ടെലഗ്രാമിന് പണികൊടുത്ത് വാട്‌സ് ആപ്പ്; പുതിയ ഫീച്ചര്‍ ഇങ്ങനെ
ടെലഗ്രാമിന് പണികൊടുത്ത് വാട്‌സ് ആപ്പ്; പുതിയ ഫീച്ചര്‍ ഇങ്ങനെ
വാട്‌സ് ആപ്പില്‍ പുതിയ പരിഷ്‌കരണങ്ങളുമായി ഉപഭോക്താക്കളെ വീണ്ടും ആകര്‍ഷിക്കൊനൊരുങ്ങി മെറ്റ. ടെലഗ്രാമിലെ തത്സമയ വീഡിയോ മെസേജിങ് ഫീച്ചറിന് സമാനമായ പുതിയ അപ്‌ഡേഷനാണ് മെറ്റ അവതരിപ്പിച്ചിരിക്കുന്നത്. വോയ്‌സ് മെസേജുകള്‍ക്ക് സമാനമായി 60 സെക്കന്റ് ദൈര്‍ഘ്യമുള്ള ചെറുവീഡിയോകള്‍ അയക്കാന്‍ സാധിക്കുന്നതാണ് പുതിയ ഫീച്ചര്‍. ഉപഭേക്താക്കള്‍ക്ക് പുത്തന്‍ മെസേജിങ് അനുഭവം സമ്മാനിക്കലാണ് ഇന്‍സ്റ്റന്റ് വീഡിയോ എന്ന് പേരിട്ടിരിക്കുന്ന പുതിയ പരീക്ഷണത്തിലൂടെ കമ്പനി ലക്ഷ്യം വെക്കുന്നത്.
മെസേജ് ടൈപ്പിങ് ബാറിന്റെ വലത് വശത്തായുള്ള വോയ്‌സ് ഐക്കണില്‍ ക്ലിക്ക് ചെയ്താല്‍ അത് വീഡിയോ മോഡിലേക്ക് മാറുന്നതാണ് പുതിയ രീതി. വോയ്‌സ് മെസേജുകള്‍ പോലെതന്നെ റെക്കോര്‍ഡ് ബട്ടണ്‍ അമര്‍ത്തിവെച്ച് റെക്കോര്‍ഡ് ചെയ്യാന്‍ സാധിക്കും. കൂടാതെ വോയ്‌സ് മെസേജ് പോലെ തന്നെ റെക്കോര്‍ഡ് ബട്ടണ്‍ മുകളിലേക്ക് നീക്കി ലോക്ക് ചെയ്യാനും സാധിക്കും. ഈ വീഡിയോ മെസേജുകള്‍ വൃത്താകൃതിയിലാണ് ചാറ്റില്‍ കാണുക. കൂടാതെ ശബ്ദമില്ലാതെ ഓട്ടോമാറ്റിക്കായി പ്ലേ ചെയ്യാനുള്ള സംവിധാനവുമുണ്ട്. അധികം വൈകാതെ തന്നെ പുതിയ ഫീച്ചര്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുമെന്നാണ് വാട്‌സ് ആപ്പ് അറിയിച്ചിരിക്കുന്നത്.
മെറ്റ സി.ഇ.ഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ച വീഡിയോ തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിട്ടുണ്ട്. വാട്‌സ്ആപ്പിന്റെ ആന്‍ഡ്രോയ്ഡ്, ഐഫോണ്‍ വെര്‍ഷനുകളില്‍ പുതിയ ഫീച്ചര്‍ ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ട്. ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നോ ആപ്പ് സ്റ്റോറില്‍ നിന്നോ വാട്‌സ് ആപ്പ് അപ്‌ഡേറ്റ് ചെയ്യുന്നതിലൂടെ പുതിയ ഫീച്ചര്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമായി തുടങ്ങും. വീഡിയോ സന്ദേശങ്ങളുടെ സുരക്ഷിതത്വം കണക്കിലെടുത്ത് ചിത്രങ്ങള്‍ പൂര്‍ണമായും എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റ് ചെയ്തിട്ടുണ്ട്. ഇന്ത്യയിലടക്കം ഏറ്റവും ജനകീയമായ മെസേജിങ് ആപ്പായ വാട്‌സ് ആപ്പ് കഴിഞ്ഞ കുറച്ച് നാളുകളായി പല പുതിയ ഫീച്ചറുകളും അവതരിപ്പിച്ച് ഉപഭോക്താക്കളെ കയ്യിലെടുക്കാന്‍ ശ്രമിച്ച് കൊണ്ടിരിക്കുകയാണ്. കമ്പനിയെ മെറ്റ ഏറ്റെടുത്തതോടെയാണ് വാട്‌സ് ആപ്പിന്റെ തലവര മാറുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."