വിദേശ പഠനം; എന്തുകൊണ്ട് യു.കെ? ഏഴ് കാരണങ്ങള്‍ ഇവയാണ്
വിദേശ പഠനം; എന്തുകൊണ്ട് യു.കെ? ഏഴ് കാരണങ്ങള്‍ ഇവയാണ്
വിദേശ വിദ്യാഭ്യാസം തെരഞ്ഞെടുക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളെ സംബന്ധിച്ച് ഏറ്റവും പ്രിയം യു.കെയോടാണ്. കേന്ദ്ര സര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം 2022 ല്‍ 7,70000ല ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് ഉപരി പഠനത്തിനായി യു.കെയിലെത്തിയത്. ഒരോ വര്‍ഷവും 10 ശതമാനം വെച്ചാണ് യു.കെയിലേക്കുള്ള ഇന്ത്യന്‍ കുടിയേറ്റം വര്‍ധിക്കുകയും ചെയ്യുന്നുണ്ട്.
2020-21 അക്കാദമിക് വര്‍ഷത്തില്‍ യു.കെയിലെ വിദേശ വിദ്യാര്‍ഥികളില്‍ രണ്ടാം സ്ഥാനത്ത് ഇന്ത്യക്കാരായിരുന്നു. 87,045 പുതിയ വിദ്യാര്‍ഥികളാണ് അത്തവണ യു.കെയിലെ കോളജുകളില്‍ ഒന്നാം വര്‍ഷം അഡ്മിഷനെടുത്തത്. ജൂണ്‍ 2022ല്‍ ഈക്കണക്ക് 118,000 മായി ഉയര്‍ന്നു. എന്തായിരിക്കും ഇതിന് കാരണം?
വിദേശ വിദ്യാഭ്യാസത്തിന് യു.കെ തെരഞ്ഞെടുക്കാനുള്ള ഏഴ് കാരണങ്ങള്‍
- ലോകോത്തര യൂണിവേഴ്‌സിറ്റികള്‍
ലോകത്തിലെ ഏറ്റവും പുരാതനമായ യൂണിവേഴ്‌സിറ്റികളില്‍ പലതും യു.കെയിലാണ്. 12-13 നൂറ്റാണ്ടുകളില്‍ സ്ഥാപിതമായ യൂണിവേഴ്‌സിറ്റികള്‍ യു.കെയിലുണ്ട്. അതുകൊണ്ട് തന്നെ ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസവും മെച്ചപ്പെട്ട സൗകര്യങ്ങളുമാണ് യു.കെയിലുള്ള യൂണിവേഴ്‌സിറ്റികള്‍ നിങ്ങള്‍ക്കായി കാത്തുവെച്ചിരിക്കുന്നത്. കേംബ്രിഡ്ജ് , ഓക്‌സ്‌ഫോര്‍ഡ് അടക്കമുള്ള യൂണിവേഴ്‌സിറ്റികള്‍ ലോകത്തിലെ തന്നെ മികച്ച 10 സര്‍വകലാശാലകളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നവയാണ്. ഇത് കൂടാതെ ലോകോത്തര നിലവാരമുള്ള നിരവധി സര്‍വകലാശാലകളാണ് യു.കെയെ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ പ്രിയപ്പെട്ട ഇടമാക്കി മാറ്റുന്നതിനുള്ള പ്രധാന കാരണം.
- മെച്ചപ്പെട്ട വിദ്യാഭ്യാസ സമ്പ്രദായം
ലോകത്തിലെ തന്നെ ഏറ്റവും മെച്ചപ്പെട്ട വിദ്യാഭ്യാസ സമ്പ്രദായം വാഗ്ദാനം ചെയ്യുന്ന കോളജുകളാണ് യു.കെയിലുള്ളത്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം അളക്കുന്നതിനായി പ്രത്യേക ഏജന്‍സി തന്നെ രാജ്യത്ത് നിലവിലുണ്ട്. സ്വതന്ത്ര്യ സ്ഥാപനമായ ക്വാളിറ്റി അഷ്വറന്‍സ് ഏജന്‍സി എല്ലാ വര്‍ഷവും യു.കെയിലെ യൂണിവേഴ്‌സിറ്റികളുടെ പഠന നിലവാരം വിശകലനം ചെയ്ത് റിപ്പോര്‍ട്ട് സമര്‍പ്പിക്കാറുണ്ട്. അതുകൊണ്ട് തന്നെ രാജ്യത്തെ വിദ്യാഭ്യാസ നിലവാരം ഏറ്റവും മികച്ച് നില്‍ക്കുന്നു.
- പഠനത്തോടൊപ്പം ജോലി
യു.കെയില്‍ ഒരു വര്‍ഷത്തെ ബിരുദ കോഴ്‌സ് പൂര്‍ത്തിയാക്കാന്‍ നിങ്ങള്‍ക്ക് ശരാശരി 9250 യു.എസ് ഡോളറോളം വേണ്ടിവരും. സാധാരണക്കാരനായ ഇന്ത്യന്‍ വിദ്യാര്‍ഥിയെ സംബന്ധിച്ച് ഇത് താങ്ങാവുന്നതിനും അപ്പുറമായിരിക്കും. സ്‌കോളര്‍ ഷിപ്പുകളും, പാര്‍ട്ട് ടൈം ജോലി ചെയ്തുമാണ് പലരും പഠിക്കാനുള്ള ഫീസടക്കുന്നത്. യു.കെയിലാണെങ്കില്‍ വിദേശ വിദ്യാര്‍ഥികള്‍ക്ക് ആഴ്ചയില്‍ പരമാവധി 20 മണിക്കൂര്‍ ജോലി ചെയ്യാന്‍ അനുമതിയുണ്ട്. സെമസ്റ്റര്‍ ഇടവേളകളിലും, അവധി ദിവസങ്ങളിലും മുഴുവന്‍ സമയവും ജോലിക്ക് അനുമതിയുണ്ട്. പല വിദ്യാര്‍ഥികളും ഹോട്ടലുകളിലും, വെയിറ്ററായും, ഷോപ്പുകളില്‍ നിന്നും ജോലി നോക്കി പഠനത്തിനുള്ള തുക കണ്ടെത്തുന്നു. ആഴ്ചയില്‍ ഏകദേശം 100 പൗണ്ടോളം ഇത്തരത്തില്‍ സമ്പാദിക്കാന്‍ കഴിയുന്നതും യു.കെയെ വ്യത്യസ്തമാക്കുന്ന ഘടകമാണ്.
- യൂറോപ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനുള്ള സൗകര്യം
നെതര്‍ലാന്‍ഡ്‌സ്, ഫ്രാന്‍സ്, ബെല്‍ജിയം തുടങ്ങിയ പ്രമുഖ യൂറോപ്യന്‍ രാജ്യങ്ങളുമായി സൗഹൃദപരമായ ബന്ധമാണ് ബ്രിട്ടനുള്ളത്. പല രാജ്യങ്ങളിലും ട്രെയിന്‍ വഴി തന്നെ പോയി വരാനുള്ള സൗകര്യവും നിലനില്‍ക്കുന്നു. അതുകൊണ്ട് തന്നെ യു.കെയോടൊപ്പം മറ്റു പല വിദേശ രാജ്യങ്ങള്‍ കൂടി സന്ദര്‍ശിക്കാനുള്ള അവസരവും വിദ്യാര്‍ഥികളെ രാജ്യത്തേക്ക് ആകര്‍ഷിക്കുന്ന ഘടകമാണ്.
- പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസ
ഗ്രാജ്വേറ്റ് റൂട്ട് എന്ന പദ്ധതിയിലൂടെ വിദേശ വിദ്യാര്‍ഥികള്‍ക്ക് ബിരുദമോ ബിരുദാനന്ത ബിരുദമോ പൂര്‍ത്തിയാക്കിയതിന് ശേഷവും രണ്ട് വര്‍ഷം വരെ രാജ്യത്ത് തുടരാനുള്ള അനുമതി യു.കെ സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ഈ കാലയളവില്‍ അവര്‍ക്ക് ജോലിയെടുക്കാനുള്ള അനുമതിയുണ്ട്. അല്ലെങ്കില്‍ ഫ്രീ ലാന്‍സായി തൊഴിലില്‍ ഏര്‍പ്പെടാനോ ഇന്റേണ്‍ഷിപ്പ് ചെയ്യാനോ സാധിക്കും. നിരവധി വിദ്യാര്‍ഥികളാണ് ഇത്തരത്തില്‍ ജോലിയെടുത്ത് യു.കെയില്‍ തുടരുന്നുണ്ട്. ഇതും യു.കെയിലേക്കുള്ള കുടിയേറ്റത്തിന് പ്രധാന കാരണമാണ്.
- തൊഴിലവസരങ്ങള്‍
ഇന്ത്യയില്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി തൊഴിലില്ലായ്മ നിരക്ക് വലിയ തോതില്‍ വര്‍ധിച്ചിട്ടുണ്ട്. അഭ്യസ്ഥ വിദ്യരായ വിദ്യാര്‍ഥികള്‍ രാജ്യം വിടാനുള്ള പ്രധാന കാരണം ഇതുതന്നെയായിരുന്നു. യു.കെയിലാണെങ്കില്‍ മെച്ചപ്പെട്ട തൊഴിലവസരങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്. ഓഫീസ് ഫോര്‍ ഇന്റര്‍ നാഷണലിന്റെ കണക്ക് പ്രകാരം 1.2 ദശ ലക്ഷം തൊഴിലവസരങ്ങളാണ് യു.കെയില്‍ പുതുതായി രേഖപ്പെടുത്തിയത്. കേംബ്രിഡ്ജ്, ഓക്‌സ്‌ഫോര്‍ഡ് തുടങ്ങിയ സര്‍വകലാശാലകളില്‍ നിന്ന് ബിരുദം പൂര്‍ത്തിയാക്കുന്നവര്‍ക്ക് തൊഴില്‍ മേഖലയില്‍ മുന്‍ തൂക്കമുണ്ടെന്നതും മറ്റൊരു പ്രധാന കാരണമായി പറയാം.
- ഹ്രസ്വ കാല കോഴ്‌സുകള്‍
ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോള്‍ യു.കെയിലെ പല കോഴ്‌സുകളും കുറഞ്ഞ കാലം കൊണ്ട് പൂര്‍ത്തിയാക്കാം. എ.ബി.എ, എം.ഐ.എം, എം.എ, എം.എസ്.സി പോലുള്ള കോഴ്‌സുകള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാവുന്നതാണ്. ടെക്‌നിക്കല്‍ വശത്തേക്കാള്‍ പ്രാക്ടിക്കല്‍ സാധ്യതകള്‍ക്ക് മുന്‍തൂക്കം നല്‍കിയാണ് യു.കെയിലെ പല കോഴ്‌സുകളും പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് തന്നെ വിദ്യാര്‍ഥികള്‍ക്ക് മികച്ച സാധ്യതയാണ് തുറക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."