ആർ.ടി.എ യാത്രാ പാസ് ഉപയോഗിച്ച് ദുബൈ മെട്രോയിൽ എങ്ങനെ അൺലിമിറ്റഡ് യാത്ര ചെയ്യാം; ചെയ്യേണ്ടത് ഇത്രമാത്രം
ആർ.ടി.എ യാത്രാ പാസ് ഉപയോഗിച്ച് ദുബൈ മെട്രോയിൽ എങ്ങനെ അൺലിമിറ്റഡ് യാത്ര ചെയ്യാം; ചെയ്യേണ്ടത് ഇത്രമാത്രം
ദുബൈ: ദുബൈയിൽ ഒരു ദിവസം ഒന്നിൽ കൂടുതൽ യാത്രകൾ നിങ്ങൾക്ക് ചെയ്യേണ്ടതുണ്ടോ? ഓരോ തവണയും ടിക്കെറ്റെടുത്ത് യാത്ര ചെയ്യുമ്പോൾ ഒരുപാട് പണം ചെലവാകുന്നുണ്ടല്ലേ. എങ്കിൽ നിങ്ങൾക്ക് അൺലിമിറ്റഡായി യാത്ര ചെയ്യാൻ അവസരമുണ്ട്. അതിനായി നിങ്ങൾ ചെയ്യേണ്ടത് ഒരു യാത്രാ പാസ് വാങ്ങുക എന്നത് മാത്രമാണ്. പാസ് എളുപ്പത്തിൽ ലഭിക്കാൻ എന്തെല്ലാം ചെയ്യണമെന്നറിയാൻ തുടർന്ന് വായിക്കൂ.
നിങ്ങൾ സ്ഥിരമായി മെട്രോ ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന ഒരു താമസക്കാരനായാലും അല്ലെങ്കിൽ ഒരു ദിവസം മാത്രം ദുബൈ സന്ദർശിക്കുന്ന വിനോദസഞ്ചാരിയായാലും നിങ്ങൾക്ക് ഈ പാസ് ലഭിക്കും. യാത്രാ പാസ് നൽകുന്നത് ദുബൈയിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ.ടി.എ) ആണ്. നിങ്ങൾക്ക് ഇത് ആർ.ടി.എയുടെ 'നോൾ പേ' ആപ്പ് വഴിയോ അടുത്തുള്ള മെട്രോ സ്റ്റേഷനിൽ നിന്നോ ഓൺലൈനായി വാങ്ങാം.
എന്താണ് യാത്രാ പാസ്?
ആർ.ടി.എ അറിയിപ്പ് പ്രകാരം, നിങ്ങൾ നിലവിൽ കൈവശം വച്ചിരിക്കുന്ന ഏത് നോൾ കാർഡിലും യാത്രാ പാസ് ലഭിക്കും. കാർഡ് സിൽവർ, ബ്ലൂ, ഗോൾഡ് എന്നിങ്ങനെ ഏതായാലും പാസുകൾ ലഭിക്കും.
നിങ്ങൾക്ക് ഒരു നോൾ കാർഡ് ഇല്ലെങ്കിൽ നിങ്ങൾക്ക് 'റെഡ് ടിക്കറ്റ്' വാങ്ങാം. ഒരു 'സിംഗിൾ ട്രിപ്പ് ടിക്കറ്റ്' ആണ് റെഡ് ടിക്കറ്റ്. സാധാരണയായി റെഡ് ടിക്കറ്റ് ഒരു യാത്രയ്ക്കുള്ളതാണെങ്കിലും അത് ഒരു യാത്രാ പാസാക്കി മാറ്റാൻ നിങ്ങൾക്ക് കൌണ്ടർ ഏജന്റിനോട് അഭ്യർത്ഥിക്കാം. ഇങ്ങനെ മാറ്റി കഴിഞ്ഞാൽ അന്നേ ദിവസം നിങ്ങൾക്ക് അഞ്ച് യാത്രകൾ വരെ മെട്രോയിൽ ചെയ്യാം.
നിങ്ങൾക്ക് ഒരു യാത്രാ പാസ് ഉണ്ടെങ്കിൽ, എമിറേറ്റിൽ ഉടനീളമുള്ള ബസുകൾ ഒഴികെ, പൊതുഗതാഗതത്തിന്റെ ഏത് ലൈനിലും നിങ്ങൾക്ക് ഒന്നിലധികം യാത്രകൾ നടത്താം.
യാത്രാ പാസിന്റെ കാലാവധി
- നോൾ റെഡ് ടിക്കറ്റുകൾ - ഒരു ദിവസം
- രജിസ്റ്റർ ചെയ്യാത്ത നോൾ സിൽവർ അല്ലെങ്കിൽ ഗോൾഡ് കാർഡുകൾ - ഏഴ് ദിവസം
- രജിസ്റ്റർ ചെയ്ത അല്ലെങ്കിൽ പേഴ്‌സണൽ നോൾ കാർഡുകൾ: 30 ദിവസം, 90 ദിവസം, അല്ലെങ്കിൽ 365 ദിവസം
യാത്രാ പാസ് വാങ്ങാൻ മൂന്ന് വഴികൾ
- ആപ്പിൾ, ആൻഡ്രോയിഡ്, ഹുവായ് ഫോണുകളിൽ നോൾ പേ ആപ്പ് വഴി കാർഡ് വാങ്ങാം.
- ടിക്കറ്റ് വെൻഡിംഗ് മെഷീനുകൾ
- ടിക്കറ്റ് ഓഫീസ് മെഷീനുകൾ
യാത്രാ പാസിന്റെ വില എത്രയാണ്?
നിങ്ങൾ ഒരു യാത്രാ പാസ് വാങ്ങുമ്പോൾ, നിങ്ങൾ എത്ര സോണുകളിലേക്ക് യാത്ര ചെയ്യണമെന്ന് മുൻകൂട്ടി തിരഞ്ഞെടുക്കണം.
ദുബൈ പൊതുഗതാഗതം ഏഴ് സോണുകളായി തിരിച്ചിരിക്കുന്നു. ഓരോ സോണിലും മെട്രോ സ്റ്റേഷനുകൾ, ബസ് സ്റ്റേഷനുകൾ, ട്രാം സ്റ്റേഷനുകൾ, വാട്ടർ ബസ് സ്റ്റേഷനുകൾ എന്നിവ അടങ്ങിയിരിക്കുന്നു. പാസിനൊപ്പം, നിങ്ങൾക്ക് ഒരു സോണിലോ രണ്ട് സോണുകളിലോ അല്ലെങ്കിൽ എല്ലാ സോണിലും യാത്ര ചെയ്യാനുള്ള ഓപ്ഷൻ ഉണ്ട്.
യാത്ര പാസിന്റെ വില
സോണും യാത്രാ പാസിന്റെ സാധുതയും അനുസരിച്ച് പാസിന്റെ വിലയും വ്യത്യാസപ്പെടുന്നു.
റെഡ് ടിക്കറ്റ് (സാധാരണ)
ഒരു സോൺ: 4 ദിർഹം
രണ്ട് സോണുകൾ: 6 ദിർഹം
രണ്ടിൽ കൂടുതൽ സോണുകൾ: 8.50 ദിർഹം
റെഡ് ടിക്കറ്റ് (ഗോൾഡ്)
ഒരു സോൺ: 8 ദിർഹം
രണ്ട് സോണുകൾ: 12 ദിർഹം
രണ്ടിൽ കൂടുതൽ സോണുകൾ: 17 ദിർഹം
മുകളിൽ ലിസ്റ്റുചെയ്തിരിക്കുന്ന ചെലവ് ഒരൊറ്റ യാത്രയ്ക്കുള്ളതാണ്. പകൽ സമയത്ത് നിങ്ങൾ എത്ര ട്രിപ്പുകൾ എടുക്കാൻ ആഗ്രഹിക്കുന്നു എന്നതിനെ ആശ്രയിച്ച് നിങ്ങൾക്ക് ഈ ടിക്കറ്റ് ടോപ്പ് അപ്പ് ചെയ്യാം. പരമാവധി ഒരു ദിവസം അഞ്ച് യാത്രകൾക്കാണ് അനുമതിയുള്ളത്.
സിൽവർ നോൾ കാർഡ്
ഏഴു ദിവസത്തേക്ക്:
- ഒരു സോൺ: 50 ദിർഹം
- രണ്ട് സോണുകൾ: 80 ദിർഹം
- എല്ലാ സോണുകളും: 110 ദിർഹം
30 ദിവസത്തേക്ക്:
- ഒരു സോൺ: 140 ദിർഹം
- രണ്ട് സോണുകൾ: 230 ദിർഹം
- എല്ലാ സോണുകളും: 350 ദിർഹം
90 ദിവസത്തേക്ക്:
- ഒരു സോൺ: 330 ദിർഹം
- രണ്ട് സോണുകൾ: 550 ദിർഹം
- എല്ലാ സോണുകളും: 830 ദിർഹം
365 ദിവസത്തേക്ക്:
- ഒരു സോൺ: 1,060 ദിർഹം
- രണ്ട് സോണുകൾ: 1,770 ദിർഹം
- എല്ലാ സോണുകളും: 2,670 ദിർഹം
ഗോൾഡ് നോൾ കാർഡ്
ഏഴു ദിവസത്തേക്ക്:
- ഒരു സോൺ: 100 ദിർഹം
- രണ്ട് സോണുകൾ: 160 ദിർഹം
- എല്ലാ സോണുകളും: 220 ദിർഹം
30 ദിവസത്തേക്ക്:
- ഒരു സോൺ: 280 ദിർഹം
- രണ്ട് സോണുകൾ: 460 ദിർഹം
- എല്ലാ സോണുകളും: 700 ദിർഹം
90 ദിവസത്തേക്ക്:
- ഒരു സോൺ: 660 ദിർഹം
- രണ്ട് സോണുകൾ: 1,100 ദിർഹം
- എല്ലാ സോണുകളും: 1,660 ദിർഹം
365 ദിവസത്തേക്ക്:
- ഒരു സോൺ: 2,120 ദിർഹം
- രണ്ട് സോണുകൾ: 3,540 ദിർഹം
- എല്ലാ സോണുകളും: 5,340 ദിർഹം
നീല കാർഡ് (ഇളവുകൾ ലഭിക്കുന്ന വിഭാഗങ്ങൾ)
ഏഴു ദിവസത്തേക്ക്:
- ഒരു സോൺ: 25 ദിർഹം
- രണ്ട് സോണുകൾ: 40 ദിർഹം
- എല്ലാ സോണുകളും: 55 ദിർഹം
30 ദിവസത്തേക്ക്:
- ഒരു സോൺ: 70 ദിർഹം
- രണ്ട് സോണുകൾ: 115 ദിർഹം
- എല്ലാ സോണുകളും: 175 ദിർഹം
90 ദിവസത്തേക്ക്:
- ഒരു സോൺ: 165 ദിർഹം
- രണ്ട് സോണുകൾ: 275 ദിർഹം
- എല്ലാ സോണുകളും: 415 ദിർഹം
365 ദിവസത്തേക്ക്:
- ഒരു സോൺ: 530 ദിർഹം
- രണ്ട് സോണുകൾ: 885 ദിർഹം
- എല്ലാ സോണുകളും: 1,335 ദിർഹം
ട്രാവൽ പാസ് ഓൺലൈനായി എങ്ങനെ വാങ്ങാം
ഓൺലൈനായി പാസ് വാങ്ങാൻ നിങ്ങൾക്ക് ഒരു നോൾ കാർഡ് ആവശ്യമാണ്. നിങ്ങൾക്ക് നോൾ കാർഡ് ഇല്ലെങ്കിൽ ആർ.ടി.എ വെബ്സൈറ്റ് (https://www.rta.ae/wps/portal/rta/ae/home?lang=en) വഴി ഓൺലൈനായി ഒരു നോൾ കാർഡ് വാങ്ങാം. അല്ലെങ്കിൽ അടുത്തുള്ള മെട്രോ സ്റ്റേഷനിൽ പോയി ടിക്കറ്റ് ഓഫീസ് കൗണ്ടറിൽ നിന്ന് ഒരു നോൾ കാർഡ് വാങ്ങാം.
നിങ്ങളുടെ പക്കൽ നോൾ കാർഡ് ഉണ്ടെങ്കിൽ, ഈ ഘട്ടങ്ങൾ പാലിക്കുക:
- നോൾ പേ ആപ്പ് ഡൗൺലോഡ് ചെയ്യുക. ശേഷം നിങ്ങളുടെ യുഎഇ പാസ് ഉപയോഗിച്ച് ആപ്ലിക്കേഷനിൽ ലോഗിൻ ചെയ്യുക.
- ആപ്പിന്റെ ഹോംപേജിൽ, താഴേക്ക് സ്ക്രോൾ ചെയ്‌ത് 'ട്രാവൽ പാസ് വാങ്ങുക' എന്നതിൽ ക്ലിക്ക് ചെയ്യുക.
- അടുത്തതായി, നിങ്ങളുടെ ഫോണിന്റെ പിൻഭാഗത്ത് (ക്യാമറയുടെ ഭാഗം) നോൾ കാർഡ് വയ്ക്കുക. സ്കാനിംഗ് പൂർത്തിയാക്കിയതായി ആപ്പ് നിങ്ങളെ അറിയിച്ചതിന് ശേഷം കാർഡ് നീക്കം ചെയ്യുക.
- അതിനുശേഷം, നിങ്ങളുടെ നോൾ കാർഡിൽ നിന്ന് ബാലൻസ്, ഇടപാട് ഹിസ്റ്ററി തുടങ്ങിയ വിവരങ്ങൾ ആപ്പ് വീണ്ടെടുക്കും.
- 'ട്രാവൽ പാസ്' തരം തിരഞ്ഞെടുക്കുക. ലഭ്യമായ ഓപ്ഷൻ നോൾ കാർഡിന്റെ തരത്തെ ആശ്രയിച്ചിരിക്കും.
- അടുത്തതായി, സോൺ തരം തിരഞ്ഞെടുക്കുക:
- സിംഗിൾ സോൺ
- രണ്ട് അടുത്തുള്ള സോണുകൾ
- എല്ലാ സോണുകളും.
- അടുത്തതായി, ഡിസ്പ്ലേ മാപ്പിൽ നിങ്ങൾ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന സോൺ അല്ലെങ്കിൽ സോണുകൾ തിരഞ്ഞെടുക്കുക.
- ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് ഓൺലൈനായി ‘ട്രാവൽ പാസ്’ അടയ്ക്കുക.
- പേയ്‌മെന്റ് പൂർത്തിയായിക്കഴിഞ്ഞാൽ, അത് സജീവമാക്കുന്നതിന് നിങ്ങളുടെ കാർഡ് വീണ്ടും സ്കാൻ ചെയ്യുക.
അതേസമയം, യാത്രാ പാസിൽ ഉൾപ്പെടുത്തിയിരിക്കുന്ന സോണുകൾക്ക് പുറത്ത് നോൾ കാർഡ് ഉപയോഗിക്കേണ്ടി വന്നാൽ നിങ്ങൾക്ക് സാധാരണ നിരക്കുകൾ ബാധകമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."