എന്നെ ഞാനാക്കിയത് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കോച്ച്; ടെന്‍ ഹാഗിനെ പുകഴ്ത്തി ആഴ്‌സണലിന്റെ പുത്തന്‍ താരം
ആഴ്‌സണലിന്റെ കഴിഞ്ഞ സീസണ്‍ തീര്‍ത്തും പ്രവചനാതീതമായിരുന്നു. മികച്ച സ്‌ക്വാഡുമായി എത്തി ഒരു വേള പ്രീമിയര്‍ ലീഗ് ഉറപ്പിച്ചു എന്ന് കരുതിയ ക്ലബ്ബിന് എന്നാല്‍ കഴിഞ്ഞ സീസണില്‍ ഒറ്റ ട്രോഫി പോലും സ്വന്തമാക്കാന്‍ സാധിച്ചില്ല. ഏറെ നാളിന് ശേഷം തങ്ങളുടെ ഏറ്റവും മികച്ച പ്രകടനം കാഴ്ച വെച്ചിട്ടും ക്ലബ്ബ് ട്രോഫിലെസായി തുടരുന്നതില്‍ വലിയ നിരാശയാണ് ഗണ്ണേഴ്‌സിന്റെ ആരാധകരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുളളത്.
പുതിയ സീസണില്‍ കഴിഞ്ഞ സീസണില്‍ നിര്‍ത്തിവെച്ച പോരാട്ട വീര്യത്തിന്റെ ബാക്കി പുറത്തെടുക്കാനായി മികച്ച സൈനിങുകള്‍ നടത്താന്‍ ലണ്ടന്‍ ക്ലബ്ബിന് സാധിച്ചിട്ടുണ്ട്.
ഇപ്പോള്‍ തന്റെ ഫുട്‌ബോള്‍ മികവ് തേച്ചു മിനുക്കി തന്നെയൊരു മികച്ച പ്ലെയറായി പരുവപ്പെടുത്തിയത് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകനായി എറിക് ടെന്‍ഹാഗാണ് എന്ന് അഭിപ്രായപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ് ആഴ്‌സണലിന്റെ പുതിയ സൈനിങായ ടിംബര്‍.ഡച്ച് ക്ലബ്ബായ അയാക്‌സില്‍ കളിക്കുമ്പോള്‍ അക്കാലത്ത് അയാക്‌സിനെ പരിശീലിപ്പിച്ചിരുന്ന ടെന്‍ഹാഗ് തന്റെ കഴിവുകളെ തേച്ചുമിനുക്കാന്‍ തന്നെ സഹായിച്ചു എന്നാണ് ടിംബര്‍ തുറന്ന് പറഞ്ഞിരിക്കുന്നത്.40 മില്യണ്‍ യൂറോക്കാണ് അയാക്‌സില്‍ നിന്നും ടിംബറിനെ ആഴ്‌സണല്‍ സൈന്‍ ചെയ്തിരിക്കുന്നത്.
'എനിക്ക് ആത്മവിശ്വാസം നല്‍കിയതും എന്നെ മികച്ച ഒരു പ്രൊഫഷണല്‍ ഫുട്‌ബോള്‍ പ്ലെയറായി മാറ്റിയതും ടെന്‍ഹാഗാണ്. ഒരു വര്‍ഷം അയാക്‌സില്‍ തന്നെ തുടര്‍ന്ന് ഒരു പ്ലെയറെന്ന നിലയില്‍ ഞാന്‍ സ്വയം നവീകരിച്ചു. ഇപ്പോള്‍ ശരിയായ സമയം എത്തി എന്ന് തോന്നിയതിനാലാണ് ഞാന്‍ ആഴ്‌സണലിലേക്ക് ചേക്കേറിയത്. ലോകത്തിലെ ഏറ്റവും മികച്ച പ്രതിരോധ നിര താരമാവുക എന്നതാണ് എന്റെ അന്തിമമായ ലക്ഷ്യം,' ടിംബര്‍ മിററിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.കഴിഞ്ഞ സീസണില്‍ 34 മത്സരങ്ങളിലാണ് താരം അയാക്‌സിന്റെ ജേഴ്‌സി അണിഞ്ഞത്.
Content Highlights:Made me a much better footballer Jurrien Timber said about ten hag
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."