HOME
DETAILS
MAL
മുസ്ലിം ലീഗ് പ്രക്ഷോഭത്തിലേക്ക്
backup
August 23 2016 | 19:08 PM
ആലക്കോട്: മലയോര ഹൈവേ നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ട സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇരിക്കൂര്‍ മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി സമരത്തിലേക്ക്. ഉത്തരവ് പിന്‍വലിച്ച് ഹൈവേ നിര്‍മാണം നിശ്ചയിച്ച സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്നു മുസ്ലിം ലീഗ് ആവശ്യപ്പെട്ടു. യോഗം ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. എസ് മുഹമ്മദ് ഉദ്ഘാടനം ചെയ്തു. കെ സലാഹുദീന്‍ അധ്യക്ഷനായി. സി.കെ മുഹമ്മദ്, വി.എ റഹിം, കെ.കെ അഹമ്മദ് കുട്ടി ഹാജി, പി.ടി.എ കോയ, കെ.കെ അബ്ദുല്‍സലാം, വി.പി മൂസാന്‍കുട്ടി, എന്‍.പി റഷീദ്, എം.എ ഖലീല്‍ റഹ്മാന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."