നിയമനം നടത്തിയത് യു.ജി.സി ചട്ടപ്രകാരം; പ്രിന്‍സിപ്പല്‍ നിയമന പട്ടികയില്‍ ഇടപെട്ടെന്ന ആരോപണം തള്ളി മന്ത്രി
നിയമനം നടത്തിയത് യു.ജി.സി ചട്ടപ്രകാരം; പ്രിന്‍സിപ്പല്‍ നിയമന പട്ടികയില്‍ ഇടപെട്ടെന്ന ആരോപണം തള്ളി മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ആര്‍ട്സ് ആന്റ് സയന്‍സ് കോളജുകളിലെ പ്രിന്‍സിപ്പല്‍ നിയമന പട്ടികയില്‍ ഇടപെട്ടെന്ന ആരോപണം തള്ളി മന്ത്രി ആര് ബിന്ദു. നിയമനം യു.ജി.സി ചട്ടപ്രകാരമാണ് നടത്തിയത്. 43 പേരുടെ പട്ടിക തയ്യാറാക്കിയത് സിലക്ഷന്‍ കമ്മറ്റിയാണെന്നും മന്ത്രി പറഞ്ഞു.
പ്രിന്‍സിപ്പല്‍ നിയമന പട്ടികയിലേക്ക് 67 പേരുടെ പട്ടികയാണ് ആദ്യം തയ്യാറാക്കിയത്. ആകെ 55 ഒഴിവുകളാണ് ഉണ്ടായിരുന്നത്. എന്നാല്‍ സെലക്ഷന് കമ്മിറ്റിയുടെ വിശകലനത്തില്‍ സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പട്ടിക 43 ആയി ചുരുക്കി. ഒഴിവാക്കപ്പെട്ടവര്‍ പരാതി ഉന്നയിച്ചിരുന്നു. പരാതികള്‍ പരിശോധിക്കാനാണ് നിര്‍ദ്ദേശിച്ചത്. പട്ടികയില്‍ ആരെയെങ്കിലും കുത്തിക്കയറ്റണമെന്ന താല്പര്യമൊന്നും സര്‍ക്കാരിനില്ലെന്നും മന്ത്രി പറഞ്ഞു.
അന്തിമ പട്ടിക തയ്യാറായിട്ടില്ല. പുതിയ ലിസ്റ്റ് താന്‍ കണ്ടിട്ട് പോലുമില്ല. ആ ലിസ്റ്റ് സര്‍ക്കാരിന്റെ മുന്നിലേക്ക് എത്തിയിട്ടില്ല. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കാര്യങ്ങള്‍ തീരുമാനിക്കുകയെന്നും മന്ത്രി വ്യക്തമാക്കി.
minister-r-bindhu-response-on-principal-list-controversy
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."