അഞ്ചു വയസുകാരിയുടെ കൊലപാതകം; പ്രതി അസ്ഫാകിനെ കോടതിയില്‍ ഹാജരാക്കി; റിമാന്‍ഡില്‍
അഞ്ചു വയസുകാരിയുടെ കൊലപാതകം; പ്രതി അസ്ഫാകിനെ കോടതിയില്‍ ഹാജരാക്കി; റിമാന്‍ഡില്‍
കൊച്ചി: ആലുവയില്‍ അഞ്ചു വയസുകാരിയെ ക്രൂരപീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ കേസിലെ പ്രതി അസ്ഫാക് ആലത്തിനെ കോടതിയില്‍ ഹാജരാക്കി. പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ആലുവ മജിസ്ട്രേറ്റിന്റെ വീട്ടിലാണ് പ്രതിയെ ഹാജരാക്കിയത്.
വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി പ്രതിയെ കസ്റ്റഡിയില്‍ ലഭിക്കാന്‍ പൊലിസ് നാളെ അപേക്ഷ സമര്‍പ്പിച്ചേക്കും. ആലുവ ഈസ്റ്റ് പൊലിസ് സ്റ്റേഷനിലെ വൈദ്യപരിശോധനകള്‍ക്ക് ശേഷമാണ് പ്രതിയെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയത്. പോക്സോ, കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍ അടക്കം ഒന്‍പത് വകുപ്പുകളാണ് അസ്ഫാക്കിനെതിരെ ചുമത്തിയിരിക്കുന്നത്.
കുറ്റകൃത്യം നടത്തിയതിന് പ്രതിക്ക് മറ്റാരുടേയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നറിയുന്നതിന് പൊലിസ് വിശദമായ അന്വേഷണം നടത്തും. പ്രാഥമിക ചോദ്യം ചെയ്യലില്‍ ഒറ്റയ്ക്കാണ് കുറ്റകൃത്യം നടത്തിയതെന്നാണ് പ്രതി പൊലിസില്‍ മൊഴി നല്‍കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."