ശ്രദ്ധിക്കുക! വീട്ടമ്മമാര്‍ ആദായ നികുതി റിട്ടേണ്‍ നല്‍കേണ്ടത് എപ്പോഴാണെന്നറിയാമോ? നിയമം ഇങ്ങനെ
ശ്രദ്ധിക്കുക! വീട്ടമ്മമാര്‍ ആദായ നികുതി റിട്ടേണ്‍ നല്‍കേണ്ടത് എപ്പോഴാണെന്നറിയാമോ? നിയമം ഇങ്ങനെ
ഒരു വ്യക്തിയുടെ വാര്‍ഷിക വരുമാനം നിശ്ചിത പരിധി കവിഞ്ഞാല്‍ ആദായ നികുതി റിട്ടേണ്‍ (ഐ.ടി.ആര്‍) നല്‍കണമെന്നാണ് നിയമം. സാമ്പത്തിക വര്‍ഷം 2.50 ലക്ഷത്തിന് മുകളില്‍ വരുമാനമുള്ളവരില്‍ നിന്നാണ് റിട്ടേണ്‍ ഈടാക്കുന്നത്. ഈ വര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയ പരിധി ജൂലൈ 31ന് അവസാനിക്കുകയാണ്. അതിന് ശേഷം റിട്ടേണ്‍ സമര്‍പ്പിക്കുന്നവര്‍ നികിതിയോടൊപ്പം പിഴ കൂടി അടക്കേണ്ടി വരും. ജൂലൈ 27 വരെ 5 കോടിയിലധികം ഐ.ടി.ആറുകള്‍ ഫയല്‍ ചെയ്തിട്ടുണ്ടെന്നാണ് ആദായ നികുതി വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.
അതാത് സാമ്പത്തിക വര്‍ഷത്തില്‍ ഐ.ടി.ആറുകള്‍ ഫയല്‍ ചെയ്യേണ്ടത് ഒരോ വ്യക്തിക്കും നിര്‍ബന്ധമായ കാര്യമാണ്. സ്ഥിര വരുമാനമുള്ള വീട്ടമ്മമാരും നികുതി നല്‍കേണ്ടി വരുമെന്നാണ് വിദഗ്ദരുടെ അഭിപ്രായം. കാരണം പല കുടുംബിനകള്‍ക്കും ബിസിനസോ ജോലിയോ ഇല്ലെങ്കില്‍ പോലും മറ്റു വരുമാന സ്രോതസുകള്‍ ഉണ്ടെന്നതാണ് ഇതിന് കാരണം. ഉദാഹരണത്തിന് ബാങ്കുകളിലെ ഫിക്‌സഡ് ഡെപ്പോസിറ്റില്‍ നിന്നും ലഭിക്കുന്ന വരുമാനം, വീട്ടുവാടക എന്നിവയൊക്കെ അവരുടെ വരുമാന സ്രോതസായി പരിഗണിക്കുമെന്നതാണ് ഇതിന് കാരണം.
നിലവില്‍ മൂന്ന് ലക്ഷം രൂപയില്‍ താഴെയുള്ള വീട്ടമ്മമാര്‍ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ടതില്ലെന്നാണ് നിയമം. ഇനി 80 വയസിന് മുകളിലുള്ള സ്ത്രീകളാണെങ്കില്‍ ഈ പരിധി 5 ലക്ഷമാണ്.
ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ട സാഹചര്യങ്ങള്‍
നിക്ഷേപങ്ങളില്‍ നിന്നുള്ള വരുമാനം
മാതാപിതാക്കളോ, ഭര്‍ത്താക്കന്‍മാരോ, മക്കളോ വീട്ടമ്മയുടെ പേരില്‍ നിക്ഷേപങ്ങള്‍ നടത്തിയിട്ടുണ്ടെങ്കില്‍ അത് ആദായ നികുതിയുടെ പരിധിയില്‍ വരുന്നതാണ്. സ്വന്തമായി നടത്തിയതല്ലെങ്കിലും ഇത് വീട്ടമ്മമാരുടെ സാമ്പത്തിക സ്രോതസ്സായാണ് പരിഗണിക്കപ്പെടുന്നത്. ബാങ്ക് സ്ഥിര നിക്ഷേപങ്ങള്‍, മ്യൂച്വല്‍ ഫണ്ടുകള്‍, ഇക്വിറ്റികള്‍ എന്നിവയില്‍ നിന്ന് പരിധിയില്‍ കവിഞ്ഞ വരുമാനം വീട്ടമ്മമാര്‍ക്ക് ലഭിക്കുന്നുണ്ടെങ്കില്‍ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കണം.
ബാങ്കിലെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് പുറമെയുള്ള വരുമാനം
സ്ലാബ് റേറ്റ് അനുസരിച്ചാണ് സ്ഥിര നിക്ഷേപങ്ങളില്‍ നികുതി കണക്കാക്കുന്നത്. 2.5 ലക്ഷത്തിന് മുകളില്‍ എഫ്.ഡികളില്‍ നിന്ന് വരുമാനം ലഭിക്കുന്നുണ്ടെങ്കില്‍ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കണം. എഫ്.ഡികള്‍ക്ക് പുറമെ മറ്റേതെങ്കിലും വരുമാന മാര്‍ഗങ്ങളിലോ, വസ്തുക്കളിലോ, സ്ഥലങ്ങളിലോ പണം നിക്ഷേപിക്കുകയും അതില്‍ നിന്ന് പരിധിയില്‍ കവിഞ്ഞ് വരുമാനം ഉണ്ടാവുകയും ചെയ്താലും വീട്ടമ്മമാര്‍ ഐ.ടി.ആര്‍ ഫയല്‍ ചെയ്യണം.
ഐ.ടി.ആര്‍ ഫയല്‍ ചെയ്താലുള്ള ഗുണങ്ങള്‍
ബാങ്ക് ലോണുകള്‍ ലഭിക്കാന്‍ സഹായിക്കുന്നു
കൃത്യമായി വരുമാനത്തിന് അനുസരിച്ച് റിട്ടേണ്‍ സമര്‍പ്പിച്ചാല്‍ ഒരുപാട് ഗുണങ്ങളുണ്ട്. നിയമ നടപടികളില്‍ നിന്ന് രക്ഷപ്പെടുന്നതിന് പുറമെ ഐ.ടി.ആര്‍ ഫയല്‍ ചെയ്യുന്നത് നിങ്ങള്‍ക്ക് ബാങ്ക് ലോണുകള്‍ ലഭ്യമാകാന്‍ സഹായകമായിരിക്കും. വീട്ടമ്മമാരായ സ്ത്രീകളാണെങ്കിലും വരുമാന സ്രോതസുകള്‍ കൃത്യമായി വെളിപ്പെടുത്തേണ്ടി വരും. സ്ത്രീകളുടെ പേരില്‍ ഭവന വായ്പയെടുക്കുന്ന സമയത്ത് പല ബാങ്കുകളും പലിശ നിരക്കില്‍ ഇളവ് വരുത്താറുണ്ട്. തുടര്‍ച്ചയായി മൂന്ന് വര്‍ഷമെങ്കിലും ഐ.ടി.ആര്‍ ഫയല്‍ ചെയ്യുന്നവര്‍ക്കാണ് ലോണിന് അര്‍ഹതയുള്ളത്.
വിസ നടപടിക്രമങ്ങളെ സഹായിക്കുന്നു
ആദായ നികുതി റിട്ടേണ്‍ അടച്ചാലുള്ള മറ്റൊരു ഗുണം അത് നിങ്ങളുടെ വിസ നടപടി ക്രമങ്ങള്‍ എളുപ്പത്തിലാക്കുമെന്നതാണ്. വിസ ലഭിക്കുന്നതില്‍ നിങ്ങളുടെ സാമ്പത്തിക സ്രോതസ് വെളിപ്പെടുത്തേണ്ടതുണ്ട്. ഐ.ടി.ആര്‍ അതിനുള്ള ഏറ്റവും ആധികാരികമായ രേഖയായി പരിഗണിക്കുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."