ക്രമസമാധാനം കാക്കുന്ന കൈകള്‍ ഇനി ജീവന്‍ രക്ഷിക്കുന്ന കരങ്ങളായി മാറും
ആലുവ: റോഡപകടങ്ങളില്‍ പരുക്കേല്‍ക്കുന്നവര്‍ക്ക് പ്രഥമശുശ്രൂഷ നല്‍കാനും ആശുപത്രിയില്‍ എത്തിക്കാനും പൊലിസ് സേനയ്ക്ക് പ്രത്യേക പരിശീലനം നല്‍കുന്ന 'ഫ്രെയിം' (ഫസ്റ്റ് റെസ്‌പോണ്‍സ് ടു ആക്‌സിഡന്റ് ആന്റ് മെഡിക്കല്‍ എമര്‍ജന്‍സി) പദ്ധതിക്ക് രാജഗിരി ആശുപത്രിയില്‍ തുടക്കം കുറിച്ചു.
ആലുവ രാജഗിരി ആശുപത്രിയുടെ എമര്‍ജന്‍സി ഫോറന്‍സിക് വിഭാഗവും പൊലിസും സംയുക്തമായി സംഘടിപ്പിച്ച പരിശീലന പരിപാടിയിലൂടെ ക്രമസമാധാനം കാക്കുന്ന കൈകള്‍ ഇനി ജീവന്‍ രക്ഷിക്കുന്ന കരങ്ങളായിമാറും. റോഡപകടങ്ങളുണ്ടാകുമ്പോള്‍ വിവരംഅറിഞ്ഞ് ആദ്യംഎത്തുന്ന പൊലിസ് സേനാംഗങ്ങള്‍ക്ക് പ്രഥമശുശ്രൂഷ നല്‍കുവാനുള്ള കൃത്യമായ പരിശീലനം നല്‍കി. അപകടത്തില്‍ പെടുന്ന ഒട്ടേറെജീവനുകള്‍ രക്ഷിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
രോഗിയുടെചികിത്സയില്‍ ഏറ്റവും നിര്‍ണായകമായ ആദ്യമണിക്കൂറില്‍രോഗിക്കുവേണ്ട പരിചരണത്തിനുള്ള പ്രത്യേക പരിശീലനം എമര്‍ജന്‍സി വിഭാഗം തലവന്‍ ഡോ. കെ പി ഷജീറും ഫോറന്‍സിക് വിഭാഗം തലവന്‍ ഡോ. നളന്ദ ജയദേവുംചേര്‍ന്ന് നല്‍കി. രാജഗിരി ആശുപത്രി എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഫാ. ജോണ്‍സണ്‍ വാഴപ്പിള്ളി ഉദ്ഘാടനം നിര്‍വഹിച്ച് പൊലിസ് സേനാംഗങ്ങള്‍ക്ക് എമര്‍ജന്‍സി കിറ്റുകള്‍ വിതരണംചെയ്തു.
എറണാകുളം ജില്ലാ പൊലിസ് സര്‍ജന്‍ ഡോ. ബിജുജെയിംസ്, രാജഗിരി ആശുപത്രിയുടെ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. എം എന്‍ ഗോപിനാഥന്‍ നായര്‍, ഫോറന്‍സിക് വിഭാഗംമേധാവി ഡോ. നളന്ദ ജയദേവ്, എമര്‍ജന്‍സി വിഭാഗം മേധാവി ഡോ. കെ. പി. ഷജീര്‍, കമാന്‍ഡര്‍ ജോസ്‌വര്‍ഗ്ഗീസ്, ഗോപിനാഥ പിള്ള എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."