HOME
DETAILS

മാപ്പു പറയലല്ല, നടപടികളാണ് വേണ്ടത്

  
backup
July 30 2023 | 18:07 PM

editorial-jul-31

ആലുവയിലെ അഞ്ചുവയസുകാരിയുടെ ദാരുണ കൊലപാതകത്തിന്റെ ഞെട്ടലില്‍നിന്ന് കേരളം ഇതുവരെ മോചിതമായിട്ടില്ല. ആ കുരുന്നിൻ്റെ മാതാപിതാക്കളുടെ വിലാപങ്ങള്‍ മലയാളിയുടെ കാതുകളില്‍ മുഴങ്ങിക്കൊണ്ടിരിക്കുകയാണ്. കുട്ടികളുടെ നിലയ്ക്കാത്ത നിലവിളികള്‍ ഉയരുന്ന സമൂഹത്തിലാണ് നാം ജീവിക്കുന്നത്. ഏഴു വര്‍ഷംകൊണ്ട് കേരളത്തില്‍ 214 കുട്ടികള്‍ കൊല്ലപ്പെട്ടു. 2016 മുതല്‍ 2023 മെയ് വരെ കുട്ടികള്‍ക്കെതിരേ 31,364 ആക്രമണങ്ങളാണ് ഉണ്ടായത്. ലൈംഗികാതിക്രമം ഉണ്ടായത് 9,604 കുട്ടികള്‍ക്കെതിരേ. കേരളം ശിശുഹത്യകളുടേയും കുട്ടികള്‍ക്കുനേരെയുള്ള അതിക്രമങ്ങളുടേയും നാടായി മാറാതിരിക്കാന്‍ ഭരണകൂടവും സമൂഹവും ഉണര്‍ന്നുപ്രവര്‍ത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.


ആലുവ തായിക്കാട്ടു കരയില്‍നിന്ന് ബിഹാര്‍ സ്വദേശികളായ ദമ്പതികളുടെ അഞ്ചുവയസുകാരിയെ കാണാതായ വാര്‍ത്ത കേട്ടയുടന്‍ കേരളം ആശങ്കയിലായിരുന്നു. ജോലിക്കു പോയ മാതാപിതാക്കൾ വൈകിട്ട് അഞ്ചു മണിയോടെ തിരിച്ചെത്തിയപ്പോഴാണ് കുട്ടിയെ മൂന്നു മണി മുതല്‍ കാണാനില്ലെന്ന് അറിയുന്നത്. അന്വേഷണമെല്ലാം വൃഥാവിലായപ്പോള്‍ പൊലിസില്‍ വിവരമറിയിച്ചു. പൊലിസ് സ്ഥലത്തെത്തി അന്വേഷിച്ചപ്പോഴാണ് അവരുടെ വീടിന്റെ തൊട്ടടുത്തു പുതുതായി താമസം തുടങ്ങിയ ബിഹാര്‍ സ്വദേശി അസഫാക്ക് ആലം കുട്ടിയെ ജൂസ് വാങ്ങിത്തരാമെന്ന് പറഞ്ഞു കൂട്ടിക്കൊണ്ടുപോയ വിവരം അറിയുന്നത്. പ്രതിയെ പിടികൂടി അന്വേഷണ വഴികള്‍ പല വഴിക്കു നീണ്ടു. തുടർന്നാണ് പെരിയാര്‍ തീരത്തോടു ചേര്‍ന്നുള്ള ബയോഗ്യാസ് പ്ലാന്റിനോടു ചേര്‍ന്നുള്ള ആളൊഴിഞ്ഞ ഇടത്തുവച്ച് ആ പിഞ്ചു ശരീരം ചാക്കില്‍കെട്ടി ചെളിയില്‍ താഴ്ത്തിയ നിലയിൽ അടുത്ത ദിവസം കണ്ടെത്തിയത്.


കേരളത്തിലെ പൊലിസ് സുരക്ഷ അതിഥിത്തൊഴിലാളികള്‍ക്ക് കേട്ടുകേള്‍വി പോലുമില്ലാതായതാണ് ഈ ദുരന്തത്തിലേക്ക് എത്തിച്ചത്. മൂന്നു മണിക്ക് കുട്ടിയെ കാണാതായിട്ടും അക്കാര്യം പൊലിസ് അറിയുന്നത് വൈകിട്ട് ആറുമണിയോടെയാണ്. അതിഥിത്തൊഴിലാളികള്‍ മണിക്കൂറുകളോളം നീണ്ട അന്വേഷണം നടത്തി ഒടുവിലാണ് പൊലിസിന് വിവരം കൈമാറുന്നത്. അപ്പോഴേക്കും കുട്ടിയെ പ്രതി പീഡിപ്പിച്ച് കൊലപ്പെടുത്തിയിരുന്നു. തട്ടിക്കൊണ്ടുപോയി ഒരു മണിക്കൂറിനകം പ്രതി കൊല ചെയ്തുവെന്നാണ് പൊലിസ് പറയുന്നത്. ജനമൈത്രിയും പിങ്ക് പൊലിസുമൊക്കെ ഉണ്ടായിട്ടും എന്തുകൊണ്ട് അതിഥിത്തൊഴിലാളിയുടെ ബോധത്തിലേക്ക് പൊലിസ് സഹായം തേടണമെന്ന ചിന്തയുണ്ടായില്ല? കേരളത്തിലെ സേനാസംവിധാനത്തിന്റെ പരാജയമാണിത്.


ഇതര സംസ്ഥാനത്തുനിന്ന് തൊഴില്‍ തേടി ഇവിടെയെത്തുന്നവരെ അതിഥികളായിട്ടാണ് കാണുന്നത്. അവരുടെ ക്ഷേമത്തിലും തൊഴില്‍ സാഹചര്യത്തിലുമെല്ലാം ക്രിയാത്മകമായി ഇടപെടുന്നുവെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നതും. എന്നാല്‍ സംസ്ഥാനത്ത് അതിഥിത്തൊഴിലാളികളുടെ വിവരശേഖരണത്തിന് ആരംഭിച്ച പദ്ധതി ഇതുവരെ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. ഏതാണ്ട് 25 ലക്ഷത്തിലേറെ അതിഥിത്തൊഴിലാളികള്‍ കേരളത്തിലുണ്ടെന്നാണ് കണക്കാക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് അഞ്ചരലക്ഷം പേര്‍ മാത്രമാണ്.

ഇതര സംസ്ഥാനങ്ങളില്‍നിന്ന് ഇവിടെ വന്നു ഒന്നോ രണ്ടോ മാസം പണിയെടുത്ത് തിരിച്ചുപോകുന്നവരുമുണ്ട്. അവരൊന്നും സര്‍ക്കാര്‍ കണക്കില്‍ വരുന്നതേയില്ല. എത്ര അതിഥിത്തൊഴിലാളികള്‍ ഇവിടെയുണ്ടെന്നതും എന്തൊക്കെ തൊഴില്‍ ചെയ്യുന്നുണ്ടെന്നതും സംബന്ധിച്ച് കൃത്യമായ വിവരം സര്‍ക്കാരിന്റെ പക്കല്‍ ഉണ്ടാകേണ്ടതാണ്. ഇതില്‍ ക്രിമിനല്‍ സ്വഭാവമുള്ള ഏറെപേരുണ്ടെങ്കിലും ഇവരെ നിരീക്ഷിക്കാനോ മറ്റോ നടപടികളുണ്ടാകുന്നില്ല. കേരളത്തിലെ വർധിക്കുന്ന കുറ്റകൃത്യങ്ങളില്‍ അതിഥിത്തൊഴിലാളികളുടെ പങ്കുമുണ്ട്. ഏഴു വര്‍ഷത്തിനിടെ 118 കൊലക്കേസില്‍ 159 അതിഥിത്തൊഴിലാളികള്‍ പ്രതികളായിട്ടുണ്ട്.


പൊതുവിദ്യാലയങ്ങളില്‍ അതിഥിത്തൊഴിലാളികളുടെ കുട്ടികള്‍ പഠിക്കുന്നുണ്ട്. പലരും മക്കളുടെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയിട്ടാണ് നാട്ടിലേക്ക് തിരിച്ചുപോകാറ്. മാതാപിതാക്കള്‍ ജോലി സ്ഥലത്തേക്ക് പോയാല്‍ സ്‌കൂള്‍ പഠനം ഇത്തരം കുട്ടികള്‍ക്ക് അറിവിന്റെ ഇടംമാത്രമല്ല, സുരക്ഷിതത്വത്തിന്റെ കേന്ദ്രം കൂടിയാണ്. എന്നാല്‍ പ്രീ പ്രൈമറി തലത്തില്‍ അതിഥിത്തൊഴിലാളികള്‍ കുട്ടികളെ ചേര്‍ക്കാറില്ല. സര്‍ക്കാര്‍ സ്‌കൂളുകളുടെ കുറവും എയ്ഡഡ് സ്‌കൂളുകളിലെ ഫീസുമാണ് കാരണം. ഇത്തരം കുട്ടികളുടെ അരക്ഷിതാവസ്ഥ വലിയ സാമൂഹികപ്രശ്‌നമാണ്. ചെറിയ കുട്ടികളെ വീട്ടില്‍ ഇരുത്തി പണിക്കുപോകാന്‍ നിര്‍ബന്ധിതരാകുകയാണ് പല മാതാപിതാക്കളും. പൊതുവിദ്യാലയങ്ങളിലെ പ്രീ പ്രൈമറി പഠനവും ഇത്തരം കുട്ടികള്‍ക്ക് സൗജന്യമാക്കിയാല്‍ ഏറെ ആശ്വാസമായിരിക്കും.


ഇതര സംസ്ഥാന തൊഴിലാളികള്‍ പണിയെടുത്തില്ലെങ്കില്‍ കേരളത്തിലെ ഉല്‍പ്പാദന മേഖലകളും സേവന മേഖലകളും സ്തംഭിക്കും. കെട്ടിട നിര്‍മാണമേഖല മുതല്‍ കൃഷിയും കച്ചവടവും ഓടകള്‍ വൃത്തിയാക്കുന്നതും അടക്കമുള്ള ജോലികള്‍ ചെയ്യുന്നതില്‍ വലിയ പങ്ക് അവരാണ്. ജീവിക്കാനുള്ള വക തേടിയാണ് താരതമ്യേന മികച്ച കൂലിയും ജീവിത സാഹചര്യങ്ങളുമുള്ള കേരളത്തിലെത്തിയത്.

നിര്‍ഭാഗ്യകരമായ സംഭവങ്ങളുടെ പേരില്‍ അതിഥിത്തൊഴിലാളികളെ മുഴുവൻ കുറ്റവാളികളും കുഴപ്പക്കാരുമായി മുദ്ര കുത്തുന്ന പ്രചാരണങ്ങളും ചില കേന്ദ്രങ്ങളില്‍ നിന്നെങ്കിലും സജീവവുമാണ്. പെരുമ്പാവൂരില്‍ ജിഷയുടെ കൊലപാതകം നടന്നപ്പോഴും കൊവിഡ് ലോക്ക്ഡൗണ്‍ കാലത്ത് ചില പ്രദേശങ്ങളില്‍ നാട്ടിലേക്ക് പോകണമെന്ന ആവശ്യമുയര്‍ത്തി തൊഴിലാളികള്‍ സംഘടിച്ചപ്പോഴും മറ്റ് പല സന്ദര്‍ഭങ്ങളിലും സമാന എതിര്‍പ്പുകളും പ്രചാരണങ്ങളും അരങ്ങേറി.

പലപ്പോഴും വംശീയ മുന്‍വിധികളോടെയാണ് തൊഴിലാളികളെ അപരവല്‍ക്കരിക്കാന്‍ ശ്രമിച്ചത്.സംസ്ഥാനത്ത് ക്രൂരകൃത്യങ്ങള്‍ക്കും അക്രമങ്ങള്‍ക്കുമെല്ലാം വിത്തുപാകുന്നത് ലഹരിയാണ്. ആലുവയിലും അതുതന്നെയാണ് കണ്ടത്. ലഹരി മത്ത് പിടിച്ചിച്ച ആരെങ്കിലുമൊക്കെ ഒഴിഞ്ഞ ഇടങ്ങളിലിരുന്ന് ക്രൂരകൃത്യങ്ങളുടെ മനഃപാഠം ഇപ്പോഴും ഉരുവിടുന്നുണ്ടാകാം.

ഇനിയുമൊരു കുട്ടിയെ നഷ്ടപ്പെടാതിരിക്കാനുള്ള ജാഗ്രതയെങ്കിലും ഈ അഞ്ചുവയസുകാരിയുടെ കൊലപാതകത്തില്‍നിന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം. മാപ്പു പറയലല്ല വേണ്ടത്, കേരളം കുട്ടികൾക്ക് സുരക്ഷിത സംസ്ഥാനമാക്കാനുള്ള നടപടികളാണ്.

Content Highlights: editorial jul 31



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിന്റെ 10 വിക്കറ്റ് വീഴ്ത്തി അൻഷുൽ കംബോജ്

Kerala
  •  a month ago
No Image

'ബി.ജെ.പി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറി, സ്‌നേഹത്തിന്റെ കടയില്‍ അംഗത്വമെടുത്തു: സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

യു.പിയില്‍ മെഡി.കോളജില്‍ തീപിടിത്തം; 10 നവജാത ശിശുക്കള്‍ വെന്തുമരിച്ചു, 16 കുഞ്ഞുങ്ങള്‍ക്ക് പൊള്ളലേറ്റു

National
  •  a month ago
No Image

തെളിമ പദ്ധതിക്ക് തുടക്കം:  റേഷൻ കാർഡിലെ തെറ്റുകൾ സൗജന്യമായി തിരുത്താം

Kerala
  •  a month ago
No Image

സി.പി.എമ്മിലേക്കല്ല, സന്ദീപ് വാര്യര്‍ എത്തിയത് കോണ്‍ഗ്രസില്‍; സുധാകരനും സതീശനും ചേര്‍ന്ന് സ്വീകരിച്ചു

Kerala
  •  a month ago
No Image

ഒന്നെടുത്താല്‍ ഒന്ന് സൗജന്യം; എല്‍ഇഡി ബള്‍ബ് ഓഫറുമായി കെഎസ്ഇബി

Kerala
  •  a month ago
No Image

പരിഷ്കരണം പാളി; ഒന്നാം ക്ലാസിലെ പുതിയ പാഠപുസ്തകം വീണ്ടും മാറ്റാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  a month ago
No Image

കൊയിലാണ്ടി ബസ് സ്റ്റാന്‍ഡില്‍ ചുറ്റിത്തിരിയുന്ന കുട്ടികളെ ചോദ്യം ചെയ്തതിന് വനിത എഎസ്‌ഐയെ കൊണ്ട് മാപ്പു പറയിപ്പിച്ചു യുവാക്കള്‍;  വൈറലായി വിഡിയോ

Kerala
  •  a month ago
No Image

അബ്ദുറഹീമിന്റെ മോചനത്തിനായി സമാഹരിച്ചത് 47.87 കോടി; ഇതുവരെ ചെലവായത് 36.27 കോടിയെന്ന് ലീഗല്‍ അസിസ്റ്റന്‍സ് കമ്മിറ്റി 

Kerala
  •  a month ago
No Image

തിരുവനന്തപുരത്ത് വീട്ടുമുറ്റത്ത് നില്‍ക്കുന്നയാളെ മദ്യപിച്ചെത്തിയ അയല്‍വാസി വെട്ടിക്കൊന്നു

Kerala
  •  a month ago