ഹോണ്ട ഒരുങ്ങിത്തന്നെ; പുത്തന്‍ ബൈക്ക് ഉടനെത്തും
വാഹന പ്രേമികള്‍ക്ക് ഒരിക്കലും അവഗണിക്കാന്‍ കഴിയാത്ത പേരാണ് ഹോണ്ടയുടേത്. ഇന്ത്യന്‍ വാഹന വിപണി ചൂട് പിടിക്കുന്ന ഉത്സവ സീസണില്‍ തങ്ങളുടെ പുതിയ പോരാളിയെ രംഗത്തിറക്കാന്‍ തയ്യാറെടുക്കുകയാണ് ഹോണ്ടയിപ്പോള്‍. ഓഗസ്റ്റ് രണ്ടോടെ ഹോണ്ടയുടെ പുത്തന്‍ ബൈക്ക് മാര്‍ക്കറ്റിലെത്തും എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. 150-200 സി.സിക്കുള്ളില്‍ കരുത്ത് വരുന്ന ബൈക്കുനെയാകും ഉത്സവകാലത്തേക്ക് ഹോണ്ട പുറത്തിറക്കുക.
ഇറങ്ങാനിരിക്കുന്ന ഹോണ്ടയുടെ ടീസര്‍ കമ്പനി ഇതിനകം തന്നെ പുറത്ത് വിട്ടിട്ടുണ്ട്. എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, സ്‌പോര്‍ട്ടി ഗ്രാഫിക്‌സ്, ലേയേര്‍ഡ് ഫ്യൂവല്‍ ടാങ്ക്, നീളവും വീതിയുമുള്ള സുഖപ്രദമായ സീറ്റ്, പ്രീമിയം ക്രോം മഫ്‌ളര്‍ കവര്‍, സ്‌പോര്‍ട്ടി ടെയില്‍ ലൈറ്റ് എന്നിവയാണ് പുറത്തിറങ്ങാനിരിക്കുന്ന വാഹനത്തിന്റെ ഹൈലൈറ്റുകള്‍.
പല പ്രമുഖ ആട്ടോമൈബൈല്‍ സൈറ്റുകളില്‍ നിന്നും പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം 180 സി.സി റേഞ്ചിലായിരിക്കും ഹോണ്ട തങ്ങളുടെ പുത്തന്‍ ബൈക്കിനെ പുറത്തിറക്കുക. ഒരു ലക്ഷത്തിനും ഒന്നേകാല്‍ ലക്ഷത്തിനും ഇടയിലുളള ഒരു വിലക്ക് വാഹനം പുറത്തിറങ്ങും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മിക്കവാറും യൂണിക്കോണായിരിക്കും പുറത്തിറങ്ങാനിരിക്കുന്ന ഹോണ്ട മോട്ടോര്‍ സൈക്കിളിന്റെ പ്രധാന എതിരാളി.
Content Highlights:Honda New Bike Are Released Soon
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."