ഹൈക്കോടതിയില്‍ ടെലിഫോണ്‍ ഓപറേറ്റര്‍
ഹൈക്കോടതിയില്‍ ടെലിഫോണ്‍ ഓപറേറ്റര്‍
കേരള ഹൈക്കോടതിയില്‍ ടെലിഫോണ്‍ ഓപറേറ്റര്‍ തസ്തികയിലേക്ക് ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ഥികളില്‍നിന്ന് അപേക്ഷകള്‍ ക്ഷണിച്ചു. പ്ലസ്ടു അഥവാ തത്തുല്യ യോഗ്യത ഉള്ളവരായിരിക്കണം. സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍നിന്ന് നേടിയ ഇലക്ട്രോണിക്സ് ഡിപ്ലോമ, ടെലിഫോണ്‍ ഓപറേറ്റര്‍/റിസപ്ഷണിസ്റ്റ് ആയും കംപ്യൂട്ടര്‍ ഓപറേഷനിലും 6 മാസത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം, ഇംഗ്ലിഷ്, മലയാളം, ഹിന്ദി ഭാഷകളില്‍ പ്രാവീണ്യം എന്നിവയാണ് യോഗ്യത. ഉദ്യോഗാര്‍ഥികള്‍ 1973 ജനുവരി 2നും 2005 ജനുവരി 1നും ഇടയില്‍ (രണ്ടു തീയതികളും ഉള്‍പ്പെടെ) ജനിച്ചവരായിരിക്കണം. അന്ധര്‍, കാഴ്ച പരിമിതിയുള്ളവര്‍ക്ക് ഒരു ഒഴിവും, ബധിരര്‍, ശ്രവണ പരിമിതിയുള്ളവര്‍ക്ക് ഒരു ഒഴിവുമാണുള്ളത്. 31100--- 66800 പേ സ്‌കെയിലിലാണ് നിയമനം.
വിശദമായ വിജ്ഞാപനം കേരള ഹൈക്കോടതിയുടെ റിക്രൂട്ട്മെന്റ് പോര്‍ട്ടലില്‍ www.hckrecruitment.nic.in ലഭ്യമാണ്. ഉദ്യോഗാര്‍ഥികള്‍ക്ക് ഈ പോര്‍ട്ടല്‍ മുഖേന അപേക്ഷകള്‍ ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കാം. ഓണ്‍ലൈനായി അപേക്ഷകള്‍ (സ്റ്റെപ്പ് 1 & സ്റ്റെപ്പ് കക) സമര്‍പ്പിച്ചു തുടങ്ങേണ്ട തീയതി ഓഗസ്റ്റ് 2, ഓണ്‍ലൈനായി അപേക്ഷകള്‍ (സ്റ്റെപ്പ് 1 & സ്റ്റെപ്പ് 2) സമര്‍പ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 23.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."