പാതിരാത്രിയെത്തി ചുമരില്‍ ചിത്രംവരച്ച് ബ്ലാക്ക് മാന്‍; കണ്ണൂരിലെ അജ്ഞാതന്റെ ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍
കണ്ണൂരിലെ അജ്ഞാതന്റെ ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍
കണ്ണൂര്‍: ചെറുപുഴയിലെ അജ്ഞാതന്‍ സി.സി.ടി.വിയില്‍. പ്രാപ്പൊയിലിലെ വീടിന്റെ ചുമരില്‍ ചിത്രം വരയ്ക്കുന്ന ദൃശ്യങ്ങളാണ് പുറത്തായത്. തുണികൊണ്ട് ശരീരം മൂടിയ നിലയിലുള്ള അജ്ഞാതനെയാണ് ദൃശ്യങ്ങളില്‍ കാണുന്നത്.
കഴിഞ്ഞ ദിവസം പ്രദേശത്തെ നിരവധി വീടുകളില്‍ കരികൊണ്ട് ബ്ലാക്ക്മാന്‍ എന്ന് എഴുതിയിരുന്നു. ഒരേ സമയം പലയിടങ്ങളിലായി അജ്ഞാതന്‍ പ്രത്യക്ഷപ്പെടാറുണ്ടെന്നും പുലര്‍ച്ചെ നേരത്ത് ജനാലകളിലും വാതിലിലും അടിച്ച് ശബ്ദമുണ്ടക്കിയ ശേഷം ഓടിയൊളിക്കുകയാണ് ഇയാള്‍ ചെയ്യുന്നതെന്നും നാട്ടുകാര്‍ പറയുന്നു. ചുമരില്‍ കരിമുക്കി കൈയ്യടയാളം പതിപ്പിക്കുക, ടാപ്പ് തുറന്നിടുക, ഉണക്കാനിട്ട തുണികള്‍ മടക്കി വെക്കുക എന്നിങ്ങനെ പോകുന്നു അജ്ഞാതന്റെ വേലത്തരങ്ങള്‍. ശബ്ദം കേട്ട് വീട്ടുകാര്‍ പുറത്തിറങ്ങിയാല്‍ ആളെ കാണുകയുമില്ല.
രാത്രിയില്‍ ഇറങ്ങുന്ന അജ്ഞാതനായി പൊലീസും നാട്ടുകാരും തെരച്ചിലിലാണ്. ഇതിന് ഇടയിലാണ് അജ്ഞാതന്റെ ദൃശ്യങ്ങള്‍ സി സി ടിവിയില്‍ പതിഞ്ഞത്. ഇയാള്‍ക്കായുള്ള പൊലീസിന്റെയും നാട്ടുകാരുടെയും തെരച്ചില്‍ തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."