ആഗോള താപനം; 2050 ഓടെ കേരളത്തിലെ ഈ നാല് ജില്ലകള്‍ സമുദ്രനിരപ്പിന് താഴെയാകും
ആഗോള താപനം; 2050 ഓടെ കേരളത്തിലെ ഈ നാല് ജില്ലകള്‍ കടലിനടിയിലാകും
ആഗോളതാപനവും കാലാവസ്ഥാവ്യതിയാനവും മൂലം സമുദ്രനിരപ്പുയര്‍ന്ന് 2050 ഓടെ കേരളത്തിലെ പല മേഖലകളും വെള്ളത്തിനടിയിലാകുമെന്ന് പഠനറിപ്പോര്‍ട്ട്. ന്യൂജേഴ്‌സി ആസ്ഥാനമായുള്ള സ്ഥാപനം ക്ലൈമറ്റ് സെന്‍ട്രല്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്ന്. അഞ്ച് വര്‍ഷത്തിനുള്ളില്‍ തന്നെ മധ്യകേരളത്തിലെ ചില ഭാഗങ്ങള്‍, സമുദ്രനിരപ്പ് ഉയരുന്നതുമൂലമുള്ള അപകടസാധ്യതാ മേഖലയായി കാണിക്കുന്നു.
നേരത്തെയുള്ള റിപ്പോര്‍ട്ടില്‍ നിന്നും വ്യത്യസ്ഥമായി, സമുദ്രനിരപ്പ് 1 മീറ്റര്‍ ഉയരുന്ന സാഹചര്യത്തില്‍ കൂടുതല്‍ പ്രദേശങ്ങള്‍ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. കോട്ടയത്തിന്റെയും തൃശൂരിന്റെയും ഉള്‍പ്രദേശങ്ങളും സമുദ്രനിരപ്പ് ഉയരുന്നതിന്റെ ആഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നാണ് പുതിയ പഠനങ്ങളില്‍ പറയുന്നത്.
നേരത്തെയുള്ള പ്രവചനത്തില്‍ കുട്ടനാട്, കൊച്ചി ദ്വീപുകള്‍, വൈക്കം തീരപ്രദേശങ്ങള്‍ എന്നിവയാണുള്‍പ്പെട്ടിരിക്കുന്നതെങ്കില്‍, പുതിയ പഠനത്തില്‍ തൃശൂരിലെ പേരാമംഗലം, പുറനാട്ടുകര, അരിമ്പൂര്‍, പാറക്കാട്, മനക്കൊടി, കൂര്‍ക്കഞ്ചേരി, തലയാഴം, ചെമ്മനത്തുകര, അച്ചിനകം, ബ്രഹ്മമംഗലം തുടങ്ങിയ പ്രദേശങ്ങളും ഉള്‍പ്പെട്ടിട്ടുണ്ട്.
READ MORE: ഗ്ലോബല്‍ വാമിങ് അല്ല, ഗ്ലോബല്‍ ബോയിലിങ്; ഇതൊരു തുടക്കം മാത്രമെന്ന് യു.എന്‍
അസാധാരണവും അതിശക്തവുമായ മഴ അനുഭവിക്കുന്ന മധ്യകേരളത്തിലാണ് അന്റാര്‍ട്ടിക്കയിലെ മഞ്ഞുരുക്കം മൂലമുണ്ടാകുന്ന, സമുദ്രനിരപ്പ് ഉയരുന്ന പ്രതിഭാസത്തിന്റെ ആഘാതം ഏറ്റവും കൂടുതല്‍ അനുഭവിക്കേണ്ടിവരിക. 2050-ഓടെ എറണാകുളം, കോട്ടയം, ആലപ്പുഴ എന്നിവയുടെ വലിയ ഭാഗങ്ങളും തൃശ്ശൂരിന്റെ ചില ഭാഗങ്ങളും ഉള്‍പ്പെടെ നാല് ജില്ലകളാണ് സമുദ്രനിരപ്പിനടിയിലാവുകയെന്നാണ് പഠനറിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.
ഈ പഠനറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെ ഒട്ടുമിക്ക ബീച്ചുകളും ഇല്ലാതാകും.മുനമ്പം, കുഴിപ്പിള്ളി, ചെറായി, നായരമ്പലം, ചേന്ദമംഗലം, പുത്തന്‍വേലിക്കര, കടമക്കുടി, പുതുവൈപ്പ്, ഫോര്‍ട്ട്‌കൊച്ചി, വരാപ്പുഴ, ബോള്‍ഗാട്ടി, ചെല്ലാനം, ഉദയനാപുരം, തലയോലപ്പറമ്പ്, ചേര്‍ത്തല, കുമരകം, മുഹമ്മ, മണ്ണഞ്ചേരി, കുന്നഞ്ചേരി, തണ്ണീര്‍ പ്രദേശങ്ങളിലെ പ്രധാന ഭാഗങ്ങളെല്ലാം തന്നെ പൂര്‍ണമായും കടലിനടിയിലായേക്കും.
പ്രധാന തീരദേശ നഗരങ്ങള്‍ക്കായുള്ള ഇന്റര്‍ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച് (IPCC) റിപ്പോര്‍ട്ടില്‍ 2050ഓടെ സമുദ്രനിരപ്പ് ഗണ്യമായി ഉയരുമെന്ന് സൂചിപ്പിച്ചിരുന്നു. ഉത്തരേന്ത്യന്‍ മഹാസമുദ്രത്തില്‍ (NIO) സമുദ്രനിരപ്പ് പ്രതിവര്‍ഷം 1.061.75 മില്ലിമീറ്റര്‍ എന്ന നിരക്കിലാണ് ഉയരുന്നത്.1874 മുതല്‍ 2004 വരെ, 25 വര്‍ഷത്തിനുള്ളില്‍ പ്രതിവര്‍ഷം 3 മില്ലീമീറ്ററിലധികം ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്.
Global warming: 4 districts could go below sea level by 2050
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."