HOME
DETAILS
MAL
മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദേശം; ആഗസ്റ്റ് ഒന്ന് വരെ മഴ
backup
July 29 2023 | 01:07 AM
മത്സ്യതൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദേശം; ആഗസ്റ്റ് ഒന്ന് വരെ മഴ
തിരുവനന്തപുരം: വരും ദിവസങ്ങളില്‍ കേരളത്തില്‍ മഴയുടെ ശക്തി കുറയുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഓഗസ്റ്റ് 1 വരെ സംസ്ഥാനത്ത് നേരിയ മഴക്കാണ് സാധ്യത കല്‍പ്പിക്കുന്നത്. അതേസമയം ഈ മാസം 31 വരെ കര്‍ണാടക തീരത്ത് ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന മുന്നറിയിപ്പും കാലാവസ്ഥ വകുപ്പ് മുന്നോട്ട് വെക്കുന്നുണ്ട്.
അടുത്ത രണ്ടാഴ്ച്ചത്തേക്കാണ് മഴയില്‍ നിന്ന് ആശ്വാസം. ഇക്കാലയളവില്‍ പതിവില്‍ കൂടുതല്‍ മഴ സംസ്ഥാനത്ത് പ്രതീക്ഷിക്കേണ്ടതില്ല. കര്‍ണാടക തീരത്ത് മണിക്കൂറില്‍ 40 മുതല്‍ 45 വരെയും ചില സമയങ്ങളില്‍ 55 കിലോമീറ്റര്‍ വരെയും വേഗത്തില്‍ കാറ്റുവീശുമെന്നാണ് പ്രവചനം. തുടര്‍ന്നാണ് കേരള കര്‍ണാടക തീരത്തും ലക്ഷദ്വീപ് തീരത്തും താമസിക്കുന്നവര്‍ക്ക് കടലില്‍ പോകുന്നതിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."