദയ പാരുഷ്യത്തിന് ഇടവരുത്തും. അല്ലാഹുവിൽനിന്ന് വളരെ അകന്നയാളുകൾ ഹൃദയ പാരുഷ്യമുള്ളവാരാണ്(തുർമുദി).
നല്ല വചനങ്ങളാൽ ജീവിതം കരുപിടിപ്പിക്കാൻ ആവേശം പകരുന്ന ഉപമയിലേക്ക് വിശുദ്ധ ഖുർആൻ ശ്രദ്ധ ക്ഷണിക്കുന്നു. 'നല്ല വചനത്തിന് എങ്ങനെയാണ് അല്ലാഹു ഉപമ നൽകിയിരിക്കുന്നത് എന്ന് അങ്ങ് കണ്ടില്ലേ, അത് നല്ല ഒരു മരം പോലെയാകുന്നു. മുരട് ഉറച്ചു നിൽക്കുന്നത്. ശാഖകൾ ആകാശത്തിലേക്ക് ഉയർന്നുനിൽകുന്നതും. രക്ഷിതാവിന്റെ ഉത്തരവിനനുസരിച്ച് അത് എല്ലാ കാലത്തും അതിന്റെ ഫലം നൽകിക്കൊണ്ടിരിക്കും. മനുഷ്യർക്ക് അവർ ആലോചിച്ചു മനസ്സിലാക്കുന്നതിനായി അല്ലാഹു ഉപമകൾ വിവരിച്ചു നൽകുന്നു(ഇബ്‌റാഹീം 24,25).
Content Highlights:Today's Article About Teenagers
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം
Kuwait
• 24 minutes agoപാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ
Kerala
• an hour agoതിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് മരത്തിലിടിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്
Kerala
• an hour agoഅല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി
Kerala
• an hour agoജോലിക്കെത്തിയതിൻ്റെ പിറ്റേന്ന് 37 പവൻ സ്വർണം കവർച്ച നടത്തി മുങ്ങിയ പ്രതികൾ പിടിയിൽ
latest
• 2 hours agoഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി
qatar
• 2 hours agoരേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം
National
• 2 hours agoവെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി
Saudi-arabia
• 2 hours agoഅല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി
National
• 3 hours agoആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന്‍ അറസ്റ്റില്‍
Kerala
• 3 hours agoപാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ രണ്ടിടങ്ങളിലായി വീണ്ടും അപകടം; ആര്‍ക്കും പരുക്കില്ല
Kerala
• 3 hours ago'തനിക്ക് പറ്റിയ പിഴവ്'; ലോറി ഡ്രൈവര്‍ കുറ്റം സമ്മതിച്ചു, നരഹത്യാകുറ്റം ചുമത്തി
Kerala
• 4 hours ago'ഭരണഘടന അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നു, കേന്ദ്രം പ്രവര്‍ത്തിക്കുന്നത് അദാനിക്കുവേണ്ടി മാത്രം'; പാര്‍ലമെന്റിലെ കന്നിപ്രസംഗത്തില്‍ ബി.ജെ.പിയെ കടന്നാക്രമിച്ച് പ്രിയങ്ക
National
• 4 hours agoപരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്
Kerala
• 5 hours agoഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി
Kerala
• 7 hours agoമസ്കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല
oman
• 7 hours agoഒരുമിച്ച് മടക്കം; പനയമ്പാടം അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം ഖബറടക്കി, കണ്ണീരോടെ വിടചൊല്ലി നാട്
Kerala
• 8 hours agoഡല്‍ഹിയില്‍ സ്കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി
National
• 8 hours agoആരാധനാലയ സംരക്ഷണ നിയമം: അവകാശമുന്നയിച്ച് കീഴ്ക്കോടതികളില്‍ ഹരജികള്‍ സമര്‍പ്പിക്കുന്നത് തടഞ്ഞ് സുപ്രിംകോടതി
ഉത്തരവ് ഗ്യാന്‍വാപി, മഥുര, സംഭല്‍ പള്ളികള്‍ക്കും ബാധകമെന്നും കോടതി