ഒരേ ഇരിപ്പില്‍ അധിക നേരം ജോലി ചെയ്യുന്നവരാണോ? എങ്കില്‍ സൂക്ഷിക്കണം
ഒരേ ഇരിപ്പില്‍ അധിക നേരം ജോലി ചെയ്യുന്നവരാണോ? എങ്കില്‍ സൂക്ഷിക്കണം
ടെക്‌നോളജികളുടെ വളര്‍ച്ച നമ്മുടെ ആരോഗ്യവുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തുന്ന ഒന്നുതന്നെയാണ്. അനുദിനം വന്നുകൊണ്ടിരിക്കുന്ന പുതിയ അപ്‌ഡേഷനുകള്‍ നമ്മുടെ ജോലി എളുപ്പമാക്കുന്നുണ്ടെങ്കിലും ആരോഗ്യപരമായി നോക്കുകയാണെങ്കില്‍ ചില രോഗങ്ങള്‍ക്ക് കാരണമായേക്കാം.
ഓഫീസ് തിരക്കുകളില്‍ ഏറെ നേരം ഒരേ ഇരിപ്പില്‍ ജോലി ചെയ്യുന്നവര്‍ ശ്രദ്ധിക്കാതെ പോകുന്ന ചില കാര്യങ്ങളുണ്ട്. അങ്ങനെ ജോലിചെയ്യുന്നവര്‍ നിസാരമായി കാണുന്ന ചില കാര്യങ്ങള്‍ ഭാവിയില്‍ ഉണ്ടാക്കിയേക്കാവുന്ന ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് അറിയണം. ഓഫീസിലിരുന്ന് ദീര്‍ഘനേരം ജോലിചെയ്യുക, തുടര്‍ച്ചയായി വീട്ടില്‍ ഇരുന്ന് ടിവി കാണുക എന്നിവ നിങ്ങളെ പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ഇരയാക്കുക മാത്രമല്ല, ഹൃദയാഘാതം, സ്‌ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
മദ്യം, പുകവലി, ജങ്ക് ഫുഡ് എന്നിവ പോലെ തന്നെ ദീര്‍ഘനേരം ഇരിക്കുന്നതും ഹൃദ്രോഗം ഉള്‍പ്പെടെയുള്ള വിട്ടുമാറാത്ത രോഗങ്ങള്‍ വരാന്‍ കാരണമാകും. നിങ്ങള്‍ തുടര്‍ച്ചയായി ഇരിക്കുമ്പോള്‍ നിങ്ങളുടെ ശരീരത്തില്‍ കലോറി സംഭരിക്കപ്പെടുമെന്ന് മാത്രമല്ല, നിങ്ങളുടെ എല്ലുകള്‍ക്കും പേശികള്‍ക്കും അത് അപകടം ഉണ്ടാക്കുകയും ചെയ്യുന്നുണ്ട്.
ഒരാള്‍ അനങ്ങാതെ ഒരേ സ്ഥാനത്ത് കുറേ നേരം ഇരിക്കുമ്പോള്‍ അത് അവരുടെ രക്തചംക്രമണത്തെയും രക്തസമ്മര്‍ദ്ദത്തെയും ബാധിക്കും. ഇത് കൂടുതല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും. ദൈനംദിന ജീവിതത്തിലുണ്ടാകുന്ന ക്രമാനുഗതമായ മാറ്റങ്ങള്‍ കാരണം ഭൂരിഭാഗം ആളുകള്‍ക്കും കൂടുതല്‍ സമയം ഒരിടത്ത് ഇരിക്കേണ്ടി വരുന്നുണ്ട്. ആരെങ്കിലും ഇങ്ങനെ ചെയ്താല്‍ അത് പുകവലി പോലെ തന്നെ അപകടകരമാണെന്ന് പറഞ്ഞു കൊടുക്കേണ്ടത് ആവശ്യമാണ്. അതിനാല്‍ അമിതമായി ഒരേ സ്ഥലത്തുള്ള ഇരിപ്പ് നിങ്ങളുടെ ഹൃദയത്തെ എങ്ങനെ ദോഷകരമായി ബാധിക്കുമെന്ന് അറിയേണ്ടതുണ്ട്.
- രക്തപ്രവാഹത്തിന് സാധ്യത
ഒരാള്‍ ദീര്‍ഘനേരം ഇരുന്നാല്‍ രക്തചംക്രമണവും ശരീരത്തിലെ കൊഴുപ്പ് കത്തിച്ചു കളയുന്ന സംവിധാനത്തിന്റെ കാര്യക്ഷമതയും കുറയും. ഇത് രക്തപ്രവാഹം ത്വരിതപ്പെടുത്തുകയും ധമനികളെ ചുരുക്കുകയും ചെയ്യുന്നു.
- രക്തചംക്രമണം തകരാറിലാകുന്നു
ദീര്‍ഘനേരം ഇരിക്കുന്നത് രക്തചംക്രമണം വഷളാക്കുന്നു. ഇത് സ്‌ട്രോക്ക് പോലെയുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും. രക്തയോട്ടം ശരിയായ രീതിയിലാക്കാനും ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാനും വ്യായാമം ചെയ്യേണ്ടത് വളരെ പ്രധാനമാണ്.
- ഉയര്‍ന്ന രക്തസമ്മര്‍ദ്ദം
ദീര്‍ഘനേരം ഒരേയിടത്തില്‍ ഇരിക്കുന്നത് രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നു. ശാരീരിക പ്രവര്‍ത്തനങ്ങളുടെ അഭാവം ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന് കാരണമാകും. ഇത് ഹൃദ്രോഗങ്ങള്‍ക്കുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. ദിവസവും വ്യായാമം ചെയ്യുന്നതും ഒരേ ഇരിപ്പ് ഇരിക്കുന്ന സമയം കുറയ്ക്കുന്നതും രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ഹൃദയത്തിന്റെ ആരോഗ്യം നിലനിര്‍ത്താനും സഹായിക്കും.
- അമിതവണ്ണത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു
ദീര്‍ഘനേരം ഇരിക്കുന്നത് ശരീരഭാരം വര്‍ധിപ്പിക്കുന്നതിനും അമിതവണ്ണത്തിനും ഇടയാക്കും. അമിതഭാരം ഹൃദയത്തില്‍ അധിക സമ്മര്‍ദ്ദം ചെലുത്തുന്നു. ഇത് ഹൃദ്രോഗം, ഉയര്‍ന്ന കൊളസ്‌ട്രോള്‍, പ്രമേഹം എന്നിവയുടെ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ദിവസേന വ്യായാമം ചെയ്യുന്നത് ശരീരഭാരം നിയന്ത്രിക്കാനും മൊത്തത്തിലുള്ള ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
മുകളില്‍ പറഞ്ഞ ആരോഗ്യപ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ഈ കാര്യങ്ങള്‍ ചെയ്യുക
നടക്കുക: നിങ്ങള്‍ ജോലി സ്ഥലത്തോ മറ്റോ ദീര്‍ഘനേരം ഇരിക്കുകയാണെങ്കില്‍ കുറച്ച് സമയത്തിനുള്ളില്‍ തന്നെ ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേറ്റ് അല്‍പ്പ നേരം നടക്കുക.
എഴുന്നേറ്റ് നിന്ന് ജോലി ചെയ്യാനുള്ള സംവിധാനം ഒരുക്കുക: ജോലി സ്ഥലത്ത് സാധ്യമായ കാര്യമല്ലെങ്കിലും വീട്ടില്‍ ഒരു സ്റ്റാന്‍ഡിംഗ് ഡെസ്‌ക് ക്രമീകരിക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും.
ഇടവേളകള്‍ ഷെഡ്യൂള്‍ ചെയ്യുക: ജോലിയ്ക്കിടയിലുള്ള ഇടവേളകള്‍ ഷെഡ്യൂള്‍ ചെയ്യുന്നത് ഗുണകരമാണ്. പ്രത്യേകിച്ച് ഉച്ചഭക്ഷണത്തിന് ശേഷം വെറുതെ ഇരിക്കുന്നതിനു പകരം, നടക്കുകയോ പടികള്‍ കയറുകയോ ചെയ്യുക. ഇത്തരം ശാരീരിക പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നത് വര്‍ദ്ധിപ്പിക്കുക.
വ്യായാമം: എല്ലാ ആഴ്ചയും കുറഞ്ഞത് 150 മിനിറ്റ് വ്യായാമം ചെയ്യുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."