ഗൂഗിളിന്റെ ബെംഗലുരു ഓഫീസില്‍ ജോലി ഒഴിവ്; ആകർഷകമായ ശമ്പളവും ആനുകൂല്യങ്ങളും; അപേക്ഷിക്കാന്‍ മറക്കല്ലെ
ഗൂഗിളിന്റെ ബെംഗലുരു ഓഫീസില്‍ ജോലി ഒഴിവ്; ആകർഷകമായ ശമ്പളവും ആനുകൂല്യങ്ങളും; അപേക്ഷിക്കാന്‍ മറക്കല്ലെ
ടെക് ഭീമനായ ഗൂഗിളില്‍ ജോലി കിട്ടിയാലോ? അതും ഇന്ത്യയുടെ ടെക് സിറ്റിയില്‍. ടെക്‌നോളജി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യക്കാര്‍ക്ക് അതില്‍പ്പരം സന്തോഷം വേറെയുണ്ടോ? എങ്കില്‍ അതിനുള്ള മികച്ച അവസരമാണ് ഇപ്പോള്‍ കൈവന്നിരിക്കുന്നത്. സോഫ്റ്റ് വെയര്‍ എഞ്ചിനീയറിങ്ങില്‍ ബിരുദവും അതിന് മുകളില്‍ യോഗ്യതയുള്ളവരെയുമാണ് ഗൂഗിള്‍ കാത്തിരിക്കുന്നത്. നിയമനം ലഭിച്ചാല്‍ ആകര്‍ഷകമായ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നിങ്ങള്‍ക്ക് ലഭിക്കും. ഗൂഗിളിന്റെ ബെംഗലുരുവിലുള്ള കേന്ദ്രത്തിലാണ് ഒഴിവുള്ളത്. സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍, മൊബൈല്‍(ആന്‍ഡ്രോയ്ഡ്) , ഗൂഗിള്‍ നെസ്റ്റ് എന്നീ മേഖലകളിലേക്കാണ് നിയമനം.
കോഡിങ്, ഡിസൈനിങ്, പ്രോജക്ട് ഡിസൈനിങ്, പ്രൊഡക്ടുകളുള്‍ ഹാര്‍ഡ് വെയറുകള്‍ എന്നിവയുടെ പ്രശ്‌നങ്ങള്‍ അവലോകനം ചെയ്യുക, സേവന പ്രവര്‍ത്തനങ്ങള്‍, നെറ്റ് വര്‍ക്ക് പ്രശ്‌നങ്ങള്‍ എന്നവക്ക് പുറമെ കമ്പനി നിര്‍ദേശിക്കുന്ന മറ്റ് ജോലികള്‍ എന്നിവയാണ് നിങ്ങള്‍ ചെയ്യേണ്ടത്.
യോഗ്യത
- ബാച്ചിലര്‍ ഡിഗ്രി/ അല്ലെങ്കില്‍ തത്തുല്യമായ പ്രായോഗിക പരിചയം
- പൈത്തണ്‍, സി, ജാവ, അല്ലെങ്കില്‍ ജാവാസ്‌ക്രിപ്റ്റ് എന്നിവയില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് അടിസ്ഥാന യോഗ്യതയായി കണക്കാക്കുന്നത്.
ഇവ കൂടാതെ കമ്പ്യൂട്ടര്‍ സയന്‍സിലോ ബന്ധപ്പെട്ട മേഖലയിലോ ബിരുദാനന്തര ബിരുദമോ, പി.എച്.ഡിയോ ഉള്ളവര്‍ക്ക് പ്രത്യക പരിഗണനയുണ്ടായിരിക്കും. ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം, പെര്‍ഫോമന്‍സ് ഒപ്റ്റിമൈസേഷന്‍, ലാര്‍ജ് സ്‌കെയില്‍ സിസ്റ്റം ഡാറ്റ വിശകലനം, വിഷ്വലൈസേഷന്‍ ടൂളുകള്‍/ അല്ലെങ്കില്‍ ഡീബഗ്ഗിങ് എന്നിവയില്‍ കുറഞ്ഞത് ഒരുവര്‍ഷത്തെ പരിചയം, ആക്‌സസ് ചെയ്യാവുന്ന സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കുന്നതില്‍ മുന്‍ പരിചയം ഉള്ളവര്‍ക്കും പ്രത്യക പരിഗണനയുണ്ടായിരിക്കും.
ഗൂഗിളിന്റെ ഒഫീഷ്യല്‍ വെബ്‌സൈറ്റ് വഴി നിങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."