വിശുദ്ധ ഖുര്‍ആനെ അവഹേളിച്ചു; ഡെന്മാര്‍ക്ക് സ്ഥാനപതിയെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ച് സഊദി
ഡെന്മാര്‍ക്കില്‍ പരിശുദ്ധ ഖുര്‍ആനെ അവഹേളിക്കുകയും, കോപ്പി കത്തിക്കുകയും ചെയ്തതില്‍ പ്രതിഷേധിച്ച് സഊദിയിലെ ഡെന്മാര്‍ക്ക് എംബസി സ്ഥാനാപതിയെ വിളിച്ചുവരുത്തിയെന്ന് അറിയിച്ച് സഊദി വിദേശകാര്യ മന്ത്രാലയം.
അന്താരാഷ്ട്ര നിയമങ്ങള്‍ക്കും മാനദണ്ഡങ്ങള്‍ക്കും എതിരായ ഇത്തരം ലജ്ജാവഹമായ പ്രവര്‍ത്തികള്‍ അവസാനിപ്പിക്കണമെന്നും സഊദി വിദേശ കാര്യ മന്ത്രാലയം ഡെന്മാര്‍ക്ക് സ്ഥാനാപതിയോട് ആവശ്യപ്പെട്ടു.
ഡെന്മാര്‍ക്കിലെ തീവ്ര വലതുപക്ഷ ഗ്രൂപ്പുകളിലൊന്ന് പരിശുദ്ധ ഖുര്‍ആന്റെ കോപ്പി കത്തിക്കുകയും ഇസ്‌ലാം മതത്തിനും മുസ്‌ലിം സമൂഹത്തിനും എതിരായി വിദ്വേഷ മുദ്രാവാക്യങ്ങള്‍ മുഴക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് 22ന് തന്നെ സഊദി ഇതിനെ അപലപിച്ച് രംഗത്തെത്തിയിരുന്നു.ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ സ്ഥാനപതിയെ വിളിച്ചു വരുത്തിയത്.
Content Highlights:saudi arabia summons denmarks ambassador for quran burning issue
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."