'കര്‍മം ചെയ്യാന്‍ വിളിച്ചപ്പോള്‍ ചില പൂജാരിമാര്‍ ചോദിച്ചു ഹിന്ദിക്കാരുടെ കുട്ടിയല്ലേ..ഒടുവില്‍ പരിചയ സമ്പത്തില്ലെങ്കിലും ഞാന്‍ തന്നെ മുന്നിട്ടിറങ്ങി' ചാന്ദ്‌നിയുടെ അന്ത്യകര്‍മ്മങ്ങള്‍ ചെയ്ത പൂജാരി പറയുന്നു
'കര്‍മം ചെയ്യാന്‍ വിളിച്ചപ്പോള്‍ ചില പൂജാരിമാര്‍ ചോദിച്ചു ഹിന്ദിക്കാരുടെ കുട്ടിയല്ലേ..ഒടുവില്‍ പരിചയ സമ്പത്തില്ലെങ്കിലും ഞാന്‍ തന്നെ മുന്നിട്ടിറങ്ങി' ചാന്ദ്‌നിയുടെ അന്ത്യകര്‍മ്മങ്ങള്‍ ചെയ്ത പൂജാരി പറയുന്നു
കൊച്ചി: കഴിഞ്ഞ ദിവസം അതിക്രൂരമായി കൊലചെയ്യപ്പെട്ട ചാന്ദ്‌നി എന്ന അഞ്ചു വയസ്സുകാരിയുടെ അന്ത്യകര്‍മങ്ങള്‍ ചെയ്യാന്‍ വിസമ്മതിച്ച് ഒരു കൂട്ടം പൂജാരിമാര്‍. ഒടുവില്‍ പൂജാരിയായ രേവതന്‍ എന്നയാളാണ് കുട്ടിയുടെ അന്ത്യകര്‍മങ്ങള്‍ ചെയ്തത്. 'ആലുവ പോയി. മാള പോയി. കുറുമശ്ശേരി ഭാഗത്തൊക്കെ പോയി അലഞ്ഞു. എന്നാല്‍ അവിടെയുള്ള പൂജാരിമാരൊന്നും കര്‍മങ്ങള്‍ ചെയ്യാന്‍ തയ്യാറായില്ല. ഹിന്ദിക്കാരുടെ കുട്ടിയല്ലേ എന്നാണ് അവര്‍ ചോദിച്ചത്. അവരെന്താ മനുഷ്യരല്ലേ...കേട്ടപ്പോള്‍ വിഷമമായി. ഈ പറഞ്ഞവാണ് മനുഷ്യരല്ലാത്തത്. ഒടുവില്‍ ഞാന്‍ തന്നെ കര്‍മങ്ങള്‍ ചെയ്തു. എനിക്കധികം അറിഞ്ഞിട്ടല്ല. ഒരിക്കല്‍ മാത്രമേ ഞാന്‍ കര്‍മങ്ങള്‍ ചെയ്തിട്ടുള്ളൂ' ചാന്ദ്‌നിയുടെ അന്ത്യ കര്‍മങ്ങള്‍ ചെയ്ത രേവതന്‍ പറയുന്നു.
ആലുവയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ അഞ്ചു വയസ്സുകാരിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ ആലുവ മാര്‍ക്കറ്റിലെ മാലിന്യ കൂമ്പാരത്തിനരികെ നിന്നാണ് കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകിട്ട് 3 മണിയോടെയാണ് ജ്യൂസ് വാങ്ങിക്കൊടുത്ത് അസഫാക് ആലം കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത്. സിസിടിവി ദൃശ്യത്തിന്റെ പരിശോധനയില്‍ അസഫാക് കുട്ടിയെ കൊണ്ടു പോകുന്നത് തിരിച്ചറിഞ്ഞ പൊലിസ് ഇയാളെ രാത്രി ഒമ്പതര മണിയോടെ തൊട്ടക്കട്ട് കരയില്‍ നിന്ന് ഇയാളെ പിടികൂടി. പിന്നീട് നിരവധി തവണ നടത്തിയ ചോദ്യം ചെയ്യലിനൊടുവില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.
പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിട്ടുണ്ട്. ആലുവ മജിസ്‌ട്രേറ്റിന്റെ വീട്ടിലാണ് ഇന്ന് പ്രതിയെ ഹാജരാക്കിയത്. വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി പ്രതിയെ കസ്റ്റഡിയില്‍ ലഭിക്കാന്‍ പൊലിസ് നാളെ അപേക്ഷ സമര്‍പ്പിച്ചേക്കും. ആലുവ ഈസ്റ്റ് പൊലിസ് സ്റ്റേഷനിലെ വൈദ്യപരിശോധനകള്‍ക്ക് ശേഷമാണ് പ്രതിയെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയത്. പോക്‌സോ, കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍ അടക്കം ഒന്‍പത് വകുപ്പുകളാണ് അസ്ഫാക്കിനെതിരെ ചുമത്തിയിരിക്കുന്നത്.
കുറ്റകൃത്യം നടത്തിയതിന് പ്രതിക്ക് മറ്റാരുടേയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നറിയുന്നതിന് പൊലിസ് വിശദമായ അന്വേഷണം നടത്തും. പ്രാഥമിക ചോദ്യം ചെയ്യലില്‍ ഒറ്റയ്ക്കാണ് കുറ്റകൃത്യം നടത്തിയതെന്നാണ് പ്രതി പൊലിസില്‍ മൊഴി നല്‍കിയിരിക്കുന്നത്.
aluva-5-year-old-gorl-murder-news
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."