HOME
DETAILS

ഭാഷാസമരവും സമകാലിക സമസ്യകളും

  
backup
July 29 2023 | 18:07 PM

todays-article-about-arabic

ഏതൊരു സമൂഹത്തിൻ്റെയും സാംസ്കാരിക സാമൂഹിക പുരോഗതിയിൽ ഭാഷകൾ വഹിക്കുന്ന പങ്ക് അനിഷേധ്യവും മഹത്തരവുമാണ്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ജനത പരമ്പരാഗതമായി പ്രാദേശിക ഭാഷകളെ ആശ്രയിച്ചാണ് ജീവിത വ്യവഹാരങ്ങളും ആശയ വിനിമയങ്ങളും നടത്തി വരുന്നത്. 'ഒരൊറ്റ ജനത ഒരൊറ്റ ഭാഷ' എന്ന ആശയം മുഴക്കിയ പ്രധാനമന്ത്രിക്ക് പിന്നീട് അതിൽ നിന്ന് പിൻമാറേണ്ടി വന്നതും രാജ്യത്തിൻ്റെ വൈവിധ്യങ്ങളെ പിഴുതെറിഞ്ഞ് ഏകതയിലേക്ക് ചുരുക്കാൻ സാധിക്കില്ലെന്ന ഉത്തമബോധ്യത്താലാണ്. ഭാഷാ ന്യൂനപക്ഷങ്ങളെ ചേർത്തുനിർത്താതെ സമഗ്രവികസനം സ്വപ്നം കാണാൻ ഭരണാധികാരികൾക്ക് സാധിക്കില്ല. സമകാലിക ഭാഷാ പ്രശ്നങ്ങളിൽ കാലത്തിന് അനുസൃതമായ പ്രശ്നപരിഹാരം വേണമെന്നുള്ളത് അനിവാര്യമാണ്.


കേരളത്തിൽ വിദ്യാഭ്യാസരംഗത്ത് വലിയ മാറ്റങ്ങൾ വരുത്തിയ പരിഷ്കർത്താക്കൾ ഉണ്ടായിട്ടുണ്ട്. അധഃസ്ഥിത പിന്നോക്ക വിഭാഗങ്ങളെ മുഖ്യധാരയിലെത്തിക്കാൻ അവരുടെ ശ്രമങ്ങൾക്ക് കഴിഞ്ഞു. അച്യുതമേനോന് ശേഷം പരിഷ്കരണങ്ങളുടെ ചരിത്രത്താളുകളിൽ മായിക്കപ്പെടാതെ കിടക്കുന്ന പേരാണ് സി.എച്ച് മുഹമ്മദ് കോയ.
1980 ജൂലൈ 30, കേരളത്തിലെ ഭാഷാധ്യാപകരുടെ സമരചരിത്രത്തിലെ പ്രധാന ദിവസമാണ്. പ്രൈമറി ക്ലാസുകളിൽ മാതൃഭാഷ മാത്രം പഠിപ്പിച്ചാൽ മതിയെന്നും നിലവാരം മെച്ചപ്പെടുത്താൻ അതാണ് വഴിയെന്നും വിശ്വസിപ്പിക്കാനായിരുന്നു ആദ്യ ശ്രമങ്ങൾ. അറബി, ഉറുദു, സംസ്കൃതം ഭാഷകളെ വിദ്യാലയങ്ങളിൽ നിന്ന് പടിയിറക്കാനുള്ള കരിനിയമങ്ങൾ ഒന്നിച്ച് പ്രഖ്യാപിച്ചു നായനാർ സർക്കാർ.

അക്കമഡേഷൻ, ഡിക്ലറേഷൻ, ക്വാളിഫിക്കേഷൻ എന്നിവയായിരുന്നു ആ വിഘ്നങ്ങൾ. പ്രത്യേക സ്ഥലസൗകര്യം ഭാഷാ പഠനത്തിനായി ഉറപ്പു വരുത്തുക, ആറു മാസത്തെ കാലാവധിയിൽ കെട്ടിടമുണ്ടാക്കാത്ത പക്ഷം തസ്തിക നീക്കം ചെയ്യുക, കുട്ടി മലയാളമല്ലാത്ത ഭാഷ പഠിക്കാൻ തയാറാണെന്ന പ്രഖ്യാപനം രക്ഷിതാവിൽനിന്ന് എഴുതി നൽകുക, ഭാഷാധ്യാപകനാകാനുള്ള യോഗ്യത നേരത്തേ ഉണ്ടായിരിക്കണം തുടങ്ങിയവയായിരുന്നു വിവാദ നിയമങ്ങൾ. എരിതീയിൽ എണ്ണയൊഴിക്കുന്ന വിധം തായാട്ട് ശങ്കരനും നായനാരും ഇ.എം.എസും നടത്തിയ പ്രസ്താവനകൾ ഭാഷാധ്യാപകരെ, വിശിഷ്യാ അറബി ഭാഷാ സ്നേഹികളെ വേദനിപ്പിക്കുന്നതായിരുന്നു. അതോടെ, അറബി ഭാഷാ വിരോധവും ഇസ്ലാം വിരോധവും ഭരണകൂടത്തിനെതിരായ വികാരമായി സമുദായ ഹൃദയങ്ങളിൽ അണപൊട്ടി ഒഴുകി.


അറബി ഭാഷയിലൂടെ സംസ്ഥാനത്ത് രൂപപ്പെട്ട സാംസ്കാരിക പൈതൃകത്തെ ഭരണകൂടം ഭയപ്പെട്ടു. അറബി ഭാഷയുടെ വ്യാപനം മതപ്രചാരണത്തിനുള്ള വഴിയായി ചില ഇടതു സൈദ്ധാന്തികർ തെറ്റിദ്ധരിച്ചു. നാടെങ്ങും വ്യാപിച്ചു വന്ന മദ്റസകളും ദർസുകളും അറബിക് കോളജുകളും കൂടാതെ ഒന്നാം തരം മുതൽ ഉന്നത വിദ്യാഭ്യാസരംഗം വരെ മതനിരാസ ചിന്തയെ തൃണവൽക്കരിക്കുന്നതും നിരാകരിക്കുന്നതുമാണെന്ന് അവർ ചിന്തിച്ചു. അതിൻ്റെ അടിവേരറുക്കാനുള്ള ചിന്തകളാണ് സത്യത്തിൽ ഭാഷാ സമരത്തിലേക്കും വെടിവയ്പ്പിലേക്കും ജീവത്യാഗത്തിലേക്കും എത്തിച്ചത്.


അറബി ഭാഷക്കെതിരേ പുറത്തിറക്കിയ കരിനിയമങ്ങൾ പിൻവലിക്കാൻ ജീവൻ നൽകിയവരും പരുക്കേറ്റവരും അറബി അധ്യാപകരായിരുന്നില്ല. 1980 ജൂലൈ നാലിന് സെക്രട്ടേറിയറ്റ് നടയിൽ കെ.എ.ടി.എഫിന്റെ നേതൃത്വത്തിൽ അറബി അധ്യാപകർ സംഘടിപ്പിച്ച ഉജ്ജ്വല ധർണയെ സംബോധന ചെയ്ത് സി.എച്ച് മുഹമ്മദ് കോയ പറഞ്ഞത് "ഈ സമരം സമുദായം ഏറ്റെടുത്തിരിക്കുന്നു. നിങ്ങൾ വിദ്യാലയങ്ങളിലേക്കു പിരിഞ്ഞു പോകൂ" എന്നായിരുന്നു. സമുദായം സമരത്തെ നെഞ്ചേറ്റി. ന്യായമായ ആവശ്യം പരിഹരിക്കണമെന്ന മുറവിളി ഉയർന്നു. കേരളത്തിലെ മുഴുവൻ കലക്ടറേറ്റുകൾക്ക് മുന്നിലും സമരം അരങ്ങേറി. യൂത്ത് ലീഗ് പ്രവർത്തകർ നേതൃത്വത്തിൻ്റെ വിളികേട്ട് ധർണക്കെത്തി. കേരളത്തിലെ വിവിധ കലക്ടറേറ്റുകളിൽ സമരം സമാധാനപരമായി പര്യവസാനിച്ചപ്പോൾ അസഹിഷ്ണുത തലയ്ക്കു പിടിച്ച നിയമപാലകർ മലപ്പുറത്തെ പിക്കറ്റിങ്ങിലേക്ക് ജീപ്പ് ഓടിച്ചു കയറ്റി.

തുടർന്നുണ്ടായ സംഘർഷത്തിലേക്ക് വെടിയുണ്ടകൾ പെയ്തിറങ്ങി. വെടിമുഴക്കവും തക്ബീർ വിളികളും ആർത്തനാദവും സംഭ്രമജനകമാക്കിയ അന്തരീക്ഷം. നടുക്കുന്ന ഓർമയാണത്. മൂന്നു ജീവനുകൾ വെടിയേറ്റു പിടഞ്ഞുവീണു. സമുദായത്തിന് എരിയുന്ന കനലായി മാറിയ ദാരുണസംഭവത്തിൽ പുത്തൂർ പള്ളിക്കലിലെ ദേവതിയാൽ സ്വദേശി അബ്ദുറഹിമാൻ, കാളികാവിലെ അബ്ദുല്ല എന്ന കുഞ്ഞിപ്പ, മൈലപ്പുറത്തെ അബ്ദുൽ മജീദ് എന്നിവർ രക്തസാക്ഷികളായി. പ്രാചീനമായ അറബ് ഭാഷയുടെ സംരക്ഷണ വഴിയിൽ പൊരുതി ജീവാർപ്പണം ചെയ്ത മൂന്ന് ധീരാത്മാക്കളും ക്ഷമയും സഹനവുമായി ദുശക്തികൾക്കെതിരേ സാത്വികർ പടനയിച്ച റമദാൻ 17ന് രക്തനക്ഷത്രങ്ങളായി.


അന്ന് രാവിലെ മുതൽ മലപ്പുറത്തെ (ഇപ്പോൾ ഗവ. കോളജ് സ്ഥിതി ചെയ്യുന്നിടം) സിവിൽ സ്റ്റേഷന് മുന്നിലേക്ക് സമുദായ സ്നേഹികൾ ഒഴുകിയെത്തി. മൂന്നര കിലോമീറ്ററോളം പ്രദേശങ്ങൾ പ്രവർത്തകരാൽ നിറഞ്ഞു. കാടൻ നിയമങ്ങൾക്കെതിരായ ആത്മരോഷം ഭരണകൂടത്തെ പ്രകമ്പനം കൊള്ളിച്ചു. ലാത്തി വീശിയും ടിയർഗ്യാസ് എറിഞ്ഞും കല്ലേറിലും നൂറുക്കണക്കിന് പേർക്കാണ് പരുക്കേറ്റത്. ജില്ലയിലെ വിവിധ ആശുപത്രികളിൽ ആയിരങ്ങളാണ് ചികിത്സ തേടിയത്. ആൾക്കൂട്ടത്തെ പിരിച്ചുവിടാൻ ആകാശത്തേക്ക് ഉയർത്തേണ്ട തോക്കുകൾ തലങ്ങും വിലങ്ങും ഉണ്ടകൾ ഉതിർത്തു. കടകളും വാഹനങ്ങളും അടിച്ചു തകർത്ത പൊലിസ് വീടുകളിലുള്ളവരെ ഭീഷണിപ്പെടുത്തി ഒഴിപ്പിക്കുന്ന സാഹചര്യമുണ്ടായി.

നിയമസഭയിൽ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ച സ്പീക്കർ ചർച്ചയ്ക്കുള്ള അവസരം നൽകിയില്ല. അറബി ഭാഷാ പ്രശ്നത്തിന് ശാശ്വത പരിഹാരം തേടി ഒരു ലക്ഷം പേർ അണിനിരക്കുന്ന രാജ്ഭവൻ മാർച്ചിന് യൂത്ത് ലീഗ് ആഹ്വാനം ചെയ്തു. തുടർന്ന് വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിലാണ് എല്ലാ കരിനിയമ ഉത്തരവുകളും പിൻവലിക്കാൻ ഭരണകൂടം തയാറായത്.


ആധുനിക കാലത്ത് ഇന്ത്യയിൽ അറബി ഭാഷക്ക് വലിയ പുരോഗതി ലഭിച്ചത് കേരളത്തിലാണ്. ഇവിടെ ലഭ്യമാകുന്ന പഠന സൗകര്യങ്ങളാണ് ഇതിനുനിദാനം. സ്പെഷ്യലിസ്റ്റ് അറബി അധ്യാപകരെ ഭാഷാധ്യാപകരുടെ നിലവാരത്തിലേക്ക് ഉയർത്തിയ സി.എച്ച് മുഹമ്മദ് കോയ, അറബി പഠിക്കാൻ 10 കുട്ടികളുണ്ടെങ്കിൽ ഒരധ്യാപകനെ നിയമിക്കാമെന്ന നിയമം കൊണ്ടുവന്നു. അങ്ങനെയാണ് കേരളത്തിൽ അറബി പഠനം പടർന്നു പന്തലിച്ചത്. സർവകലാശാലകളികളിലെത്തി നിൽക്കുന്ന അറബി ഭാഷാ പഠനം പിൽക്കാലത്ത് കേരളത്തിന് വലിയ തോതിലുള്ള വിദേശനാണ്യവിളകൾ എത്തിക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നുണ്ട്.


എന്നാൽ, അറബി ഭാഷയോടുള്ള അയിത്തം ഇക്കാലത്തും ഭരണകർത്താക്കളെ ചൂഴ്ന്നു നിൽക്കുന്നുണ്ട്. പല ഘട്ടങ്ങളിലായി അറബി ഭാഷാ പഠനത്തിനും തൊഴിലിനും അനുഭവിച്ചുകൊണ്ടിരുന്ന അവസരങ്ങൾ കവർന്നെടുക്കപ്പെടുന്ന സാഹചര്യമുണ്ട്. അഫ്സലുൽ ഉലമ പൂർത്തീകരിച്ചവർക്ക് ഡിഗ്രി പഠിതാക്കൾക്ക് ലഭ്യമായിരുന്ന ബി.എഡ് തത്തുല്യ യോഗ്യത ഡി.എൽ.എഡ് എടുത്ത് മാറ്റി. ടി.ടി.സിക്ക് തുല്യമാക്കി സിലബസ് പരിഷ്കരിച്ചു. അറബിക് അധ്യാപകരുടെ യോഗ്യതയായി ഡി.എൽ.എഡ് മാറിയതോടെ പ്രിലിമിനറി അറബിക് കോഴ്സ് കഴിഞ്ഞവർക്ക് വിദ്യാലയങ്ങളിൽ ജോലിയിൽ പ്രവേശിക്കാൻ കഴിയാതെ വന്നു.

കേരളത്തിൽ ആകെ 150 സീറ്റുകൾ മാത്രമാണ് ഡി.എൽ.എഡിനുള്ളത്. എന്നാൽ, പ്രതിവർഷം 250 ൽ പരം ഒഴിവുകൾ പ്രൈമറിയിൽ മാത്രം ഉണ്ടാകുന്നുണ്ട്. ഡയറ്റിനു കീഴിൽ കൂടുതൽ ഡി.എൽ.എഡ് അനുവദിച്ചാൽ താൽക്കാലിക പരിഹാരമാകുമെങ്കിലും പഠിതാക്കൾക്ക് പരിശീലന കോഴ്സെടുത്ത് പഠിക്കാൻ മതിയായ സീറ്റുകൾ ഉണ്ടാകില്ല എന്ന കാര്യത്തിൽ സംശയമില്ല.


കോളജിൽ നിന്ന് വേർപെടുത്തിയ പ്ലസ്ടുവിൽ അറബിക് ജൂനിയർ തസ്തികക്ക് ആവശ്യമായ പഠിതാക്കളുടെ എണ്ണം സംസ്കൃതത്തിനും ഉറുദുവിനും ഉണ്ടായിരുന്ന പോലെ 10 കുട്ടികളായിരുന്നു. പ്രത്യേക സർക്കുലറിലൂടെ അറബിയുടെത് 25 ആയി ഉയർത്തി. കോളജ് അധ്യാപകർക്ക് ലഭ്യമായിരുന്ന ഗവേഷണ സൗകര്യം (എഫ്.ഐ.പി ) ഹയർ സെക്കൻഡറി അധ്യാപകർക്ക് ലഭ്യമല്ല. ക്ലാസുകളിലെ അറബിക് കുട്ടികളുടെ എണ്ണം ചില വിദ്യാലയങ്ങളിൽ 80ഉം നൂറുമൊക്കെ കവിയുന്നു

. ഒരു സീനിയർ തസ്തികക്ക് ശേഷം രണ്ടാമത്തെ ജൂനിയർ പോസ്റ്റിന് 120 കുട്ടി തികയണമെന്ന വ്യവസ്ഥയാണ് കാരണം. അറബി കലോത്സവം 10ാം തരത്തിൽ അവസാനിപ്പിച്ചു. അക്കാരണത്താൽ കുട്ടികൾക്ക് അറബി വിഷയത്തിലുണ്ടായിരുന്ന സർഗാത്മക പരിപോഷണത്തിൻ്റെ സാധ്യതകൾ അടഞ്ഞുപോയി. ഇത്തരം സമകാലിക വിഷയങ്ങളിൽ ഭരണകൂടം അനുകൂലമായ സമീപനം സ്വീകരിക്കരിച്ച് ഭാഷാ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നാണ് ആവശ്യപ്പെടാനുള്ളത്.

(കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷൻ സംസ്ഥാന ജന. സെക്രട്ടറിയാണ് ലേഖകൻ)

Content Highlights:Today's Article About Arabic



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിന്റെ 10 വിക്കറ്റ് വീഴ്ത്തി അൻഷുൽ കംബോജ്

Kerala
  •  25 days ago
No Image

'ബി.ജെ.പി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറി, സ്‌നേഹത്തിന്റെ കടയില്‍ അംഗത്വമെടുത്തു: സന്ദീപ് വാര്യര്‍

Kerala
  •  25 days ago
No Image

യു.പിയില്‍ മെഡി.കോളജില്‍ തീപിടിത്തം; 10 നവജാത ശിശുക്കള്‍ വെന്തുമരിച്ചു, 16 കുഞ്ഞുങ്ങള്‍ക്ക് പൊള്ളലേറ്റു

National
  •  25 days ago
No Image

തെളിമ പദ്ധതിക്ക് തുടക്കം:  റേഷൻ കാർഡിലെ തെറ്റുകൾ സൗജന്യമായി തിരുത്താം

Kerala
  •  25 days ago
No Image

സി.പി.എമ്മിലേക്കല്ല, സന്ദീപ് വാര്യര്‍ എത്തിയത് കോണ്‍ഗ്രസില്‍; സുധാകരനും സതീശനും ചേര്‍ന്ന് സ്വീകരിച്ചു

Kerala
  •  25 days ago
No Image

ഒന്നെടുത്താല്‍ ഒന്ന് സൗജന്യം; എല്‍ഇഡി ബള്‍ബ് ഓഫറുമായി കെഎസ്ഇബി

Kerala
  •  25 days ago
No Image

പരിഷ്കരണം പാളി; ഒന്നാം ക്ലാസിലെ പുതിയ പാഠപുസ്തകം വീണ്ടും മാറ്റാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  25 days ago
No Image

കൊയിലാണ്ടി ബസ് സ്റ്റാന്‍ഡില്‍ ചുറ്റിത്തിരിയുന്ന കുട്ടികളെ ചോദ്യം ചെയ്തതിന് വനിത എഎസ്‌ഐയെ കൊണ്ട് മാപ്പു പറയിപ്പിച്ചു യുവാക്കള്‍;  വൈറലായി വിഡിയോ

Kerala
  •  25 days ago
No Image

അബ്ദുറഹീമിന്റെ മോചനത്തിനായി സമാഹരിച്ചത് 47.87 കോടി; ഇതുവരെ ചെലവായത് 36.27 കോടിയെന്ന് ലീഗല്‍ അസിസ്റ്റന്‍സ് കമ്മിറ്റി 

Kerala
  •  25 days ago
No Image

തിരുവനന്തപുരത്ത് വീട്ടുമുറ്റത്ത് നില്‍ക്കുന്നയാളെ മദ്യപിച്ചെത്തിയ അയല്‍വാസി വെട്ടിക്കൊന്നു

Kerala
  •  25 days ago