HOME
DETAILS
MAL
പിഴവുകള്‍ ആവര്‍ത്തിക്കുന്നു; ഇന്‍ഡിഗോയ്ക്ക് 30 ലക്ഷം രൂപ പിഴ ചുമത്തി ഡി.ജി.സി.എ
backup
July 28 2023 | 14:07 PM
ഇന്‍ഡിഗോയ്ക്ക് 30 ലക്ഷം രൂപ പിഴ ചുമത്തി
ന്യൂഡല്‍ഹി: പ്രമുഖ വിമാനക്കമ്പനിയായ ഇന്‍ഡിഗോയ്ക്ക് 30 ലക്ഷം രൂപ പിഴ ചുമത്തി ഡി.ജി.സി.എ. ഇന്‍ഡിഗോയുടെ ഭാഗത്ത് നിന്ന് നിരന്തരമായി പിഴവുകള്‍ ഉണ്ടാകുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. കഴിഞ്ഞ ആറ് മാസക്കാലയളവിനുള്ളില്‍ നാല് സര്‍വീസുകള്‍ക്കിടെ കമ്പനിയുടെ അ321വിമാനത്തിന്റെ വാലറ്റം നിലത്തുരഞ്ഞു.കൂടാതെ കമ്പനിയുടെ ഡോക്യുമെന്റേഷനിലും നടപടിക്രമങ്ങളിലും പിഴവുകള്‍ കണ്ടെത്തി. പിന്നാലെയാണ് പിഴ ചുമത്തിയത്.
അതേസമയം പിഴ ചുമത്തുന്നതിന് മുന്‍പ് ഡിജിസിഎ കമ്പനിക്ക് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിരുന്നു. എന്നാല്‍ നോട്ടിസിന് ഇന്‍ഡിഗോ നല്കിയ മറുപടി തൃപ്തികരമായിരുന്നില്ല.
ജൂണ്‍ 15 ന് അഹമ്മദാബാദില്‍ ഇന്‍ഡിഗോയുടെ A321 വിമാനത്തിന്റെ വാലറ്റം നിലത്തുരഞ്ഞ സംഭവത്തില്‍ രണ്ട് പൈലറ്റുമാരെ ഡിജിസിഎ സസ്പെന്‍ഡ് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."