HOME
DETAILS

ഇനി വൈകിയാല്‍ പിഴ കിട്ടും; ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള അവസാന ദിവസം ഇന്ന്

  
backup
July 31 2023 | 03:07 AM

income-tax-return-due-date-today

ഇനി വൈകിയാല്‍ പിഴ കിട്ടും; ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള അവസാന ദിവസം ഇന്ന്

ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തിയതി ഇന്നാണ്. രാത്രി 12 മണിവരെയാണ് പിഴ കൂടാതെ ജനങ്ങള്‍ക്ക് ടാക്‌സ് റിട്ടേണ്‍ അടക്കാന്‍ കഴിയുക. സമയ പരിധി നീട്ടുന്നതിനെ കുറിച്ച് ഇതുവരെ യാതൊരു സൂചനയും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ ഭീമമായ തുക പിഴ വരേണ്ടെങ്കില്‍ ഓണ്‍ലൈനായെങ്കിലും റിട്ടേണ്‍ അടച്ച് തീര്‍ത്തോളൂ. അവസാന ദിവസം ആദായ നികുതി വകുപ്പിന്റെ സൈറ്റില്‍ തിരക്ക് ഉണ്ടാവാനുള്ള സാധ്യതയും കൂടുതലാണ്. എന്നാല്‍ പോര്‍ട്ടലില്‍ തകരാര്‍ സംഭവിച്ചാലും നാളെ തൊട്ട് പിഴ നല്‍കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്. അഞ്ച് കോടിയിലധികം പേരാണ് ഇതിനോടകം ടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്തിട്ടുള്ളത്.

നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ ഐ.ടി നിയമങ്ങള്‍ അനുസരിച്ച് 10,000 രൂപ വരെയാണ് പിഴ ഈടാക്കുന്നത്. ആദായ നികുതി നിയമം 1961 ലെ സെക്ഷന്‍ 234 എയിലെ വ്യവസ്ഥകള്‍ അനുസരിച്ച്, മറ്റ് പിഴകള്‍ക്ക് പുറമെ നികുതി ചുമത്താവുന്ന വരുമാനത്തിന് പലിശയും വകുപ്പിന് ഈടാക്കാം. അതിനാല്‍ അക്കൗണ്ടുകള്‍ ഓഡിറ്റ് ചെയ്യേണ്ടതില്ലാത്ത ശമ്പളമുള്ളവരും വരുമാനമുള്ളവരുമായ വ്യക്തികള്‍ ഇന്ന് രാത്രിക്ക് മുമ്പ് അടച്ച് തീര്‍ക്കുന്നതാണ് നല്ലത്.

ആധാര്‍ കാര്‍ഡ് നമ്പര്‍, പാന്‍ കാര്‍ഡ് നമ്പര്‍, തൊഴിലുടമയില്‍ നിന്നുള്ള ഫോം-16, വീട് വാടക രസീതുകള്‍, ഭവന വായ്പ സംബന്ധിച്ച വിവരങ്ങള്‍, ബാങ്ക് പാസ്ബുക്ക്, സ്ഥിര നിക്ഷേപം, പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് പാസ്ബുക്ക് എന്നീ രേഖകള്‍ റിട്ടേണ്‍ ഫയല്‍ ചെയ്യാനായി സമര്‍പ്പിക്കണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബ്രിട്ടനിൽ വീശിയടിച്ച് ഡാറ; ചുഴലിക്കാറ്റിൽ ലക്ഷക്കണക്കിന് വീടുകൾ ഇരുട്ടിൽ, വെള്ളപ്പൊക്കം

International
  •  6 days ago
No Image

പൊന്നാനിയിൽ ഭാര്യയെയും 7 മാസം പ്രായമായ കുഞ്ഞിനെയും അടിച്ച് പരിക്കേൽപിച്ചു; പ്രതി പിടിയിൽ

Kerala
  •  6 days ago
No Image

കല (ആര്‍ട്ട്) കുവൈത്ത് 'നിറം 2024' ചിത്രരചനാ മത്സരം ചരിത്രം സൃഷ്ടിച്ചു

Kuwait
  •  6 days ago
No Image

ബിജെപിയുടെ ആരോപണങ്ങൾക്കെതിരെ ഡൽഹിയിലെ യുഎസ് എംബസി; 'ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് നിരാശാജനകം'

National
  •  6 days ago
No Image

ഗുജറാത്ത്; വ്യാജ ഗോവധക്കേസിൽ മുസ്‌ലിം യുവാക്കളെ കുറ്റവിമുക്തരാക്കി പഞ്ച്മഹൽ സെഷൻസ് കോടതി, പൊലിസിനെതിരെ നടപടി

latest
  •  6 days ago
No Image

17 കാരി പ്രസവിച്ച സംഭവം; 21കാരന്‍ അറസ്റ്റില്‍; പെണ്‍കുട്ടിയുടെ അമ്മയെയും പ്രതിചേര്‍ക്കും

Kerala
  •  6 days ago
No Image

തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് കാംപസില്‍ വിദ്യാര്‍ഥിനികള്‍ക്ക് നിഖാബ് വിലക്ക്.

Kerala
  •  6 days ago
No Image

ബാബരി പൊളിച്ചവര്‍ക്കൊപ്പമെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ്; മഹാവികാസ് അഘാഡി സഖ്യമൊഴിഞ്ഞ് എസ്.പി

National
  •  6 days ago
No Image

'സത്യദൂതർ' പ്രകാശിതമായി

organization
  •  7 days ago
No Image

വഖ്ഫ് ബില്ലില്‍ മുസ്‌ലിംകള്‍ക്കൊപ്പം നില്‍ക്കണമെന്ന് മെത്രാന്‍ സമിതിയോട് ക്രിസ്ത്യന്‍ എം.പിമാര്‍

National
  •  7 days ago