HOME
DETAILS

ആസ്‌ട്രേലിയയില്‍ പഠിക്കണോ? ഇനി ഷാരൂഖും ടാറ്റയും നിങ്ങളെ സ്‌പോണ്‍സര്‍ ചെയ്യും; സ്‌കോളര്‍ഷിപ്പുകളെക്കുറിച്ച് കൂടുതലറിയാം

  
backup
July 28 2023 | 13:07 PM

scholarship-in-australian-universit

ആസ്‌ട്രേലിയയില്‍ പഠിക്കണോ? ഇനി ഷാരൂഖും ടാറ്റയും നിങ്ങളെ സ്‌പോണ്‍സര്‍ ചെയ്യും; സ്‌കോളര്‍ഷിപ്പുകളെക്കുറിച്ച് കൂടുതലറിയാം

വിദേശ വിദ്യാഭ്യാസം സ്വപ്‌നം കാണുന്ന ഏതൊരു ഇന്ത്യന്‍ വിദ്യാര്‍ഥിയെ സംബന്ധിച്ചും ഏറ്റവും വലിയ പ്രതിസന്ധിയാണ് സാമ്പത്തികം. വിദേശ യൂണിവേഴ്‌സിറ്റികളില്‍ ഓരോ കോഴ്‌സിനും അടക്കേണ്ടി വരുന്ന ഫീസും വിസ, താമസം, ഭക്ഷണം എന്നിവക്ക് ചെലവാക്കേണ്ടി വരുന്ന ഭീമമായ തുകയും പലരെയും തങ്ങളുടെ സ്വപ്‌നങ്ങളില്‍ നിന്ന് പിന്തിരിയാന്‍ നിര്‍ബന്ധിതരാക്കാറുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് ഏറ്റവും ആശ്വാസമാവുന്നത് സ്‌കോളര്‍ഷിപ്പുകളാണ്.

മികച്ച യൂണിവേഴ്‌സിറ്റികളും, ജീവിത സാഹചര്യവും, ഇന്ത്യയുമായുള്ള ഉഭയ കക്ഷി ബന്ധവും കണക്കിലെടുത്താല്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളെ സംബന്ധിച്ച് വിദേശ വിദ്യാഭ്യാസത്തിന് മികച്ച ഓപ്ഷനാണ് ആസ്‌ട്രേലിയ. ലോകോത്തര യൂണിവേഴ്‌സിറ്റികളും മെച്ചപ്പെട്ട ജീവിത സാഹചര്യവും ആസ്‌ട്രേലിയന്‍ യൂണിവേഴ്‌സിറ്റികള്‍ വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ തുറന്ന് വെക്കുന്നുണ്ട്. സാമ്പത്തിക ബാധ്യത കൂടുതലായത് കൊണ്ട് തന്നെ നിരവധി സ്‌കോളര്‍ഷിപ്പുകളാണ് ആസ്‌ട്രേലിയന്‍ യൂണിവേഴ്‌സിറ്റികള്‍ വിദ്യാര്‍ഥികള്‍ക്കായി നല്‍കുന്നത്. ഇന്ത്യന്‍ സൂപ്പര്‍ താരം ഷാരൂഖ് ഖാനും, ടാറ്റ ഗ്രൂപ്പും ആസ്‌ട്രേലിയയില്‍ പഠനത്തിനായി പോവുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നുണ്ടെന്ന കാര്യം നിങ്ങള്‍ക്കറിയാമോ? സംഗതി സത്യമാണ്. ഇത്തരത്തില്‍ ആസ്‌ട്രേലിയയില്‍ ഡിഗ്രി, പി.ജി, പി.എച്ച്.ഡി പഠനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികളെ കാത്തിരിക്കുന്ന സ്‌കോളര്‍ഷിപ്പുകള്‍ ഏതൊക്കെയാണെന്ന് പരിചയപ്പെടാം..

DESTINATION AUSTRALIA SCHOLARSHIP

യു.ജി, പി.ജി കോഴ്‌സുകളില്‍ അഡ്മിഷനെടുക്കുന്ന വിദേശ വിദ്യാര്‍ഥികള്‍ക്കായി ആസ്‌ട്രേലിയയിലെ ക്വീന്‍സ് ലാന്‍ഡ് യൂണിവേഴ്‌സിറ്റി നല്‍കുന്ന സ്‌കോളര്‍ഷിപ്പാണിത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഉയര്‍ന്ന മാര്‍ക്ക് കരസ്ഥമാക്കിയ വിദ്യാര്‍ഥികള്‍ക്കാണ് ഈ സ്‌കോളര്‍ഷിപ്പിന് മുന്‍ഗണനയുള്ളത്.

ആനിമല്‍ സയന്‍സ്, അഗ്രികള്‍ച്ചര്‍, സയന്‍സ്, ഗണിതം എന്നീ വിഷയങ്ങളില്‍ യു.ജി, പി.ജി പഠിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുള്ളത്.

മാര്‍ക്കിന്റെയും, സ്വകാര്യ വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ യൂണിവേഴ്‌സിറ്റി തെരഞ്ഞെടുക്കുന്ന വിദ്യാര്‍ഥികളുടെ ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് https://scholarships.uq.edu.au/scholarship/destination-australia-scholarship-international-students സന്ദര്‍ശിക്കുക.

Vice Chancellor’s International MBBS

ആസ്‌ട്രേലിയയില്‍ എം.ബി.ബി.എസ് പഠനം ആഗ്രഹിക്കുന്ന വിദേശ വിദ്യാര്‍ഥികള്‍ക്കായി സിഡ്‌നി യൂണിവേഴ്‌സിറ്റി നല്‍കുന്ന സ്‌കോളര്‍ഷിപ്പാണിത്. 40,000 നായിരം ഓസ്‌ട്രേലിയന്‍ ഡോളറാണ് സ്‌കോളര്‍ഷിപ്പ് തുക.

ആസ്‌ട്രേലിയയുടെ വിദേശ വിദ്യാഭ്യാസ പോര്‍ട്ടലായ cricso ല്‍ ബാച്ചിലര്‍ കോഴ്‌സുക്ക് അപേക്ഷിച്ച് ഓഫര്‍ ലെറ്റര്‍ കിട്ടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുള്ളത്. അക്കാദമിക് മെറിറ്റിന്റെ അടിസ്ഥാനത്തില്‍ ലിസ്റ്റ് ചെയ്യപ്പെട്ട വിദ്യാര്‍ഥികളില്‍ നിന്ന് സെലക്ഷന്‍ കമ്മിറ്റി തെരഞ്ഞെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് ലഭിക്കുക.

കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.sydney.edu.au/scholarships/e/vice-chancellor-international-scholarships-scheme.html സന്ദര്‍ശിക്കുക.

JN TATA SCHOLARSHIP

അക്കാദമിക് വിഷയങ്ങളിലെ മികവിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്ന ഒറ്റത്തവണ സ്‌കോളര്‍ഷിപ്പാണിത്. 1ലക്ഷം മുതല്‍ 10 ലക്ഷം വരെയാണ് സ്‌കോളര്‍ഷിപ്പ് തുക. വിദേശത്തെ യൂണിവേഴ്‌സിറ്റികളില്‍ കാഴ്ച്ച വെക്കുന്ന അക്കാദമിക് പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ ഇതോടൊപ്പം 2 ലക്ഷം മുതല്‍ 7.5 ലക്ഷം വരെയുള്ള മറ്റൊരു ഗിഫ്റ്റ് സ്‌കോളര്‍ഷിപ്പിന് കൂടി വിദ്യാര്‍ഥികള്‍ക്ക് അര്‍ഹതയുണ്ട്.

ഡിഗ്രി പഠനം പൂര്‍ത്തിയാക്കിയതിന് ശേഷം ആസ്‌ട്രേലിയയിലെ ഏതെങ്കിലും യൂണിവേഴ്‌സിറ്റികളില്‍ പി.ജിക്കോ, പി.എച്ച്.ഡിക്കോ അഡ്മിഷന്‍ ലഭിച്ച ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് അര്‍ഹത.

കൂടുതല്‍ വിവരങ്ങള്‍ക്ക് https://science.anu.edu.au/study/scholarships/j-n-tata-endowment-loan-scholarship സന്ദര്‍ശിക്കുക.

ഡിഗ്രി അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാവുന്നതാണ്. IELTS/PTE/TOEFL/GMAT/GRE എന്നീ പരീക്ഷകളില്‍ ഏതെങ്കിലും ലഭിക്കുന്ന മാര്‍ക്കിന്റെയും അക്കാദമിക് മികവിനെയും അടിസ്ഥാനമാക്കിയാണ് വിദ്യാര്‍ഥികളുടെ ചുരുക്കപ്പട്ടിക തയ്യാറാക്കുന്നത്. തുടര്‍ന്ന് ഓണ്‍ലൈന്‍ പരീക്ഷയും അഭിമുഖവും നടക്കും. ഇവയില്‍ ആദ്യ സ്ഥാനങ്ങളില്‍ എത്തുന്ന വിദ്യാര്‍ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നത്. വിദ്യാര്‍ഥികള്‍ 45 വയസ് കഴിയാന്‍ പാടില്ല.

TASMANIAN INTERNATIONAL SCHOLARSHIP

ആസ്‌ട്രേലിയയിലെ ടാസ്മാനിയന്‍ യൂണിവേഴ്‌സിറ്റി തങ്ങളുടെ വിദേശ വിദ്യാര്‍ഥികള്‍ക്കായി നല്‍കുന്ന സ്‌കോളര്‍ഷിപ്പാണിത്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് കോഴ്‌സ് കാലാവധി തീരുന്നത് വരെ ഫീസിനത്തില്‍ 25 ശതമാനം കിഴിവ് നല്‍കുന്ന പദ്ധതിയാണിത്.

ടാസ്മാനിയന്‍ യൂണിവേഴ്‌സിറ്റിയില്‍ യു.ജി കോഴ്‌സുകള്‍ക്ക് അഡ്മിഷന്‍ ലഭിച്ച എല്ലാ വിദ്യാര്‍ഥികള്‍ക്കും സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുണ്ടായിരിക്കും. ബി.എ മെഡിക്കല്‍ കോഴ്‌സുകള്‍, ഡോക്ടര്‍ മെഡിസിന്‍, എ.എം.സി സീഫെറിങ് കോഴ്‌സുകള്‍ക്ക് സ്‌കോളര്‍ഷിപ്പ് ബാധകമല്ല.

ബിരുദം, ഡിപ്ലോമ കോഴ്‌സുകളിലെ അക്കാദമിക് മികവിന്റെയും മാര്‍ക്കിന്റെയും അടിസ്ഥാനത്തിലാണ് ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.utas.edu.au/study/scholarships-fees-and-costs/international-scholarships/tasmanian-international-scholarship സന്ദര്‍ശിക്കുക.

SHAHRUKH KHAN LA TROBE UNIVERSITY PHD SCHOLARSHIP

വിദേശ വിദ്യാര്‍ഥികള്‍ക്കായി നടന്‍ ഷാരൂഖ് ഖാന്റെ നേതൃത്വത്തിലുള്ള ചാരിറ്റി ഓര്‍ഗനൈസേഷന്റെ കീഴില്‍ നല്‍കുന്ന സ്‌കോളര്‍ഷിപ്പാണിത്. ആസ്‌ട്രേലിയയിലെ ലാ-ത്രോബ് യൂണിവേഴ്‌സിറ്റിയില്‍ പി.എച്ച്.ഡിക്ക് യോഗ്യത നേടിയ ഇന്ത്യന്‍ വിദ്യാര്‍ഥിനികള്‍ക്കാണ് സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുള്ളത്.

യാത്രാചെലവ് ഇനത്തില്‍ 3000 ഓസ്‌ട്രേലിയന്‍ ഡോളറും, പഠന കാലയളവില്‍ മൂന്ന് വര്‍ഷത്തേക്ക് 32,500 ഓസ്‌ട്രേലിയന്‍ ഡോളറുമാണ് സ്‌കോളര്‍ഷിപ്പ് തുക. പി.ജി കോഴ്‌സുകള്‍ക്ക് 70 ശതമാനമോ അതിന് മുകളിലോ മാര്‍ക്ക് നേടിയ വിദ്യാര്‍ഥിനികള്‍ക്കാണ് സ്‌കോളര്‍ഷിപ്പിന് യോഗ്യത. അപേക്ഷ നല്‍കിയവരില്‍ നിന്ന് ചുരുക്കപ്പട്ടിക തയ്യാറാക്കി അഭിമുഖത്തിലൂടെയാണ് വിദ്യാര്‍ഥികളെ തെരഞ്ഞെടുക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.latrobe.edu.au/industry-and-community/partnerships/indian-film-festival/srk/phd-scholarship സന്ദര്‍ശിക്കുക.

ഇതുകൂടാതെ GLOBAL ACADEMIC EXCELLENCE SCHOLARSHIP, GLOBAL CITIZENS SCHOLARSHIP, ENGINEERING INTERNATIONAL HIGH ACHIEVERS SCHOLARSHIP തുടങ്ങിയ സ്‌കോളര്‍ഷിപ്പുകളും ഓസ്‌ട്രേലിയയിലെ വിവിധ യൂണിവേഴ്‌സിറ്റികള്‍ വിദേശ വിദ്യാര്‍ഥികള്‍ക്കായി നല്‍കുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാര്‍ വാടകയ്ക്ക് നല്‍കിയതല്ല, ഗൂഗിള്‍ പേയില്‍ അയച്ചുതന്നത് കടം വാങ്ങിയ പണമെന്ന് വാഹന ഉടമ

Kerala
  •  8 days ago
No Image

ജോയിന്റ് കമ്മീഷന്‍ സ്ഥാപിക്കാന്‍ ധാരണാപത്രത്തില്‍ ഒപ്പുവച്ച് ഇന്ത്യയും കുവൈത്തും

Kuwait
  •  8 days ago
No Image

യുപിഐ വാലറ്റ് പരിധി ഉയര്‍ത്തി: ഇനി ദിവസം പരമാവധി 5,000 രൂപയുടെ ഇടപാടുകളാണ് 

Tech
  •  8 days ago
No Image

പിതാവിന് സഹോദരിയോട് സ്‌നേഹം, തന്നോട് അവഗണന; ഡല്‍ഹിയില്‍ സഹോദരിയുടേയും മാതാപിതാക്കളുടേയും കൊലപാതകത്തിലേക്ക് 20കാരനെ നയിച്ചത് കടുത്ത പക

National
  •  8 days ago
No Image

യൂണിവേഴ്‌സിറ്റി കോളജില്‍ ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥിക്ക് എസ്.എഫ്.ഐ നേതാക്കളുടെ ക്രൂരമര്‍ദ്ദനം; പരാതിയില്‍ കേസെടുത്തിട്ടും തുടര്‍നടപടിയെടുക്കാതെ പൊലിസ്

Kerala
  •  8 days ago
No Image

രക്ഷാപ്രവര്‍ത്തനം ഫലം കണ്ടില്ല; പാലപ്പിള്ളിയില്‍ സെപ്റ്റിക് ടാങ്കില്‍ വീണ കുട്ടിയാന ചരിഞ്ഞു

Kerala
  •  8 days ago
No Image

പ്രവാസി വ്യവസായി അബ്ദുള്‍ ഗഫൂറിന്റെ മരണം കൊലപാതകം; മന്ത്രവാദിനിയായ യുവതി അടക്കം നാലുപേര്‍ അറസ്റ്റില്‍, സംഘം തട്ടിയത് 596 പവന്‍ സ്വര്‍ണം

Kerala
  •  8 days ago
No Image

എലത്തൂരില്‍ വീണ്ടും ഇന്ധനച്ചോര്‍ച്ചയെന്ന് നാട്ടുകാര്‍; ഇന്ന് സംയുക്ത പരിശോധന

Kerala
  •  8 days ago
No Image

നായാടി മുതൽ നസ്രാണി വരെ; വർഗീയ  ചേരിതിരിവിന് വീണ്ടും വെള്ളാപ്പള്ളി

Kerala
  •  8 days ago
No Image

കളര്‍കോട് അപകടം: കാറോടിച്ച വിദ്യാര്‍ഥിയെ പ്രതിചേര്‍ക്കും, ബസ് ഡ്രൈവറെ ഒഴിവാക്കി

Kerala
  •  8 days ago