ആലുവയില്‍ കൊല്ലപ്പെട്ട കുട്ടിയുടെ വീട്ടിലെത്തി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്
ആലുവയില്‍ കൊല്ലപ്പെട്ട കുട്ടിയുടെ വീട്ടിലെത്തി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്
കൊച്ചി: ആലുവയില്‍ കൊടും ക്രൂരതയ്ക്ക് ഇരയായി മരിച്ച അഞ്ച് വയസുകാരിയുടെ വീട് സന്ദര്‍ശിച്ച് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. എറണാകുളം ജില്ലാ കലക്ടറും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. വീട്ടിലെത്തിയ മന്ത്രി കുട്ടിയുടെ മാതാപിതാക്കളെ ആശ്വസിപ്പിച്ചു. മന്ത്രിയെ കണ്ടതോടെ കുട്ടിയുടെ മാതാപിതാക്കള്‍ പൊട്ടിക്കരഞ്ഞു. നേരത്തെ എംഎം മണി എംഎല്‍എ കുട്ടിയുടെ വീട്ടില്‍ സന്ദര്‍ശനം നടത്തിയിരുന്നു. കുട്ടിയുടെ സംസ്‌കാര ചടങ്ങില്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ പങ്കെടുക്കാത്തത് വലിയ വിവാദമായതിനു പിന്നാലെയാണ് ആരോഗ്യ മന്ത്രിയുടെ സന്ദര്‍ശനം.
എല്ലാ സഹായങ്ങളും സര്‍ക്കാര്‍ ഉറപ്പാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കിയിരുന്നു. പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കുന്ന രീതിക്ക് കേസ് നടത്തണമെന്ന് കുടുംബം ആവശ്യപ്പെട്ടെന്നും മുഖ്യമന്ത്രി ഇക്കാര്യത്തില്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. അനാവശ്യമായ വിവാദങ്ങള്‍ സൃഷ്ടിക്കേണ്ടതില്ലെന്ന് മന്ത്രി പ്രതികരിച്ചു. കേസ് അതിശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്നും പഴതുടച്ച് കേസ് നടത്തുമെന്ന് മന്ത്രി വ്യക്തമാക്കി. കേസിന്റെ തുടര്‍നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളിലും നടപടി സ്വീകരിച്ചിട്ടുണ്ട്.
കുട്ടിയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചപ്പോഴും സംസ്‌കാര ചടങ്ങുകള്‍ക്കും ജില്ലയുടെ ചുമതലയുള്ള മന്ത്രി പി രാജീവോ, ജില്ലാ കലക്ടറോ എത്തിയില്ലെന്ന് ആരോപിച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. സര്‍ക്കാരിന് ഔചിത്യമില്ലെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ആരോപിച്ചു. വിഷയത്തില്‍ കോണ്‍ഗ്രസ് പ്രതിഷേധവുമായി രംഗത്തിറങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."