നാടന്‍തോക്കും തിരകളുമായി യുവാവ് പിടിയില്‍
ആലക്കോട്: എക്സൈസ് സംഘത്തിന്റെ നൈറ്റ് പെട്രോളിങ്ങിനിടെ നാടന്‍ തോക്കും തിരകളുമായി യുവാവ് പിടിയിലായി. കഴിഞ്ഞദിവസം രാത്രി 12 മണിയോടെ കാപ്പിമല ഫര്ലോങ്ങ്കരയില് വച്ച് മുതുപുന്നക്കല്‍ അവിരാന് മകന് എം.എം ബിജി(39)യാണ് പിടിയിലായത്.
മേഖലയില്‍ വ്യാപകമായി വ്യാജമദ്യം ഒഴുകുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് പരിശോധക്കെത്തിയപ്പോഴാണ് ബൈക്കില്‍ വന്ന യുവാക്കളെ എക്സൈസ് സംഘം തടഞ്ഞുനിര്‍ത്തിയത്. എന്നാല്‍ ബൈക്ക് ഓടിച്ചിരുന്നയാള്‍ ഓടി രക്ഷപെട്ടു. പരിശോധിച്ചപ്പോഴാണ് ബൈക്കിന് പിറകിലിരുന്ന ബിജിയുടെ കയ്യില്‍ നിന്നു തോക്കും തിരകളും കണ്ടെത്തിയത്.
പ്രതിയെ രാത്രി ഒരു മണിയോടെ ആലക്കോട് പൊലിസിന് കൈമാറി. ബൈക്കും കസ്റ്റഡിയിലെടുത്തു. ഇവിടുത്തെ വന മേഖലകളില്‍ നായാട്ടുസംഘങ്ങളുടെ പ്രവര്‍ത്തനം ശക്തമാണെന്ന പരാതി നിലനില്‍ക്കുന്നതിനിടെയാണ് തോക്കുമായി യുവാവ് പിടിയിലാകുന്നത്.
എക്സൈസ് ഇന്‍സ്പെക്ടര്‍ കെ പ്രദീപന്, പ്രിവന്റീവ് ഓഫിസര്‍ സി.സി രാജന്, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ കെ.ജി മുരളീദാസ്, ഉല്ലാസ് ജോസ്, വി.കെ ധനേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."