2024 ലെ ടി-20 ലോകകപ്പ് അമേരിക്കയില്‍ വെച്ച് ; ടീം എണ്ണവും കൂടും
ദുബൈ: കുട്ടിക്രിക്കറ്റിന്റെ 2024ലെ ലോകകപ്പ് പൂരം അമേരിക്കയിലും വിന്‍ഡീസിലും വെച്ച് നടക്കുമെന്ന് റിപ്പോര്‍ട്ട്. ടി-20 ലോകകപ്പിന്റെ വേദി സംബന്ധിച്ച അന്തിമ തീരുമാനം പുറത്ത് വരിക അടുത്തമാസമാണെങ്കിലും വേദി സംബന്ധിച്ച ചര്‍ച്ചകള്‍ വിന്‍ഡീസ്, അമേരിക്കന്‍ ക്രിക്കറ്റ് ബോര്‍ഡുകളുമായി ഐ.സി.സി നടത്തിയെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്.
ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണത്തിലും അടുത്ത ലോകകപ്പോടെ വ്യത്യാസങ്ങള്‍ സംഭവിക്കും. 20 ടീമുകള്‍ ആയിരിക്കും അടുത്ത ടി-20 ലോകകപ്പില്‍ പങ്കെടുക്കുക.ടീമുകള്‍ നാല് ഗ്രൂപ്പുകളായി തിരിഞ്ഞ് മത്സരിക്കും. ഓരോ ഗ്രൂപ്പിലേയും ആദ്യ രണ്ട് സ്ഥാനത്ത് വരുന്ന എട്ട് ടീമുകളാവും അടുത്ത ഘട്ടത്തിലേക്ക് കടക്കുക.
ടി20 ലോകകപ്പ് വേദികളുടെ ചുരുക്കപ്പട്ടികയില്‍ ഇടം പിടിച്ച യുഎസ്എയിലെ സ്ഥലങ്ങളില്‍ ഐസിസി പ്രതിനിധി സംഘം ഇക്കഴിഞ്ഞ ദിവസങ്ങളില്‍ സന്ദര്‍ശനം നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
Content Highlights: t20 wc next venue maybe usa
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."