ഹജ്ജ് പുണ്യം തേടി വിശുദ്ധ മക്കയിലേക്ക് കുഞ്ഞു അസ്ഹര്‍
തളിപ്പറമ്പ്: ലബ്ബൈക്ക മന്ത്രവുമായി ജനലക്ഷങ്ങള്‍ വിശുദ്ധ മക്കയില്‍ സംഗമിക്കുമ്പോള്‍ കണ്ണിയാകാന്‍ എട്ടുമാസം പ്രായമുള്ള കുട്ടിയും. തളിപ്പറമ്പ് ബദരിയ്യാ നഗറിലെ ഫൈസല്‍ മന്‍സിലില്‍ മുജീബിന്റെയും സഫീറയുടെയും ഇളയ മകന് അസ്ഹറിനാണ് ഈ ഭാഗ്യം ലഭിച്ചിരിക്കുന്നത്. മുജീബിന്റെ രണ്ടു പെണ്മക്കളായ ഫാത്തിമത്തുല്‍ ഇസ്സയും നഫീസത്തുല്‍ സിയാനയും മാതാപിതാക്കളോടൊപ്പം പുണ്യം തേടി വിശുദ്ധ മക്കയിലേക്ക് പോകുന്ന കുഞ്ഞനുജനെ യാത്രയാക്കുകയാണ്.
സംസ്ഥാന ഹജ്ജ് ഗ്രൂപ്പില്‍ കണ്ണൂര്‍ ജില്ലയില്‍ നിന്ന് പോകുന്നതില്‍ ഏറ്റവും പ്രായം കുറഞ്ഞയാളാണ് അസ്ഹര്‍. തളിപ്പറമ്പ് മണ്ഡലത്തില്‍ നിന്ന് ഇത്തവണ 225പേരാണ് ഹജ്ജ് കര്‍മത്തില്‍ പങ്കെടുക്കുന്നത്. ഇവരില്‍ അസ്ഹറിനോടൊപ്പം തളിപ്പറമ്പ് ഫാറൂഖ് നഗറിലെ ഒന്നര വയസുള്ള ഫാത്തിമത്തുല്‍ സുര്ഫയും ഉണ്ട്. നാളെ വൈകിട്ട് നെടുമ്പാശ്ശേരിയില്‍ നിന്നാണ് ഇവരുടെ യാത്ര.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."