HOME
DETAILS

ജര്‍മ്മനിക്ക് വേണം മലയാളി നേഴ്‌സുമാരെ; അവസരങ്ങള്‍ കാത്തിരിക്കുന്നു

  
backup
July 28 2023 | 15:07 PM

nurses-get-huge-job-oppertunity-in-germany

മലയാളി നഴ്‌സുമാരുടെ വൈദഗ്ധ്യവും സേവന സന്നദ്ധതയും ലോക പ്രശസ്തമാണ്. കോവിഡിന്റെ സമയത്ത് ലോകമൊട്ടാകെയുളള ആരോഗ്യ മേഖല സമ്മര്‍ദത്തിലായപ്പോള്‍ വിദേശ രാജ്യങ്ങളിലടക്കം മലയാളി നേഴ്‌സുമാര്‍ കാഴ്ച്ചവെച്ച സമര്‍പ്പണ മനോഭാവം ശ്രദ്ധയാര്‍ജ്ജിച്ചിരുന്നു.


ഇപ്പോള്‍ കേരളത്തില്‍ നിന്നടക്കമുളള നഴ്‌സുമാര്‍ക്ക് വലിയ അവസരങ്ങള്‍ ജര്‍മ്മനിയില്‍ ഒരുങ്ങുകയാണ്. സെപ്റ്റംബര്‍ മാസത്തില്‍ തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന ജി 20 സമ്മേളനത്തിന്റെ ഭാഗമായിട്ടുളള മീറ്റിംഗില്‍ പങ്കെടുക്കാന്‍ ജര്‍മ്മന്‍ തൊഴില്‍ മന്ത്രിയായ ഹ്യൂബര്‍ട്ട്‌സ് ഹെയ്ല്‍ തിരുവനന്തപുരത്ത് എത്തിയിരുന്നു. അദേഹം ഒട്ടേറെ മേഖലകളിലെ വിദഗ്ധ തൊഴിലാളികളുമായി സംവദിക്കുകയും, നിരവധി തൊഴില്‍ അവസരങ്ങള്‍ വാഗ്ധാനം ചെയ്യുകയും ചെയ്തു. ആദ്യ ഘട്ടത്തില്‍ നഴ്‌സുമാര്‍ക്കാണ് അവസരം ലഭിക്കുക.

ജര്‍മ്മന്‍ ഫെഡറല്‍ എംപ്ലോയ്‌മെന്റ് ഏജന്‍സിയും ജര്‍മ്മന്‍ സൊസൈറ്റി ഫോര്‍ ഇന്റര്‍നാഷണല്‍ കോഓപ്പറേഷനും 2022 മുതല്‍ കേരളത്തില്‍ നിന്ന് നഴ്സിംഗ് സ്റ്റാഫിനെ റിക്രൂട്ട് ചെയ്യുന്നുണ്ട്. ജര്‍മനി ഏറ്റവും രൂക്ഷമായി തൊഴിലാളി ക്ഷാമം നേരിടുന്ന മേഖലകളില്‍ ഒന്ന് മാത്രമാണ് ആരോഗ്യ രംഗം.അതേസമയം ഇന്ത്യയിലേക്കുള്ള യാത്ര വിദഗ്ധ തൊഴിലാളികളുടെ സാധ്യതകളെക്കുറിച്ച് കൂടുതലറിയാനും മികച്ച ജോലിയും ജീവിത സാഹചര്യവുമുള്ള സ്ഥലമായി ജര്‍മ്മനിയെ പ്രോത്സാഹിപ്പിക്കാനും ഇന്ത്യയിലേക്കുള്ള യാത്ര പ്രയോജനപ്പെടുത്തുന്നതായി ഹെയ്ല്‍ പറഞ്ഞു.

ജര്‍മ്മന്‍ സര്‍ക്കാര്‍ വിസ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുകയും വിദേശ യോഗ്യതകള്‍ക്കുള്ള അംഗീകാര പ്രക്രിയ ലളിതമാക്കുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല, ഫെബ്രുവരിയില്‍, ജര്‍മന്‍ ചാന്‍സലര്‍, ഒലാഫ് ഷോള്‍സ്, ഇന്ത്യന്‍ ഐടി വിദഗ്ധരുടെ തൊഴില്‍ വിസ നിയമങ്ങള്‍ ലഘൂകരിക്കാനുള്ള ജര്‍മനിയുടെ നീക്കം വ്യക്തമാക്കിയിരുന്നു. ഒപ്പം രാജ്യത്ത് സോഫ്റ്റ് വെയര്‍ വികസന വൈദഗ്ധ്യത്തിന്റെ ഉയര്‍ന്ന ആവശ്യവും അദ്ദേഹം അഭിസംബോധന ചെയ്തിരുന്നു.

ലോകത്ത് വികസ്വര രാഷ്ട്രങ്ങളില്‍ നിന്നുള്‍പ്പെടെ വിദഗ്ധ തൊഴിലാളികളെ തങ്ങളുടെ രാജ്യത്തിലേക്കെത്തിക്കാന്‍ ജര്‍മ്മനി നിയമങ്ങള്‍ പാസാക്കുകയും നടപടി ക്രമങ്ങള്‍ ലഘൂകരിക്കുകയും ചെയ്തിട്ടുണ്ട്. രാജ്യം നേരിടുന്ന തൊഴിലാളി ക്ഷാമം ആണിതിന് കാരണം. മലയാളികള്‍ക്കുള്‍പ്പെടെ ഈ പരിഷ്‌കരണങ്ങള്‍ വലിയ പ്രയോജനം ചെയ്യുന്നതാണ്.

Content Highlights: nurses get huge job oppertunity in germany



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിന്റെ 10 വിക്കറ്റ് വീഴ്ത്തി അൻഷുൽ കംബോജ്

Kerala
  •  a month ago
No Image

'ബി.ജെ.പി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറി, സ്‌നേഹത്തിന്റെ കടയില്‍ അംഗത്വമെടുത്തു: സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

യു.പിയില്‍ മെഡി.കോളജില്‍ തീപിടിത്തം; 10 നവജാത ശിശുക്കള്‍ വെന്തുമരിച്ചു, 16 കുഞ്ഞുങ്ങള്‍ക്ക് പൊള്ളലേറ്റു

National
  •  a month ago
No Image

തെളിമ പദ്ധതിക്ക് തുടക്കം:  റേഷൻ കാർഡിലെ തെറ്റുകൾ സൗജന്യമായി തിരുത്താം

Kerala
  •  a month ago
No Image

സി.പി.എമ്മിലേക്കല്ല, സന്ദീപ് വാര്യര്‍ എത്തിയത് കോണ്‍ഗ്രസില്‍; സുധാകരനും സതീശനും ചേര്‍ന്ന് സ്വീകരിച്ചു

Kerala
  •  a month ago
No Image

ഒന്നെടുത്താല്‍ ഒന്ന് സൗജന്യം; എല്‍ഇഡി ബള്‍ബ് ഓഫറുമായി കെഎസ്ഇബി

Kerala
  •  a month ago
No Image

പരിഷ്കരണം പാളി; ഒന്നാം ക്ലാസിലെ പുതിയ പാഠപുസ്തകം വീണ്ടും മാറ്റാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  a month ago
No Image

കൊയിലാണ്ടി ബസ് സ്റ്റാന്‍ഡില്‍ ചുറ്റിത്തിരിയുന്ന കുട്ടികളെ ചോദ്യം ചെയ്തതിന് വനിത എഎസ്‌ഐയെ കൊണ്ട് മാപ്പു പറയിപ്പിച്ചു യുവാക്കള്‍;  വൈറലായി വിഡിയോ

Kerala
  •  a month ago
No Image

അബ്ദുറഹീമിന്റെ മോചനത്തിനായി സമാഹരിച്ചത് 47.87 കോടി; ഇതുവരെ ചെലവായത് 36.27 കോടിയെന്ന് ലീഗല്‍ അസിസ്റ്റന്‍സ് കമ്മിറ്റി 

Kerala
  •  a month ago
No Image

തിരുവനന്തപുരത്ത് വീട്ടുമുറ്റത്ത് നില്‍ക്കുന്നയാളെ മദ്യപിച്ചെത്തിയ അയല്‍വാസി വെട്ടിക്കൊന്നു

Kerala
  •  a month ago