'ഹലോ, ഞാന്‍ ഡോ. ഫ്രാങ്ക്'; ഫെയ്‌സ്ബുക്ക് കോളില്‍ പണി കിട്ടിയ വീട്ടമ്മക്ക് നഷ്ടമായത് ലക്ഷങ്ങള്‍
'ഹലോ, ഞാന്‍ ഡോ. ഫ്രാങ്ക്'; ഫെയ്‌സ്ബുക്ക് കോളില്‍ പണി കിട്ടിയ വീട്ടമ്മക്ക് നഷ്ടമായത് ലക്ഷങ്ങള്‍
ഇരിട്ടി: ഓണ്‍ലൈന്‍ വഴി സൗഹൃദം സ്ഥാപിച്ച് വീട്ടമ്മയുടെ രണ്ടര ലക്ഷം രൂപ തട്ടിയെടുത്തെന്ന് പരാതി. ജര്‍മന്‍ സ്വദേശിയായ ഡോ. ഫ്രാങ്ക് ആണെന്ന് സ്വയം പരിചയപ്പെടുത്തിയാണ് ഫേസ് ബുക്കിലൂടെ വീട്ടമ്മയുമായി സൗഹൃദം സ്ഥാപിച്ചത്. സൗഹൃദം വളര്‍ന്നപ്പോള്‍ ഇരുവരും ഫോണ്‍ നമ്പറുകള്‍ പരസ്പരം കൈമാറി. ദിവസവും വാട്‌സാപ്പില്‍ മെസേജുകളും കൈമാറിയിരുന്നു. സൗഹൃദം വളര്‍ന്നതോടെ സ്വര്‍ണവും യൂറോയും ഉള്‍പ്പെടെ യുവതിക്ക് സമ്മാനമായി അയച്ചിട്ടുണ്ടെന്ന് ജര്‍മന്‍ സ്വദേശി വാട്‌സ്ആപ്പിലൂടെ അറിയിക്കുകയായിരുന്നു. സമ്മാനത്തിന്റെ വിഡിയോ ഉള്‍പ്പെടെ വീട്ടമ്മയ്ക്ക് ഫോണിലൂടെ നല്‍കുകയും ചെയ്തു.
ഇതിനിടെ ഡല്‍ഹി എയര്‍പോര്‍ട്ട് വഴി എത്തിയ സമ്മാനം എയര്‍പോര്‍ട്ട് അധികൃതര്‍ പിടിച്ചു വച്ചിരിക്കുകയാണെന്നും വിട്ടുനല്‍കാന്‍ രണ്ടര ലക്ഷം രൂപ നല്‍കിയാല്‍ കോടികള്‍ വിലമതിക്കുന്ന സമ്മാനമാണ് ലഭിക്കുന്നതെന്നും ജര്‍മന്‍ സ്വദേശി യുവതിയെ ഫോണിലൂടെ അറിയിച്ചു. ഇയാളെ വിശ്വസിച്ച വീട്ടമ്മ ഗൂഗിള്‍ പേ വഴി രണ്ടര ലക്ഷത്തോളം രൂപ പല തവണകളായി നല്‍കിയെങ്കിലും സമ്മാനം ലഭിച്ചില്ല.
അയല്‍ വീടുകളില്‍ നിന്നു വാങ്ങിയ സ്വര്‍ണം പണയംവച്ചും കടം വാങ്ങിയുമാണ് സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന വീട്ടമ്മ പണം നല്‍കിയത്. സമ്മാനം ലഭിക്കാതിരുന്നപ്പോള്‍ ഇരിട്ടി പൊലിസില്‍ പരാതി നല്‍കുകയായിരുന്നു. ഓണ്‍ലൈന്‍ സൗഹൃദം നടിച്ച് യുവതികളില്‍ നിന്നും വീട്ടമ്മമാരില്‍ നിന്നും പണം കബളിപ്പിക്കുന്ന ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സംഘമാണ് ഇതിനു പിന്നിലെന്ന് സംശയിക്കുന്നതായി പൊലിസ് പറഞ്ഞു. യുവതിയുടെ പരാതിയില്‍ കേസെടുത്ത് ഇരിട്ടി പൊലിസും സൈബര്‍ കുറ്റാന്വേഷണ വിഭാഗവും അന്വേഷണം ഊര്‍ജിതമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."