HOME
DETAILS

മണിപ്പൂര്‍: നഗ്നരാക്കി നടത്തി ബലാത്സംഗം ചെയ്ത സംഭവം: നീതി തേടി യുവതികള്‍ സുപ്രിം കോടതിയില്‍

  
backup
July 31 2023 | 04:07 AM

in-supreme-court-petition-by-women-in-manipur-video-against-state

മണിപ്പൂര്‍: നഗ്നരാക്കി നടത്തി ബലാത്സംഗം ചെയ്ത സംഭവം: നീതി തേടി യുവതികള്‍ സുപ്രിം കോടതിയില്‍

ഡല്‍ഹി: മണിപ്പൂരില്‍ നഗ്‌നരാക്കി നടത്തിയ ശേഷം കൂട്ടബലാത്സംഗത്തിനിരയായ രണ്ട് യുവതികള്‍ സുപ്രിംകോടതിയെ സമീപിച്ചു. സുപ്രിംകോടതി സ്വമേധയാ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് കേന്ദ സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരായ ഹരജി. ആക്രമണത്തില്‍ നീതിയുക്തമായ അന്വേഷണത്തിന് ഉത്തരവിടണമെന്നും ഹരജിയില്‍ പറയുന്നു. തങ്ങളുടെ സ്വകാര്യത സംരക്ഷിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു.

മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട മറ്റു കേസുകളും സുപ്രിംകോടതി ഇന്ന് പരിഗണിക്കും. സ്ത്രീകളെ നഗ്‌നരാക്കി തെരുവിലൂടെ നടത്തുകയും കൂട്ട ബലാത്സംഗം ചെയ്യുകയും ചെയ്തില്‍ സുപ്രിംകോടതി സ്വമേധയാ എടുത്ത കേസ് ഉള്‍പ്പെടെയാവും പരിഗണിക്കുക. ഈ കേസ് സി.ബി.ഐക്ക് കൈമാറിയെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയെ സത്യവാങ്മൂലം അറിയിച്ചിട്ടുണ്ട്. കേസ് മണിപ്പൂരിന് പുറത്തേക്കു മാറ്റണമെന്നാണ് കേന്ദ്രസര്‍ക്കാറിന്റെ ആവശ്യം. ഇക്കാര്യത്തില്‍ കോടതിയുടെ തീരുമാനം ഇന്നുണ്ടായേക്കും. വിവിധ സംഘടനകള്‍ നല്‍കിയ ഹരജിയും ഇതോടൊപ്പം പരിഗണിക്കും.

അതേസമയം, മണിപ്പൂര്‍ കലാപ വിഷയത്തില്‍ കേന്ദ്രസര്‍ക്കാറിനെതിരായ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം ലോക്‌സഭ ചര്‍ച്ച ചെയ്യുന്ന തീയതി ഇന്ന് പ്രഖ്യാപിക്കും. എല്ലാ പാര്‍ട്ടി നേതാക്കളുമായി ചര്‍ച്ച ചെയ്ത ശേഷമാണ് തീയതി പ്രഖ്യാപിക്കുന്നത്. മണിപ്പൂര്‍ വിഷയത്തില്‍ പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ധമാകും. അവിശ്വാസ പ്രമേയം ചര്‍ച്ച ചെയ്ത ശേഷം മതി ബാക്കി നടപടികള്‍ എന്നതാണ് പ്രതിപക്ഷ നിലപാട്. മണിപ്പൂര്‍ സന്ദര്‍ശിച്ച പ്രതിപക്ഷ എംപിമാര്‍ അവിടുത്തെ സാഹചര്യം പാര്‍ലമെന്റില്‍ വിവരിക്കാന്‍ ശ്രമിച്ചേക്കും. അതേസമയം ഡല്‍ഹി സര്‍വിസ് ഓര്‍ഡിനന്‍സ് ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൃക്കകളെ ആരോ​ഗ്യത്തോടെ നിലനിർത്തണോ എങ്കിൽ ഈ കാര്യങ്ങൾ ശ്ര​ദ്ധിക്കുക

Health
  •  2 months ago
No Image

യു.എ.ഇ; ദേശീയ പതാക ദിനം; 30 ദിവസത്തെ ആഘോഷങ്ങളുമായി ദുബൈ

uae
  •  2 months ago
No Image

കല്ലമ്പുഴയില്‍ ജല നിരപ്പുയരുന്നു, മുന്നറിയിപ്പ്

Kerala
  •  2 months ago
No Image

മുഖ്യമന്ത്രിയെ തെറ്റിധരിപ്പിച്ചിട്ടില്ല, പരസ്പര വിരുദ്ധവുമായ ആരോപണം; തോമസ് കെ തോമസിനെതിരേ രൂക്ഷവിമര്‍ശനവുമായി ആന്റണി രാജു

Kerala
  •  2 months ago
No Image

'ഒടുവില്‍ സിപിഎം അനുനയിപ്പിച്ചു'; രാജിപ്രഖ്യാപിച്ച സിപിഎം നേതാവ് അബ്ദുള്‍ ഷുക്കൂര്‍ പാര്‍ട്ടി വിടില്ല

Kerala
  •  2 months ago
No Image

'അത് ആന്റണി രാജു പൊട്ടിച്ച ബോംബ്': കോഴ ആരോപണം തള്ളി തോമസ് കെ തോമസ്

Kerala
  •  2 months ago
No Image

തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസ്: അനീഷിന്റെ ഭാര്യയുടെ അച്ഛനും അമ്മാവനും കുറ്റക്കാരെന്ന് കോടതി

latest
  •  2 months ago
No Image

പി. പി ദിവ്യ പ്രസിഡന്റായ ശേഷം നല്‍കിയ നിര്‍മ്മാണ കരാറുകള്‍ ലഭിച്ചത് ഒരൊറ്റ കമ്പനികള്‍; അടിമുടി ദുരൂഹത

Kerala
  •  2 months ago
No Image

വെസ്റ്റ് ബാങ്കില്‍ മാത്രം ഇസ്‌റാഈല്‍ സേന കൊന്നൊടുക്കിയത് 165 കുട്ടികളെ

International
  •  2 months ago
No Image

ബാബ സിദ്ദീഖി കൊലപാതകം: അന്‍മോല്‍ ബിഷ്‌ണോയിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികം 

National
  •  2 months ago