HOME
DETAILS
MAL
കൈവിട്ട് സൈക്കിൾ ചവിട്ടരുത്; യാത്രക്കാർക്ക് പുതിയ നിർദേശങ്ങളുമായി ട്രാഫിക് വകുപ്പ്
backup
July 29 2023 | 08:07 AM
കൈവിട്ട് സൈക്കിൾ ചവിട്ടരുത്; യാത്രക്കാർക്ക് പുതിയ നിർദേശങ്ങളുമായി ട്രാഫിക് വകുപ്പ്
ജിദ്ദ: സഊദി അറേബ്യയിൽ സൈക്കിൾ യാത്രക്കാർ പാലിക്കേണ്ട നിർദ്ദേശങ്ങളും നിയന്ത്രണങ്ങളും ട്രാഫിക് വകുപ്പ് പുറപ്പെടുവിച്ചു. അപകടങ്ങളും പരുക്കുകളും ഒഴിവാക്കാൻ ലക്ഷ്യമിട്ടാണ് പുതിയ നിർദ്ദേശങ്ങളും നിയന്ത്രണങ്ങളും സഊദി പ്രഖ്യാപിച്ചത്. സൈക്കിൾ ഓടിക്കുമ്പോൾ സുരക്ഷ ഉറപ്പാക്കാണമെന്ന് മന്ത്രാലയം പറയുന്നു.
സൈക്കിൾ യാത്രക്കാർക്ക് നൽകിയ പ്രധാന നിർദേശങ്ങൾ.
- രണ്ടു കൈകൊണ്ടും പിടിച്ച് സൈക്കിൾ ഓടിക്കണം.
- ഡ്രൈവിങ് സമയത്ത് ഹെൽമറ്റ് ധരിക്കണം.
- റോഡിലല്ലാതെ മറ്റൊന്നിലേക്കും ശ്രദ്ധ തിരിക്കരുത്.
- രാത്രിയിൽ സഞ്ചരിക്കുമ്പോൾ വസ്ത്രങ്ങളിലും സൈക്കിളിലും റിഫ്ലക്ടറുകൾ വെക്കണം.
- സൈക്കിളുകളിൽ മുന്നിലും പിന്നിലും ലൈറ്റുകളും സ്ഥാപിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."