കര്‍ണാടക ഗവര്‍ണറെ കൂട്ടാതെ വിമാനം പുറപ്പെട്ടു; എയര്‍ ഏഷ്യ അന്വേഷണം ആരംഭിച്ചു
കര്‍ണാടക ഗവര്‍ണറെ കൂട്ടാതെ വിമാനം പുറപ്പെട്ടു; എയര്‍ ഏഷ്യ അന്വേഷണം ആരംഭിച്ചു
ബംഗളുരു: കര്‍ണാടക ഗവര്‍ണര്‍ തവര്‍ചന്ദ് ഗഹ്ലോട്ടിനെ കയറ്റാതെ എയര്‍ഏഷ്യ വിമാനം പറത്തിയതിനെച്ചൊല്ലി വിവാദം. വ്യാഴാഴ്ച്ച ബംഗളുരുവിലെ കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തിലാണ് സംഭവം. ലോഞ്ചില്‍ കാത്തിരിക്കുകയായിരുന്ന ഗവര്‍ണര്‍ ബോര്‍ഡിങ് ഗേറ്റില്‍ എത്തുന്നതിനു മുന്‍പ് തന്നെ ഹൈദരാബാദിലേക്കുള്ള വിമാനം പുറപ്പെടുകയായിരുന്നു.
സംഭവത്തില്‍ പ്രോട്ടോക്കോള്‍ ലംഘനം നടന്നുവെന്ന് ചൂണ്ടിക്കാട്ടി കര്‍ണാടക രാജ്ഭവന് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യക്ക് പരാതി നല്കി.
ബെംഗളൂരുവില്‍ നിന്ന് ഹൈദരാബാദിലേക്ക് ഉച്ചയ്ക്ക് 2.05 ന് ഷെഡ്യൂള്‍ ചെയ്ത വിമാനത്തിനാണ് ഗവര്‍ണര്‍ക്ക് പോകേണ്ടിയിരുന്നത്. വിമാനത്താവളത്തിലെ വിഐപി ലോഞ്ചില്‍ ഗവര്‍ണര്‍ 1.50 ന് എത്തിയിരുന്നു. കുറച്ച് സമയം ഇവിടെ വിശ്രമിച്ച ശേഷമാണ് അദ്ദേഹം വിമാനത്തിനടുത്തേക്കെത്തിയത്.
അതേസമയം, ഗവര്‍ണറുടെ ഓഫിസുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും വിശദമായ അന്വേഷണത്തിനുശേഷം ആവശ്യമായ നടപടി സ്വീകരിക്കുമെന്നും എയര്‍ഏഷ്യ അധികൃതര്‍ പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."