അഫ്‌സാനയും കൂട്ടാളികളും ക്രൂരമായി മര്‍ദിച്ചു; നൗഷാദ് കഴിഞ്ഞത് റേഞ്ചും വൈദ്യുതി സൗകര്യവും ഇല്ലാത്ത വീട്ടില്‍
ഒന്നര വര്‍ഷംമുന്‍പ് കാണാതായ ശേഷം തൊടുപുഴ തൊമ്മന്‍കുത്തിനടുത്ത്‌നിന്ന് ഇന്ന് കണ്ടെത്തിയ നൗഷാദ് ഇത്രനാളും താമസിച്ചിരുന്നത് വൈദ്യുതിയും മൊബൈല്‍ റേഞ്ചുമില്ലാത്ത വീട്ടില്‍. തൊടുപുഴ ഡിവൈ.എസ്.പി ഓഫിസിലെ പൊലീസ് ഉദ്യോഗസ്ഥനായ ജയ്മോന്‍ ആണ് നൗഷാദ് തിരോധാനക്കേസിന്റെ ചുരുളഴിച്ചത്. തൊമ്മന്‍കുത്തിനടുത്ത് കട നടത്തുന്ന ബന്ധു പത്രവാര്‍ത്ത കണ്ട് സംശയം പ്രകടിപ്പിച്ചത്.ഇയാളുടെ വീടിനടുത്തുനിന്ന് നാല് കി.മീറ്റര്‍ അടുത്തായിരുന്നു താമസം. റേഞ്ചൊന്നുമില്ലാത്ത സ്ഥലമായിരുന്നു അത്. കറന്റ് പോലുമില്ലാത്ത സ്ഥലത്തായിരുന്നു താമസമെന്ന് ജയ്മോന്‍ പറയുന്നു
നാടുവിടുന്നതിന് മുമ്പ് നൗഷാദ് ക്രൂരമായ മര്‍ദനത്തിനിരയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഭാര്യയും നൂറനാട് സ്വദേശിയുമായ അഫ്സാനയും സുഹൃത്തുക്കളും ചേര്‍ന്നാണ് പത്തനംതിട്ട പരുത്തിപ്പാറയിലെ വാടകവീട്ടില്‍ വച്ച് ക്രൂരമായി ആക്രമിച്ചത്. മര്‍ദനത്തില്‍ നൗഷാദ് അബോധാവസ്ഥയിലായതോടെ മരിച്ചെന്നു കരുതി ഇവര്‍ വീട്ടില്‍നിന്നു രക്ഷപ്പെടുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
നൗഷാദിനെ കാണാതായ വാര്‍ത്ത വായിച്ച പൊലീസ് ഉദ്യോഗസ്ഥനായ ജയ്മോന്റെ ബന്ധുവാണ് ഇങ്ങനെയൊരാള്‍ ഇവിടെ താമസിക്കുന്നുണ്ടെന്നും പേര് നൗഷാദാണെന്നും പറഞ്ഞത്. വീടിനടുത്തുനിന്ന് നാല് കി.മീറ്റര്‍ അടുത്തായിരുന്നു താമസം. റേഞ്ചൊന്നുമില്ലാത്ത സ്ഥലമായിരുന്നു അത്. കറന്റ് പോലുമില്ലാത്ത സ്ഥലത്തായിരുന്നു താമസമെന്ന് ജയ്മോന്‍ പറയുന്നു.
ജയ്മോന്‍ നൗഷാദ് ജോലി ചെയ്യുന്ന സ്ഥലത്തെത്തി. യുവാവുമായി സംസാരിച്ചു. വിവരങ്ങള്‍ തിരക്കി. ഇതിലാണു ഭാര്യയുമായി അകന്നുകഴിയുകയാണെന്നും അവര്‍ക്കൊപ്പം ജീവിക്കാന് താല്‍പര്യമില്ലാത്തതിനാല്‍ നാടുവിട്ടതാണെന്നും വെളിപ്പെടുത്തിയത്. നാട്ടില്‍ നടക്കുന്ന കേസും ബഹളവുമൊന്നും അദ്ദേഹം അറിഞ്ഞിരുന്നില്ല. വിവരം അറിഞ്ഞപ്പോള്‍ കാര്യമായ ഭാവമാറ്റമൊന്നും ഉണ്ടായില്ല.
തുടര്‍ന്ന് തൊടുപുഴ ഡിവൈ.എസ്.പിയുടെ ഓഫിസിലേക്ക് നൗഷാദുമായി എത്തി. അവിടെനിന്ന് പത്തനംതിട്ട ഡിവൈ.എസ്.പി രാജപ്പനെ ബന്ധപ്പെട്ടു. ഡിവൈ.എസ്.പിയുടെ നിര്‍ദേശപ്രകാരം നൗഷാദിനെ പത്തനംതിട്ട കൂടല്‍ പൊലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു.
2021 നവംബര്‍ അഞ്ചിനാണ് നൗഷാദിനെ കാണാതായത്. പിതാവ് അഷ്റഫിന്റെ പരാതിയില്‍ അന്നുമുതല്‍ അന്വേഷിച്ചിട്ടും ഒരു തുമ്പും കിട്ടിയില്ല. സ്ഥിരമായി മദ്യപിച്ചെത്തി വഴക്കിട്ടിരുന്ന നൗഷാദിനെ താന്‍ തലക്കടിച്ചു കൊന്നുവെന്നും ഒരാളുടെ സഹായത്തോടെ കുഴിച്ചിട്ടുവെന്നും ഭാര്യ അഫ്‌സന കഴിഞ്ഞ ദിവസം പൊലീസിനോട് പറഞ്ഞു. മൊഴി വിശ്വസിച്ച പൊലീസ് അഫ്‌സനായും നൗഷാദും താമസിച്ചിരുന്ന അടൂര്‍ പരുത്തിപ്പാറയിലെ വാടക വീടിന് ചുറ്റും ഒരു പകല്‍ മുഴുവന്‍ കുഴിച്ചു പരിശോധിച്ചു.
സെപ്റ്റിക് ടാങ്കുവരെ ഇളക്കി പരിശോധിച്ചിട്ടും മൃതദേഹം കിട്ടാതായതോടെ പൊലീസ് ആശയക്കുഴപ്പത്തിലായി. ഈ തെരച്ചിലിന്റെ വാര്‍ത്ത മാധ്യമങ്ങളില്‍ കണ്ട ഇടുക്കി തൊമ്മന്‍കുത്തിനടുത്ത കുഴിമറ്റം എന്ന സ്ഥലത്തെ നാട്ടുകാര്‍ തൊടുപുഴ പൊലീസിന് നിര്‍ണായകമായ ഒരു വിവരം കൈമാറി. നൗഷാദിനെപ്പോലെ തോന്നിക്കുന്ന ഒരാള്‍ ഇവിടെ കൂലിപ്പണിക്കാരനായി കഴിയുന്നുണ്ടെന്നായിരുന്നു ആ വിവരം. ഒന്നര വര്‍ഷം ഒരു മൊബൈല്‍ഫോണ്‍ ഫോണ്‍ പോലും ഉപയോഗിക്കാതെ നാടുവിട്ട് ഒളിച്ചു താമസിച്ച നൗഷാദിനെ ഒടുവില്‍ കണ്ടെത്തി.
Content Highlights:noushad missing case details
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."